സമസ്ത എണ്‍പത്തഞ്ചാം വാര്‍ഷിക പ്രചാരണവും സി.എം ഉസ്താദ് രണ്ടാം ആണ്ട് നേര്‍ച്ചയും ഫെബ്രുവരി 10ന് ദേളിയില്‍


ദേളി (കാസറഗോഡ്‌): സമസ്ത എണ്‍പത്തഞ്ചാം വാര്‍ഷിക പ്രചരണ സമ്മേളനവും ശഹിദെ മില്ലത്ത് സി എം ഉസ്താദ് രണ്ടാം ആണ്ട് നേര്‍ച്ചയോടനുബന്ധിച്ചുളള പ്രാര്‍ത്ഥന മജലിസും ഫെബ്രവരി 10 മുതല്‍ 13 വരെ ദേളി സി എം ഉസ്താദ് നഗറില്‍ നടക്കും. 10ന് ഖാസി ശൈഖുനാ ത്വാഖാ അഹമ്മദ് മുസല്യാര്‍ ഉദ്ഘാടനം ചെയ്യും. ഹനീഫ് ഹുദവി ദേലംപാടി, ഖാലിദ് ഫൈസി ചേരൂര്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. പ്രചരണത്തിന്റെ ഭാഗമായി രണ്ടു ദിവസം സുബൈര്‍ മാസ്റ്റര്‍ തോട്ടിക്കലിന്റെ കഥാ പ്രസംഗ വിരുന്നും നടക്കും. സമാപന ദിവസമായ 13ന് ദക്ഷിണ കന്നഡ ജില്ലാ സമസ്ത പ്രസിഡന്റ്‌ സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ബുഖാരി തങ്ങളുടെ അനുസ്മരണ പ്രഭാഷണവും പ്രാര്‍ത്ഥനാ മജലിസും സംഘടിപ്പിക്കുന്നതിന് സ്വാഗത സംഘം അന്തിമ രൂപം നല്‍കി.
ഫൈസല്‍ ഡി എ അധ്യക്ഷത വഹിച്ചു.തസ്ലിം ദേളി ബഫറൈന്‍ ഉദ്ഘാടനം ചെയ്തു. എം ഡി അശ്രഫ്, നബ്ഹാന്‍, മെഹ്മുദ്, അബദുല്‍ കാദര്‍, അബ്ദുസമദ്,നജാദ്, സലിം, അനീസ്, റാശിദ് പാറക്കുളം, അഫ്‌സല്‍ കുന്നുപാറ തുടങ്ങിയവര്‍ പ്രസംഗിച്ചു.