പ്രമുഖ സുന്നീ നേതാക്കളുടെ നബിദിന മതപ്രസംഗ പരമ്പര

കാസര്‍കോട്: നബിദിനത്തോടനുബന്ധിച്ച് ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ പരിസരത്ത് റബീളല്‍ അവ്വല്‍ 1 മുതല്‍ 12 വരെ മതപ്രസംഗപരമ്പര നടത്തുന്നു. ചെര്‍ക്കള ഖത്തീബ് അബു ഹന്നത്ത് കുഞ്ഞ് മൗലവി നേതൃത്വംനല്‍കും.
ഫിബ്രവരി 4 മുതല്‍ 15 വരെ പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ്തങ്ങള്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സിറാജുദ്ദീന്‍ ദാരിമി കക്കാട്, ഉസ്മാന്‍ദാരിമി പന്തപ്പൊയില്‍, അബൂബക്കര്‍ നിസാമി, അബ്ദുള്‍റസാക്ക് ബുസ്താനി തുടങ്ങിയ പണ്ഡിതന്മാരും സാദാത്തുക്കളും വിവിധ ദിവസങ്ങളില്‍ പ്രസംഗിക്കും.