മീലാദ്‌ ദിനമായ നാളെ (ശനിയാഴ്ച്ച) അബുദാബിയില്‍ വമ്പിച്ച ദീനീ പരിപാടികള്‍


അബുദാബി: അന്ത്യപ്രവാചകന്‍ മുഹമ്മദ് റസൂല്‍ (സ്വ)യുടെ ജന്മദിനം കൊണ്ട് പവിത്രമായ റബീഉല്‍ അവ്വല്‍ 12നു എസ്.കെ.എസ്.എസ്.ഫ്‌ന്റെ ആഭിമുഖ്യത്തില്‍ അബൂദാബിയില്‍ വമ്പിച്ച നബിദിന പരിപാടികള്‍ നടത്തുന്നു. മീലാദ് ദിനമായ നാളെ (ശനിയാഴ്ച്ച) അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ മൂന്ന് സെഷനുകളായിട്ട് നടക്കുന്ന പരിപാടിയില്‍ പ്രമുഖ പണ്ഢിതര്‍ സംബന്ധിക്കും. രാവിലെ 9ന് നടക്കുന്ന ഉദ്ഘാടന സെഷന്‍ സുന്നീ സെന്റര്‍ പ്രെസിഡെന്റ് ഡോ.അബ്ദുറഹ്മാന്‍ ഒളവട്ടൂരിന്റെ അധ്യക്ഷതയില്‍ പ്രഗത്ഭ പണ്ഢിതനും സുന്നീ സെന്റര്‍ ചെയര്‍മാനുമായ ഉസ്താദ് എം.പി മമ്മിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. അബുദാബി സ്റ്റേറ്റ് എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി അബ്ദുല്‍റഷീദ് ഫൈസി സ്വാഗതംപറയും. മൗലാനാ സഅദ് ഫൈസി, കെവി ഹംസ മൗലവി, ഉസ്മാന്‍ ഹാജി എന്നിവര്‍ പ്രസംഗിക്കും. മുഹമ്മദ് കുട്ടി ഹുദവി നന്ദി പ്രകാശിപ്പിക്കും.
പത്തിന് നടക്കുന്ന 'മദ്ഹുറസൂല്‍' സെഷനില്‍ പ്രമുഖ വാഗ്മി സിംസാറുല്‍ ഹഖ് ഹുദവി മമ്പാട് 'പ്രവാചക ചരിത്രത്തിലൂടെ ഒരു തീര്‍ഥ യാത്ര' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. യൂസുഫ് ദാരിമി, അബ്ബാസ് മൗലവി, റഫീഖുദ്ധീന്‍ തങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരിക്കും.
ഉച്ച ഭക്ഷണത്തിനും നമസ്‌കാരത്തിനും വേണ്ടി പിരിഞ്ഞ ശേഷം കൃത്യം ഒന്നരയ്ക്ക് ആരംഭിക്കുന്ന മൂന്നാം സെഷനില്‍ പ്രഗഭ എഴുത്തുകാരനും പ്രഭാഷകനും കുണ്ടൂര്‍ മര്‍കസ് പ്രിന്‍സിപ്പാളുമായ ഉസ്താദ് അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി 'സത്യസാക്ഷികളാവുക' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍,അബ്ദുല്‍ റഊഫ് അഹ്‌സനി, ഹാരിസ് ബാഖവി കടമേരി, അബ്ദുല്‍ മജീദ് ഹുദവി എന്നിവര്‍ സംബന്ധിക്കും. സജീര്‍ ഇരിവേരി നന്ദി പ്രകാശിപ്പിക്കും.
മഗ്രിബിന് ശേഷം പ്രമുഖ പണ്ഡിതരുടെ നേത്രത്വത്തിലുള്ള മൗലൂദ് പാരായണവും കൂട്ടുപ്രാര്‍ഥനയും നടക്കും.സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥല സൗകര്യം ഉണ്ടായിരിക്കും. നബിദിനപരിപാടികളില്‍ സാനിധ്യം അറിയിച്ചുകൊണ്ട് ഒരോ പ്രവാചക സ്‌നേഹികളും പരിപാടി വന്‍ വിജയമാക്കണമെന്ന് ക്യാമ്പ് അമീര്‍ സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ അഭ്യാര്‍ഥിച്ചു.