പടിഞ്ഞാറത്തറ : ഫെബ്രുവരി 23,24,25,26,
തയ്യതികളില്‍ `സത്യസാക്ഷികളാവുക' എന്ന പ്രമേയവുമായി കൂരിയാട് വരക്കല്‍ മുല്ലക്കോയ
തങ്ങള്‍ നഗറില്‍ വെച്ച് നടക്കുന്ന സമസ്‌ത 85-ാം വാര്‍ഷിക സമ്മേളനത്തിന്റെ
പ്രചരണാര്‍ത്ഥം പടിഞ്ഞാറത്തറ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച വാഹന
പ്രചരണ ജാഥ വാരാമ്പറ്റ മഖാം സിയാറത്തോടെ തുടക്കം കുറിച്ചു. സമസ്‌ത വയനാട് ജില്ലാ
പ്രസിഡണ്ട് കെ.ടി ഹംസ മുസ്‌ലിയാര്‍ ജാഥാ ക്യാപ്‌റ്റന്‍ സയ്യിദ് ശിഹാബുദ്ധീന്‍
ഇമ്പിച്ചിക്കോയ തങ്ങള്‍ക്ക് പതാക കൈമാറി ഉല്‍ഘാടനം നിര്‍വ്വഹിച്ചു. വെള്ളമുണ്ട
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ആലി സാഹിബ്, ജാഥാ വൈസ് ക്യപ്‌റ്റന്‍ മഞ്ചേരി
ഇബ്രാഹിം ഹാജി, സി.കെ. ഉസ്‌മാന്‍ ഹാജി, കാഞ്ഞായി ഉസ്‌മാന്‍, ഇബ്രാഹിം ഫൈസി പേരാല്‍,
ഉസമാന്‍ ദാരിമി പന്തിപ്പൊയില്‍, പി.സി ഉമ്മര്‍, കുഞ്ഞിമുഹമ്മദ് ദാരിമി, അബ്‌ദുല്‍
അസീസ് ഫൈസി, ഇബ്രാഹിം മൗലവി എന്നിവര്‍ സംസാരിച്ചു. 85 മോട്ടോര്‍ സൈക്കിളിന്റെയു
മറ്റു നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ നിരവധി കേന്ദ്രങ്ങളില്‍ പര്യടനം നടത്തിയ
ജാഥ വൈകുന്നേരം 7 മണിക്ക് പടിഞ്ഞാറത്തറ ടൗണില്‍ സമാപിച്ചു. മുഹമ്മദ് യമാനി, ഖാസിം
ദാരിമി, ജി. ആലി സാഹിബ്, സി. ഹാരിസ് ഹാജി തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍
സംസാരിച്ചു. പൊതു സമ്മേളനം സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു
ശുഐബ് ഹൈതമി വാരാമ്പറ്റ മുഖ്യ പ്രഭാഷണം നടത്തി. സമസ്‌ത കേന്ദ്ര മുശാവറ അംഗമായി
തെരഞ്ഞെടുത്ത വി. മൂസക്കോയ മുസ്‌ലിയാരെ യോഗം ആദരിച്ചു.