മേലാറ്റൂര്‍ : ചെമ്മാണിയോട് പുത്തന്‍പള്ളിയിലെ പന്തലാന്‍ മമ്മുമുല്ലാ ഹാജിയുടെ 20-ാം ആണ്ട് നേര്‍ച്ചയും അനുസ്മരണ സമ്മേളനവും പുസ്തക പ്രകാശനവും സമാപിച്ചു. ഞായറാഴ്ച വൈകീട്ട് നടന്ന സിറായത്ത് സംഗമവും സമ്മേളനവും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.എം. അബ്ദുല്‍ ഖാദര്‍ മുസ്‍ലിയാര്‍ കാപ്പ അധ്യക്ഷത വഹിച്ചു. സമസ്ത മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി പി.കുഞ്ഞാണി മുസ്‍ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പന്തലാന്‍ ഹംസ മൗലവി അവാര്‍ഡുകള്‍ വിതരണം ചെയ്തു. തെയ്യോട്ടുചിറ കമ്മുസൂഫി ഇസ്‍ലാമിക് സെന്‍റര്‍ പ്രിന്‍സിപ്പാള്‍ മൊയ്തുട്ടി മുസ്‍ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സി. ഹംസ പുത്തനഴി, മൊയ്തീന്‍ ഫൈസി, വി.കെ. മുഹമ്മദ് കുട്ടി ഫൈസി, ഹനീഫ മൗലവി എന്നിവര്‍ പ്രസംഗിച്ചു.
- ഉബൈദ് റഹ്‍മാനി കൊന്പംകല്ല് -