ജിദ്ദ ഖാഫിലയുടെ പ്രഥമ പ്രതിഭാ അവാര്‍ഡ് റിയാസ് ടി അലിക്ക്

ജിദ്ദ : ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാസ്വാദകരുടെ കൂട്ടായ്മയായ ജിദ്ദ ഖാഫിലയുടെ പ്രഥമ പ്രതിഭാ അവാര്‍ഡിന് സത്യധാര ചീഫ് ലേ ഔട്ട് ആര്‍ട്ടിസ്റ്റും കേരള ഇസ്‍ലാമിക് ക്ലാസ് റൂം ചീഫ് അമീറുമായ റിയാസ് ടി അലി അര്‍ഹനായി. മികച്ച ഗാന രചയിതാവും പ്രഗല്‍ഭ ഗായകനുമായ റിയാസ് ടി അലി എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ഐ.ടി. വിങ്ങിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്‍ലാമിക് ക്ലാസ് റൂമിലൂടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും ഐ.ടി. രംഗത്ത് സമസ്തയുടെ സന്ദേശമെത്തിക്കുന്നതിനും സംഘടനാ ഗാന രചനാ രംഗത്തുള്ള നിരവധി സംഭാവനകള്‍ക്കുമാണ് അവര്‍ഡ്. ജനുവരി 26 ന് നടക്കുന്ന മനുഷ്യ ജാലികയില്‍ വെച്ച് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.