മനുഷ്യ ജാലിക: പ്രചരണ റാലിയും പൊതുയോഗവും 19ന്

ചട്ടഞ്ചാല്‍: 'രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയവുമായി ജനുവരി 26ന് തൃക്കരിപ്പൂറില്‍ നടക്കുന്ന മനുഷ്യ ജാലികയുടെ പ്രചരണാര്‍ത്ഥം എസ്.കെ.എസ്.എസ്.എഫ്.ന്റെ  മലബാര്‍ ഇസ്ലാമിക്ക് കോംപ്ലക്‌സ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പ്രചരണ സമ്മേളനം ഈവരുന്ന 19ന് വൈകുന്നേരം നാല് മണിക്ക് ചട്ടഞ്ചാല്‍ ടൗണില്‍ വച്ച് നടത്താന്‍ ക്യാംപസ് യൂണിറ്റ് തീരുമാനിച്ചു. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ കാസറഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി യു.എം. അബ്ദുറഹ്മാന്‍ ഉദ്ഘാനം ചെയ്യും. ടി.ഡി. ആമു ഹാജി, ടി.ഡി. അബ്ദുറഹ്മാന്‍ ഹാജി, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കൗണ്‍സിലര്‍ മാരും ജില്ലാ ഭാരവാഹികളും പങ്കെടുക്കും. നൗഫല്‍ ഹുദവി, ഹനീഫ് ഹുദവി ദേലംപാടി എന്നുവര്‍ പ്രാഭാഷണം നടത്തും. ദാറുല്‍ ഇര്‍ശാദ് അക്കാദമി പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ അന്‍വര്‍ ഹുദവി മാവൂര്‍ , സക്കരിയ്യ അഹ്‌സനി, ഹമീദ് അലി നദ്‌വി, അബ്ദുല്ലാഹില്‍ അര്‍ശദി, സയ്യിദ് ബുര്‍ഹാന്‍ ഹുദവി, സിറാജ് ഹുദവി എന്നിവര്‍ സംബന്ധിക്കും.
യോഗത്തില്‍ അബ്ദുല്‍ ഖാദര്‍ കെ.ഇ. കര്‍ന്നൂര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ജലാലുദ്ധീന്‍ ബുഖാരി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്വാദിഖ് പള്ളങ്കോട്, സിദ്ധീഖ് മണിയൂര്‍, കരീം, ശാക്കിര്‍, റഷീദ് തൊട്ടി, ഇര്‍ശാദ് ബെദിര, ജമാല്‍, സാബിത്ത്, സുഹൈല്‍ പൊവ്വല്‍, മുനാസ്, ഹാശിം, മന്‍സൂര്‍, നിസാമുദ്ധീന്‍, നീയാസ്, ഹൈദറലി, ശിബ്ല്‍, ജാബിര്‍, ഫൈസല്‍ ബദിയടുക്ക, സുഹൈര്‍, സിദ്ധീഖ് മാസ്തിക്കുണ്ട് എന്നിവര്‍ പ്രസംഗിച്ചു. അസ്മതുള്ള കടബ സ്വാഗതവും അസൈനാര്‍ ചെറൂണി നന്ദിയും പറഞ്ഞു.