കോഴിക്കോട്: തിരുകേശത്തിന്‍െറ ആധികാരികത പറയാന്‍ വിവാദമുണ്ടാക്കുന്നവരുമായി ഇ-മെയിലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെന്ന ഖസ്റജിയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഡോ. ബഹാവുദ്ദീന്‍ നദ്വി കൂരിയാടും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആര്‍ക്കാണ് ഇ-മെയില്‍ ചെയ്തതെന്ന് ഖസ്റജി വ്യക്തമാക്കണം.തിരുകേശ’ത്തിന്‍െറ ആധികാരികത പരിശോധിക്കാന്‍ അഹ്മദ് ഖസ്റജിയുമായി ചര്‍ച്ചക്ക് തയാറാണോയെന്ന കാന്തപുരം വിഭാഗ ത്തിന്‍െറ വെല്ലുവിളി തങ്ങള്‍ ഏറ്റെടുക്കുന്നതാ യും നേതാക്കള്‍ പറഞ്ഞു. അഹ്മദ് ഖസ്റജി കോഴിക്കോട്ടുണ്ടായിരിക്കെ മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യ ത്തില്‍ അതിനു അവസരമൊരുക്കാന്‍ കാന്തപുരം തയ്യാറാ വണം.
ചര്‍ച്ചാ സന്നദ്ധത പരസ്യമായി പ്രഖ്യാപിക്കണമെന്ന് കാന്തപുരം വിഭാഗം കഴിഞ്ഞദിവസം ദൂതന്‍ മുഖേന ആവശ്യപ്പെട്ടതിനാലാണ് വാര്‍ത്താസമ്മേളനം വിളിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
തിരുകേശത്തിന്‍െറ ആധികാരികത പരിശോധിക്കുന്നത് ഹീന പ്രവൃത്തിയാണെന്ന കാന്തപുര ത്തിന്‍െറ വാദം ശരിയല്ല. തിരുകേശത്തിന് നിഴല്‍ ഉണ്ടാകില്ന്നും ഈച്ച ഇരിക്കില്ളെന്നും കത്തില്ളെന്നും ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ സ്ഥിരപ്പെട്ടതാണ്. തര്‍ക്കമുണ്ടാവുമ്പോള്‍ പരിശോധി ച്ചതിന് ചരിത്രത്തില്‍ തെളിവുകളുണ്ട്. കേരളത്തില്‍ വിവാദമുണ്ടായ സ്ഥിതിക്ക് ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തി ഈ രീതിയില്‍ പരിശോധിക്കാന്‍ നിര്‍ദേശിച്ചതാണ്. ലോകത്ത് പ്രവാചകന്‍െറ തിരുശേഷി പ്പുകളെക്കുറിച്ച് ഖസ്റജി തന്നെ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ തന്‍െറ കൈവശ മുണ്ടെന്ന് പറയുന്ന കേശത്തെക്കുറിച്ച് ഒരക്ഷരം പരാമര്‍ശിക്കുന്നില്ല. മുംബൈയില്‍നിന്നാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് വിവാദ കേശം ലഭിച്ചത്. ഇവിടെനിന്ന് ഒരു മുടിക്ക് 5500 രൂപ നിരക്കില്‍ ഏഴ് മുടികള്‍ സമസ്ത നേതാക്കളും വാങ്ങിയതായും നിഴല്‍പരിശോധനയില്‍ അവ വ്യാജമാണെന്ന് വ്യക്തമായതായും ഇവര്‍ പറഞ്ഞു.
തിരുകേശപ്പള്ളി നിര്‍മിക്കാന്‍ പണപ്പിരിവ് നടത്തിയ കാന്തപുരം പള്ളിക്ക് ശിലയിട്ടപ്പോള്‍ ശഅ്‌റേ മുബാറക് പള്ളി എന്ന അതിന്റെ പേര് മസ്ജിദുല്‍ ആസാര്‍ (പുരാവസ്തു പള്ളി) എന്നാക്കിയതു കാന്തപുരം വിഭാഗത്തിലെ വിഭാഗീയതയും അഭിപ്രായവ്യത്യാസങ്ങളും കാരണമാണ്. ശിലാസ്ഥാപനം കഴിഞ്ഞിട്ടും പള്ളി പണിയുന്ന സ്ഥലം കൃത്യമായി വെളിപ്പെടുത്താന്‍ കാന്തപുരം തയ്യാറാ യിട്ടില്ല.
മുടി സ്ഥാപിക്കുന്നതിനു വേണ്ടി പള്ളി പണിയുക എന്നത് ഇസ്്‌ലാമിലില്ല. ഇവിടെ കോടികളുടെ തിരുകേശപ്പള്ളി എന്ന പേരില്‍ പണവും പ്രശസ്തിയുമാണു കാന്തപുരം ലക്ഷ്യമിടുന്നത്.
എസ്.കെ.എസ്.എസ്.എഫ് വൈസ് പ്രസിഡന്‍റ് നാസര്‍ ഫൈസി കൂടത്തായി, എസ്.വൈ. എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറ, പി.കെ. മുഹമ്മദ്കുട്ടി മുസ്ലിയാര്‍, അയ്യൂബ് കൂളിമാട് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.(പ്രസ് റിലീസ്).