റിയാദ് : ഇന്ത്യലെ ഇതരഭാഗങ്ങളില്‍
നിന്ന് വ്യത്യസ്‌തമായ സംസ്‌കാരവും സൗഹാര്‍ദ്ദവും കേരളീയ സമൂഹത്തില്‍
നിലനില്‍ക്കുന്നതില്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് വലിയ പങ്കുണ്ടെന്നും
സ്വാതന്ത്യത്തിന് മുമ്പും ശേഷവുമുളള സംഭവങ്ങള്‍ ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍
മതങ്ങള്‍ക്കിടയില്‍ അകലം സൃഷ്‌ടിച്ചപ്പോഴും കേരളീയ പൈതൃകം നഷ്‌ടപ്പെടാതാരിക്കാനുളള
മുഖ്യകാരണം മുസ്‌ലിംകള്‍ ആര്‍ജിച്ച മതവിജ്ഞാനമാണ്. കഴിഞ്ഞ അരനൂററാണ്ടിലധികമായി
മുസ്‌ലിം വിദ്യഭ്യാസ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന സമസ്‌തക്ക് ഇതില്‍
അഭിമാനിക്കാം. മുസ്‌ലിം പൊതുപ്രശ്‌നങ്ങളില്‍ ജാഗ്രത പാലിക്കുന്നതോടൊപ്പം
സ്വസമൂഹത്തില്‍ അവിവേഗം വളരാതിരിക്കാന്‍ സമസ്‌ത പ്രകടിപ്പിക്കുന്ന ജാഗ്രത നാം
തിരിച്ചറിയാതെ പോകരുത്. സമസ്‌ത എണ്‍പത്തിയഞ്ചാം വാര്‍ഷീക സമ്മേളനം
വന്‍വിജയമാക്കാന്‍ നാം ശ്രമിക്കണമെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ
തങ്ങള്‍ പറഞ്ഞു. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ തങ്ങള്‍ക്ക് റിയാദ്
ഇസ്‌ലാമിക് സെന്‍റര്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസിഡണ്ട് മുസ്‌തഫ ബാഖവി അധ്യക്ഷത
വഹിച്ചു. ഇസ്‌ലാമിക് സെന്‍റര്‍ സൗദി നാഷണല്‍ കമ്മിററി പ്രസിഡണ്ട് അബൂബക്കര്‍ ഫൈസി
ചെങ്ങമനാട് ഉല്‍ഘാടനം ചെയ്‌തു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗവും, എന്‍ സി
മുഹമ്മദ് കണ്ണൂര്‍ നന്ദിയും പറഞ്ഞു. അബദുറഹ്‌മാന്‍ ബാഫഖി തങ്ങള്‍, വി കെ മുഹമ്മദ്
കണ്ണൂര്‍, ഷാജി ആലപ്പുഴ, അബ്‌ദു റസാഖ് വളകൈ, ഹബീബുളള പട്ടാമ്പി, സമദ് പെരുമുഖം,
അബൂബക്കര്‍ ബാഖവി മാരായമംഗലം, അബ്‌ദുളള ഫൈസി കണ്ണൂര്‍ ഫവാസ് ഹുദവി പട്ടിക്കാട്,
ലത്തീഫ് ഹാജി തച്ചണ്ണ, അസീസ് പുള്ളാവൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.