![]() |
കമ്പളക്കാട് മദ്രസാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വി മൂസക്കോയ മുസ് ലിയാരെ ആദരിക്കുന്നു |
കമ്പളക്കാട് :
വയനാട്ടില്‍ നിന്നും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ കേന്ദ്ര മുശാവറ മെമ്പറായി
തെരെഞ്ഞെടുക്കപ്പെട്ട വി മൂസക്കോയ മുസ്‌ലിയാരെ കമ്പളക്കാട് സൗത്ത് മദ്രസാ
കമ്മിറ്റി ആദരിച്ചു. കെ കെ ഹംസ ഹാജിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് സമസ്‌ത
ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ് ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. ആസിഫ് വാഫി
മുഖ്യപ്രഭാഷണം നടത്തി. കെ ടി അബ്‌ദുന്നാസിര്‍ ദാരിമി, എം എം ഇമ്പിച്ചിക്കോയ മുസ്
ലിയാര്‍, പി ടി അഷ്‌റഫ്, കെ കെ അസ്സു ഹാജി, പി സി ഇബ്രാഹിം ഹാജി, കുന്നത്ത്
മൊയ്‌തു ഹാജി പി ടി കുഞ്ഞബ്‌ദുള്ള ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. മഹല്ല്
പ്രസിഡണ്ട് വി പി മൊയ്‌തു ഹാജി മൂസക്കോയ മുസ്ലിയാര്‍ക്ക് ഷാളണിയിച്ചു. ഹാരിസ്
ബാഖവി സ്വാഗതവും കെ സി കുഞ്ഞിമൂസ ഹാജി നന്ദിയും
പറഞ്ഞു.