അബുദാബി സര്‍ഗലയം സമാപിച്ചു

അബുദാബി : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 85-ാം വാര്‍ഷിക മഹാസമ്മേളനത്തിന്‍റെ പ്രചരണാര്‍ത്ഥം അബുദാബി പ്രചാരണ സ്വാഗത സംഘം ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍ററില്‍ സംഘടിപ്പിച്ച സര്‍ഗലയം സമാപിച്ചു. സബ്ജൂനിയര്‍ , ജൂനിയര്‍ , സീനിയര്‍ , ജനറല്‍ എന്നീ വിഭാഗങ്ങളിലായി 200ല്‍ പരം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. സമാപന സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ യു... പ്രസിഡന്‍റ് ഉസ്താദ് സയദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഹാരിസ് ബാഖവി, സയ്യിദ് അബ്ദുല്‍ റഹിമാന്‍ തങ്ങള്‍ , സയ്യിദ് നൂറുദ്ധീന്‍ തങ്ങള്‍ , സമദ് ഹുദവി, റശീദ് ഫൈസി, റാഫി ഹുദവി, സജീര്‍ ഇരിവേരി, മുഹമ്മദ്‌ അലി പെരിന്തല്‍മണ്ണ എന്നിവര്‍ സംസാരിച്ചു. വിജയികളെ അനുമോദിച്ചു. സര്‍ഗലയം ജനറല്‍ കണ്‍വീനര്‍ ബഷീര്‍ ഹുദവി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഷാഫി വെട്ടികാടിരി നന്ദിയും പറഞ്ഞു.