ബഹ്റൈന്‍ : SKSSF ന് കീഴില്‍ വയനാട് ജില്ലയിലെ വെങ്ങപ്പള്ളിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ശംസുല്‍ ഉലമാ ഇസ്‍ലാമിക് അക്കാദമിയുടെ പ്രചരണ കണ്‍വെന്‍ഷന്‍ ഇന്ന് രാത്രി 7 മണിക്ക് മനാമ സമസ്ത മദ്റസയില്‍ നടക്കും. അക്കാദമി വൈസ് പ്രസിഡന്‍റ് ഇബ്റാഹീം ഫൈസി പേരാല്‍ സംബന്ധിക്കും. സംഘടനാ ബന്ധുക്കളും പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കണമെന്ന് കണ്‍വീനര്‍ മുഹമ്മദലി ഫൈസി വയനാട് അഭ്യര്‍ത്ഥിച്ചു.
- മുസ്തഫ കളത്തില്‍ -