റിയാദ് : പ്രവാചക സ്‌നേഹമാണ് പൂര്‍വ്വീകരുടെ വര്‍ദ്ധിത
ഈമാനിനു കാരണമെന്നും വരും തലമുറയില്‍ ഈമാന്‍ വര്‍ദ്ധിക്കാന്‍ അവരില്‍ പ്രവാചക
സ്‌നേഹം വളര്‍ത്തുകയാണ് വേണ്ടത്. നബിദിനാഘോഷങ്ങളും മൗലിദ് സദസ്സുകളും ഈ
കാര്യത്തില്‍ വഹി ക്കുന്ന പങ്ക് നാം തിരിച്ചറിയുകയും അവ പ്രോത്സാഹിപ്പിക്കുകയും
വേണമെന്ന് ഫവാസ് ഹുദവി പട്ടിക്കാട് പറഞ്ഞു. റിയാദ് ഇസ്‌ലാമിക് സെന്‍റര്‍
ഫാമിലി ക്ലസ്‌റററില്‍ പ്രവാചക സ്‌നേഹം സഹാബികള്‍ പഠിപ്പിച്ചത് എന്നവിഷയം
അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയാണ്
വര്‍ത്തമാനത്തിന്‍െറ ദുരന്തമെന്നും പ്രവാചകദ്ധ്യാപനങ്ങള്‍ കുടുംബജീവിതത്തില്‍
പകര്‍ത്തി സന്തുഷ്‌ട കുടുംബവും സ്വാലിഹീങ്ങളായ സന്താനങ്ങളും ഉണ്ടാകുന്നതിലാണ്
ഉത്തമ സമൂഹത്തിന്‍െറ ഭാവിയെന്ന് മുജീബ് ഫൈസി മമ്പാട് പറഞ്ഞു. കടുംബ ജീവിതം
പ്രവാചകന്‍ പഠിപ്പിച്ചത് എന്നവിഷയം അവതരിപ്പിക്കുകയായിരുന്നു
അദ്ദേഹം.
- അലവിക്കുട്ടി ഒളവട്ടൂര്‍