കോഴിക്കോട്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ
സ്ഫോടനങ്ങളില്‍ ആര്‍എസ്എസിന്റെയും മറ്റു സംഘ്പരിവാര്‍ സംഘടനകളുടെയും
പങ്കു വ്യക്തമായ സാഹചര്യത്തില്‍ തീവ്രവാദ ആരോപണങ്ങളുയര്‍ന്ന എല്ലാ
സ്ഫോടനങ്ങളെക്കുറിച്ചും പുനരന്വേഷണം നടത്തണമെന്ന് എസ്കെഎസ്എസ്എഫ്
സംസ്ഥാന എക്സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു. വിവിധ സ്ഫോടനങ്ങളുടെ
പേരില്‍ തടവിലാക്കപ്പെട്ട നിരപരാധികളെ കുറ്റവിമുക്തരാക്കാനുള്ള നടപടികള്‍
സര്‍ക്കാര്‍ സ്വീകരിക്കണം. ആര്‍എസ്എസിന്റെ ഭീകരമുഖം കൂടുതല്‍
വ്യക്തമായ സാഹചര്യത്തില്‍ ഇത്തരം സംഘടനകളോട് സര്‍ക്കാരിന്റെയും
പൊതുസമൂഹത്തിന്റെയും സമീപനത്തില്‍ മാറ്റം വരുത്തേണ്ടതുണ്ട്.
ഏതു ഭാഗത്തു നിന്നുള്ള ഭീകര പ്രവര്‍ത്തനങ്ങളാണെങ്കിലും ശക്തമായി
അടിച്ചമര്‍ത്താന്‍ നിഷ്പക്ഷവും നീതിപൂര്‍വകവുമായ ശ്രമങ്ങള്‍ സര്‍ക്കാരില്‍
നിന്നുണ്ടാകണമെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡണ്ട് പാണക്കാട്
അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹമീദ് ഫൈസി
അമ്പലക്കടവ് ഉദ്ഘാടനം ചെയ്തു. നാസര്‍ ഫൈസി കൂടത്തായി, സത്താര്‍
പന്തലൂറ്, അലി കെ. വയനാട്, അബ്ദുല്ല ദാരിമി കൊട്ടില, അബ്ദു റഹിം ചുഴലി,
ഹബീബ് ഫൈസി കോട്ടോപ്പാടം, ഓണംപിള്ളി മുഹമ്മദ് ഫൈസി , അയൂബ് കൂളിമാട്
എന്നിവര്‍ പ്രസംഗിച്ചു