ജാലിക വിചാരം

പെരുന്പട്ട : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയവുമായി ജനുവരി 26 ന് എസ്.കെ.എസ്.എസ്.എഫ്. തൃക്കരിപ്പൂരില്‍ നടത്തുന്ന മനുഷ്യ ജാലികയുടെ പ്രചരണാര്‍ത്ഥം എസ്.കെ.എസ്.എസ്.എഫ്. പെരുന്പട്ട യൂണിറ്റ് സംഘടിപ്പിച്ച ജാലിക വിചാരം എസ്.കെ.എസ്.എസ്.എഫ്. പെരുന്പട്ട മേഖലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സിലറുമായ അബ്ദുല്‍ ഖാദര്‍ അത്തുട്ടി ഉദ്ഘാടനം ചെയ്തു. പെരുന്പട്ട യൂണിറ്റ് പ്രസിഡന്‍റ് ഹക്കീം അഹനിയുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ജോ.സെക്രട്ടറി ഹബീബുള്ള ദാരിമി മുഖ്യപ്രഭാഷണം നടത്തി. ജനുവരി 23ന് പെരുന്പട്ട മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 100 ല്‍ പരം മോട്ടോര്‍ ബൈക്ക് സംഘടിപ്പിച്ചു നടത്തുന്ന ജാലിക വിളന്പര റാലിയും പൊതുസമ്മേളനവും വിജയിപ്പിക്കുവാന്‍ തീരുമാനിച്ചു.
അബ്ദുല്‍ ഖാദര്‍ -