വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍:: സമസ്ത ചരിത്ര സമ്മേളനത്തിനു കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ ഒരുങ്ങുന്നു. 'സത്യസാക്ഷികളാവുക' പ്രമേയവുമായി 23 മുതല്‍ 26 വരെ സമസ്ത 85ാം വാര്‍ഷിക സമ്മേളനം വിവിധ സെഷനുകളിലായി നടക്കും.
സമ്മേളനങ്ങള്‍ക്ക് വന്‍ ഒരുക്കങ്ങളാണ് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്നത്. കൂരിയാട്ടെ വിശാലമായ വയലിലാണ് സമ്മേളന നഗരി ഒരുങ്ങുന്നത്. റോഡിന്റെ വശത്ത് ക്യാംപ് നടക്കും. ഈ വശത്തുതന്നെയാണ് അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്. മൂന്നു ദിവസങ്ങളിലായാണു ക്യാംപ്. 30,000 പ്രതിനിധികളാണു പങ്കെടുക്കുക. മദ്‌റസകളും മഹല്ല് കമ്മിറ്റികളും മുഖേനയാണു പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍. ക്യാംപിനായുള്ള പന്തല്‍പ്പണി പുരോഗമിക്കുകയാണ്. 26നാണു പൊതുസമ്മേളനം. 20 മുതല്‍ 26 വരെ എക്‌സിബിഷനും സമ്മേളനത്തോടനുബന്ധിച്ചു നടത്തുന്നുണ്ട്. ചരിത്രം, ആരോഗ്യം, പുരാവസ്തുക്കള്‍ തുടങ്ങിയവയാണ് എക്‌സിബിഷനുള്ളത്. 20നു രാവിലെ 10നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. 37 ഏക്കര്‍ വയലിലാണു വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ തയ്യാറാവുന്നത്. സമ്മേളന പ്രചാരണാര്‍ഥം സംഘടിപ്പിച്ച സന്ദേശയാത്ര പര്യടനം പൂര്‍ത്തിയാക്കി.