സമസ്ത ഐക്യദാഢ്യ സംഗമം നടത്തി

യാന്പു : സമസ്ത 85-ാം വാര്‍ഷിക മഹാ സമ്മേളനത്തിന്‍റെ പ്രചാരണ ഭാഗമായി യാന്പു ഇസ്‍ലാമിക് സ്റ്റഡി സെന്‍റര്‍ YISC സമസ്ത സന്ദേശ സംഗമം നടത്തി. സുബൈര്‍ മന്നാനി ഉദ്ഘാടനം ചെയ്ത യോഗത്തില്‍ സി.കെ.എം. ഫൈസി കരിപ്പൂര്‍ മുഖ്യപ്രഭാഷണം നടത്തി. റഹീം മൌലവി, കരീം താമരശ്ശേരി, കെ.എം.സി.സി. സെക്രട്ടറി അബ്ദുല്‍ കരീം ആശംസകളര്‍പ്പിച്ചു. കുഞ്ഞാപ്പു ക്ലാരി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി എം.ടി.മുഹമ്മദ് സ്വാഗതവും നന്ദിയും പറഞ്ഞു.