ബഹ്‌റൈന്‍ മനുഷ്യജാലിക ശ്രദ്ധേയമായി


ബഹ്റൈനില്‍  നടന്ന മനുഷ്യ ജാലികയില്‍ നിന്ന്: (കൂടുതല്‍ ഫോടോകള്‍ക്ക് www.facebook.com/bahrainSKSSF - Groupസന്ദര്‍ശിക്കുക)

മനാമ: റിപ്പബ്ലിക്‌ ദിനത്തോടനുബന്ധിച്ച്‌ കേരളത്തിനകത്തും പുറത്തും ഗള്‍ഫ്‌ മേഖലകളിലുമായി 36  കേന്ദ്രങ്ങളില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംഘടിപ്പിച്ച `മനുഷ്യജാലിക' ബഹ്‌റൈനിലും നടന്നു. 
“രാഷ്‌ട്ര രക്ഷക്ക്‌ സൌഹൃദത്തിന്റെ കരുതല്‍”എന്ന പ്രമേയത്തില്‍  മനാമ കര്‍ണ്ണാടക ക്ലബ്ബില്‍ നടന്ന മനുഷ്യജാലിക പ്രവാസികളായ മത രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ടും വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ടും ശ്രദ്ധേയമായിരുന്നു.
സയ്യിദ്‌ ഫക്‌റുദ്ധീന്‍ കോയ തങ്ങള്‍ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു. പ്രമുഖ യുവ പണ്‌ഢിതനും വാഗ്മിയും ദുബൈ സുന്നി സെന്റര്‍ റിസോഴ്സ്‌ പേഴ്സണുമായ അലവി കുട്ടി ഹുദവി മുണ്ടം പറമ്പ്‌ പ്രമേയപ്രഭാഷണം നടത്തി. 
രാഷ്‌ട്ര സ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്നു പഠിപ്പിച്ച തിരുനബി(സ)യുടെ അനുയായികള്‍ക്ക്‌ ഒരിക്കലും രാജ്യദ്രോഹികളാവാന്‍ കഴിയില്ലെന്നും ആ വ്യാമോഹവുമായി ഇറങ്ങി തിരിക്കുന്നവരെ തിരിച്ചറിയണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.. 
ബഹ്‌റൈന്‍ മാര്‍ത്തോമാ ചര്‍ച്ച്‌ വികാരി ഫാദര്‍ റജി ഡാല്‍ കെ. ഫിലിപ്പോസ്‌ മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍സ്‌കൂള്‍ ചെയര്‍മാന്‍ ശ്രീ.എബ്രഹാം ജോണ്‍, സി.സി.ഐ. സെക്രട്ടറി കെ.ടി.സലീം, ബഹ്‌റൈന്‍ സമസ്‌ത സെക്രട്ടറി, എസ്‌.എം അബ്‌ദുല്‍ വാഹിദ്‌, റഫീഖ്‌ അബ്‌ദുല്ല എന്നിവര്‍ സംസാരിച്ചു. സമസ്‌ത കോ ഓര്‍ഡിനേറ്റര്‍ അബ്‌ദുറസാഖ്‌ നദ്‌വി മനുഷ്യജാലികക്ക്‌ നേതൃത്വം നല്‍കി. ഹംസ അന്‍വരി മോളുര്‍ പ്രാര്‍ത്ഥന നടത്തി. സഈദ്‌ & പാര്‍ട്ടി ഗാനാലാപനം നടത്തി.
ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജന.സെക്രട്ടറി ഉബൈദുല്ലാ റഹ്‌മാനി സ്വാഗതവും ട്രഷറര്‍ നൌഷാദ്‌ വാണിമേല്‍ നന്ദിയും പറഞ്ഞു.