മനാമ : വാഹനാപകടത്തില്‍ സല്‍മാനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായി മരണമടങ്ങ തൃശൂര്‍ മതിലകം സ്വദേശി ശംസുദ്ധീന്‍ കുടുംബ സഹായ ഫണ്ടിലേക്ക് ബഹ്റൈന്‍ SKSSF പ്രവര്‍ത്തകരില്‍ നിന്നും സമാഹരിച്ച സംഖ്യ മനാമ സ്വലാത്ത് മജ്‍ലിസില്‍ വെച്ച് ജനറല്‍ സെക്രട്ടറി മൌസല്‍ മൂപ്പന്‍ തിരൂര്‍ സഹായ സമിതി കണ്‍വീനര്‍ ശറഫുദ്ധീന്‍ മാരായമംഗലത്തെ ഏല്‍പ്പിച്ചു. ചടങ്ങില്‍ സഹായ സമിതിചെയര്‍മാന്‍ റഫീഖ് അബ്ദുല്ല, സി.സി.ഐ. സര്‍വ്വീസ് സെക്രട്ടറി കെ.ടി. സലീം, സമസ്ത സെക്രട്ടറി എസ്.എം. അബ്ദുല്‍ വാഹിദ്, ഉമറുല്‍ ഫാറൂഖ് ഹുദവി, ഹൈദര്‍ മൗലവി, കളത്തില്‍ മുസ്തഫ, കുന്നോത്ത് കുഞ്ഞബ്ദുല്ല ഹാജി, വി.കെ. കുഞ്ഞുമുഹമ്മദ് ഹാജി, എം.സി. മുഹമ്മദ് മൗലവി, അബ്ദുറസാഖ് നദ്‍വി, ശിഹാബ് ഓമശ്ശേരി, മുഹമ്മദ് മാഷ്, യസീദ് മലയമ്മ എന്നിവര്‍ സംബന്ധിച്ചു.
- മൌസല്‍ മൂപ്പന്‍ -