+2 പരീക്ഷാഫലം ഇന്ന്; ഫലം കാത്തിരിക്കുന്നത് 3.98 ലക്ഷം വിദ്യാര്‍ഥികൾ


തിരുവനന്തപുരം: 2012 -13 വര്‍ഷത്തെ പ്ളസ്ടു പരീക്ഷാഫലം ബുധനാഴ്ച പ്രഖ്യാപിക്കും. ഉച്ചക്ക് 12.30ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബാണ് പ്രഖ്യാപനം നടത്തുക. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരാഴ്ചമുമ്പാണ് ഇത്തവണ ഫലം പ്രസിദ്ധീകരിക്കുന്നത്. 3.98 ലക്ഷം വിദ്യാര്‍ഥികളാണ് മാര്‍ച്ച് 21ന് സമാപിച്ച പ്ളസ്ടു പരീക്ഷയെഴുതിയത്. ഏപ്രില്‍ ഒന്ന് മുതല്‍ 66 കേന്ദ്രങ്ങളിലായിട്ടായിരുന്നു മൂല്യനിര്‍ണയം. ഇതില്‍ 15 ക്യാമ്പുകള്‍ ഇരട്ട മൂല്യനിര്‍ണയ ക്യാമ്പുകളായിരുന്നു. 13 ജില്ലകളിലും ഓരോ ക്യാമ്പുകളും ഇടുക്കിയില്‍ രണ്ടും ക്യാമ്പുകളാണ് ഇരട്ട മൂല്യനിര്‍ണയത്തിനായി ഏര്‍പ്പെടുത്തിയിരുന്നത്. 
എന്‍ജിനീയറിങ് പ്രവേശത്തിന് പരിഗണിക്കുന്ന ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നിവയുടെ ഉത്തരപേപ്പറുകളാണ് ഇരട്ട മൂല്യനിര്‍ണയത്തിന് വിധേയമാക്കിയത്. ഈ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ഉത്തരക്കടലാസ് പുന$പരിശോധന ഉണ്ടായിരിക്കില്ല. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ നേരിയ കുറവുള്ളതായാണ് സൂചന. പരീക്ഷാഫലം ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിൻറെ വെബ്സൈറ്റിലും ഇതര എക്സാം പോർട്ടുകളിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. 

പി.കെ.പി. അബ്ദുസ്സലാം മുസ്‍ലിയാര്‍ക്ക് സ്വീകരണം അബൂദാബി സുന്നി സെന്‍ററില്‍


വെങ്ങപ്പള്ളി അക്കാദമി; വാഫി എഴുത്തു പരീക്ഷ നാളെ (09)

കല്‍പ്പറ്റ : ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ ഇസ്‌ലാമിക് & ആര്‍ട്‌സ് കോളേജില്‍ (വാഫി) പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള വിദ്യാര്‍ത്ഥികളെ തെരെഞ്ഞെടുക്കുന്നതിനായി നാളെ (വ്യാഴം) രാവിലെ 10 മണിക്ക് എഴുത്ത് പരീക്ഷ നടക്കും. SSLC യും 7-ാം തരം മദ്‌റസയും പാസായ 16 വയസ്സില്‍ കവിയാത്ത ആണ്‍കുട്ടികള്‍ക്ക് 8 വര്‍ഷം കൊണ്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചറും മതരംഗത്ത് പിജിയും നല്‍കുന്ന രീതിയിലുള്ളതാണ് വാഫി കോഴ്‌സ്. വയനാട് ജില്ലയില്‍ ആദ്യമായി പഠനം പൂര്‍ത്തിയാക്കിയ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് മുത്വവ്വല്‍ സനദ് നല്‍കിയ സ്ഥാപനത്തില്‍ +1, +2, ഡിഗ്രി പരീക്ഷകളില്‍ മികച്ച വിജയമാണ് വിദ്യാര്‍ത്ഥികള്‍ നേടിക്കൊണ്ടിരിക്കുന്നത്. പ്രഭാഷണ-തൂലികാ തുടങ്ങിയ പാഠ്യേതര രംഗങ്ങളിലും കമ്പ്യൂട്ടര്‍ മേഖലയിലും മികച്ച പരിശീലനം നല്‍കിക്കൊണ്ടിരിക്കുന്ന സ്ഥാപനത്തില്‍ 8 ബാച്ചുകളിലായി 150 വിദ്യാര്‍ത്ഥികള്‍ പഠിച്ചുകൊണ്ടിരിക്കുന്നു. അപേക്ഷാഫോറം വാങ്ങിയവരും താല്‍പര്യമുള്ളവരും പൂരിപ്പിച്ച അപേക്ഷയുമായി രാവിലെ 10.30 ന് വെങ്ങപ്പള്ളി അക്കാദമിയില്‍ എത്തിച്ചേരേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

കവിതാസമാഹാരം പ്രകാശനം ചെയ്തു

തൃശൂര്‍ : യുവകവിയും രചയിതാവുമായ മുനവ്വര്‍ ഫൈറൂസ് തൃശൂരിന്റെ ''വാക്കുകള്‍ ഉറുമ്പരിക്കുന്നു'' എന്ന നാനോകവിതാസമാഹാരം പ്രകാശിതമായി. പാണക്കാട്ടെ വസതിയില്‍ വെച്ച് സയ്യിദ് ബശീറലി ശിഹാബ് തങ്ങളാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. ആധുനിക സമൂഹത്തിന്റെ ജീവിതത്തിന്റെ വിവിധഘട്ടങ്ങളെക്കുറിച്ച് നര്‍മ്മവും നുറുങ്ങും ചാലിച്ച രൂപത്തില്‍ കോര്‍ത്തിണക്കിയതാണ് ഈ കവിതാസമാഹാരം. അമ്പതോളം നാനോകവിതകളുള്‍ക്കൊള്ളിച്ചിട്ടുള്ള ഈ സമാഹാരം കൊട്ടാരത്തില്‍ പബ്ലിക്കേഷന്‍സാണ് പ്രസാധനം ചെയ്യുന്നത്. സലീം ഹാജി എറണാകുളം, ഫവാസ് കക്കാട്, സയ്യിദ് സഈദ് കോയ, സ്വാലിഹ് ഷാ കൂരിയാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമം അവസാനിപ്പിക്കണം : SKSSF

കാസര്‍കോട് : സമാധാന പരമായി സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തനം നടത്തുന്ന സമസ്തയുടെ കീഴ്ഘടകമായ എസ്.കെ.എസ്.എസ്.എഫിന്റെ പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടത്തുകയും അക്രമത്തിനിരയായ പ്രവര്‍ത്തകരെ പ്രാദേശിക സ്വാധീനം ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കാന്‍ വിഘടിതര്‍ നടത്തുന്ന ശ്രമം അവസാനിപ്പിക്കണമെന്ന് SKSSF ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന, ജന.സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു. പെരുമ്പട്ട മേഖല SKSSF സര്‍ഗ്ഗലയത്തിന്റെ പോസ്റ്ററുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും നശിപ്പിക്കുകയും അതിനെതിരെ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയപ്പോള്‍ അതിനെ അലങ്കോലപ്പെടുത്തി പ്രശ്‌നമുണ്ടാക്കിയവര്‍ക്കെതിരെ കേസെടുക്കുന്നതിന് പകരം അക്രമത്തിനിരയായ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തുകൊണ്ടുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്നും ഇത്തരം പ്രവര്‍ത്തനം സംഘടനാ സ്വാതന്ത്ര്യം ഹനിക്കുന്നതിന് തുല്യമാണെന്നും നേതാക്കള്‍ പ്രസ്ഥാവനയില്‍ കൂട്ടിച്ചേര്‍ത്തു.

ആഞ്ചിറക്കല്‍ ജുമാമസ്ജിദിൽ ജുമുഅ മുടക്കിയ സംഭവം; വിഘടിത പത്രവാര്‍ത്ത വാസ്തവ വിരുദ്ധം: SYS

കൊണ്ടോട്ടി: വെള്ളിയാഴ്ച കരിപ്പൂര്‍ ആഞ്ചിറക്കല്‍ ജുമാമസ്ജിദില്‍ വിഘടിതർ ആസൂത്രണം ചെയ്ത പ്രകാരം ഖതീബിന് നേരെയും മഹല്ല് നിവാസികള്‍ക്ക് നേരെയും അകാരണമായി അക്രമം അഴിച്ച് വിട്ട് ജുമുഅ മുടക്കിയ സംഭവവുമായി ബന്ധപ്പെട്ട് സിറാജ് പത്രത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മഹല്ല് എസ്.വൈ.എസ് കമ്മിറ്റിഅറിയിച്ചു.  
സ്ഥലം ഖതീബിന് പകരം മറ്റൊരു ഖത്തീബിനെ നിയമിച്ചിട്ടില്ല. മാത്രമല്ല സ്ഥലം ഖത്തീബ് അബ്ദുസലാം ദാരിമി സുന്നി വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിച്ചെന്ന വിഘടിത വിഭാഗത്തിന്റെ വാദം വസ്തുതക്ക് നിരക്കാത്തതുമാണ്.
കരിപ്പൂര്‍ ആഞ്ചിറക്കല്‍ ജുമാമസ്ജിദിന് പാരമ്പര്യമായി മുത്വവല്ലി സ്ഥാനം നിലവിലില്ല. മഹല്ലില്‍ 75 ശതമാനം വരുന്ന ആളുകളും സമസ്തക്കാരായതിനാല്‍ കാന്തപുരം വിഭാഗത്തിന് എല്ലാ പിടിവള്ളിയും നഷ്ടപ്പെട്ട സാഹചര്യത്തില്‍ കുടുംബങ്ങളെ തമ്മിലടിപ്പിച്ച് പള്ളി പൂട്ടിക്കാനുള്ള ശ്രമമാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്.
സംഭവത്തില്‍ മഹല്ല് നേതാക്കളായ പി.എ. മുഹമ്മദ് കുട്ടി ഹാജി, ടി.പി. വിച്ചാലി ഹാജി, കെ. ഹസന്‍ ഹാജി, പി.എ. അഹമ്മദാജി, കെ. ഹസന്‍ മുസ്‌ല്യാര്‍, കെ.കെ. അബ്ദുറഹ്മാന്‍, പി.എ. കരീം, പി.കെ. അഹമ്മദാജി, കരുത്ത് മുഹമ്മദാജി, പി.കെ. അഹമ്മദ് ഹാജി നെടിയോടത്ത്, എ.കെ. ഹംസ ഹാജി, ടി.പി. അബ്ദുറഹ്മാന്‍ ഹാജി, പി.എ. കുട്ട്യാലി മാസ്റ്റര്‍, റഹീം സി.പി. പ്രതിഷേധിച്ചു.
Related News: 
കരിപ്പൂര്‍ ആഞ്ചിറക്കലിൽ വിഘടിതർ ജുമുഅ തടസപ്പെടുത്തി; ഖത്തീബിനെ വലിച്ചിറക്കി

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സംസ്‌കരണ സമ്മേളനം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി : ജീവിതത്തിന്റെ വിശുദ്ധ വിചാരങ്ങളെ വിസ്മരിക്കുകയും നന്‍മകളെ നിരാകരിക്കുകയും ചെയ്യു നവ മാനവന്‍ സമ്രാജ്യത്വത്തിന് ദാസ്യവേല ചെയ്യുതാണ് ലോകത്തിന്റെ വര്‍ത്തമാനമെന്ന് പ്രമുഖപണ്ഡിതന്‍ സിംസാറുല്‍ ഹഖ് ഹുദവി (യു..) പറഞ്ഞു. ധന്യമായ സംസ്‌കാരവും മത മൂല്യങ്ങളും പാടെ അവഗണിക്കുകയും പരസ്യപ്പലകകളില്‍ മൂല്യബോധം കാണുകയും ചെയ്യുന്ന രീതിയിലേക്ക് മുസ്‌ലിം സഞ്ചയം പോലും ആപതിക്കുമ്പോള്‍ നന്‍മയിലേക്ക് ക്ഷണിക്കാനും ജീര്‍ണ്ണതകള്‍ക്കെതിരെ നവബോധനം സാധ്യമാക്കാനും സാമൂഹിക കൂട്ടായ്മകളുടെ ജാഗരണവും ഉയിര്‍ത്തെഴുനേല്‍പ്പും അനിവാര്യമാണെും ഇസ്‌ലാമിക് സെന്ററിന്റെ കാമ്പയിന്‍ അത്തരം നീക്കങ്ങളിലേക്കുള്ള പ്രചോദനമാവട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ 'ജീര്‍ണ്ണതള്‍ക്കെതിരെ ജനജാഗരണം' എ പ്രമേയവുമായി സംഘടിപ്പിച്ചുവരുന്ന ത്രൈമാസ സംസ്‌കരണ കാമ്പയിനിന്റെ ഭാഗമായി അബ്ബാസിയ, ഫര്‍വാനിയ മേഖല കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിച്ച സംസ്‌കരണ പൊതു സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ഇസ്‌ലാമിക് സെന്റര്‍ ചെയര്‍മാന്‍ ശംസുദ്ധീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കരീം ഫൈസി അദ്ധ്യക്ഷത വഹിച്ചു. ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് ഉസ്മാന്‍ ദാരിമി, ട്രഷറര്‍ ഇ. എസ് അബ്ദുറഹിമാന്‍ ഹാജി എിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. റസാഖ് ദാരിമി, അബ്ദുറഹിമാന്‍ കോയ, ഇബ്രാഹിം അരിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ഹമീദ് അന്‍വരി സ്വാഗതവും ഹുസന്‍ കുട്ടി നന്ദിയും പറഞ്ഞു.

ദൈവീക ചിന്ത മുറുകെ പിടിക്കുക : സൈനുൽ ഉലമ

ടി.കെ.സി അബ്ദുൽ ഖാദിർ ഹാജി, ഒ.എം
മുഹമ്മദ് ഹാജി, എസ്.കെ ഹംസ ഹാജി
എന്നിവരെ സൈനുൽ ഉലമ ചെറുശ്ശേരി
സൈനുദ്ധീൻ മുസ് ലിയാർ ആദരിക്കുന്നു

തൃക്കരിപ്പൂർ : ഇലാഹീ ശിക്ഷകളിൽ നിന്നു രക്ഷ നേടാൻ ദൈവീക ചിന്ത മുറുകെ പിടിക്കണമെന്ന് സമസ്ത സെക്രട്ടറി സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ധീൻ മുസ്‍ലിയാർ ആവശ്യപ്പെട്ടു. ത്രിക്കരിപ്പൂർ മെട്ടമ്മലിൽ നടന്ന SKSSF സ്റ്റേറ്റ് കൌൺസിൽ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖല പ്രസിഡന്റ് നാഫി അസ് അദി അധ്യക്ഷത വഹിച്ചു.താജുദ്ധീൻ ദാരിമി ഉദ്ഘാടനം നിർവഹിച്ചു. മത സാമൂഹിക സാംസ്കാരിക രംഗത്ത്  വ്യക്തി മുദ്ര പതിപ്പിച്ച സി.അബ്ദുൽ അസീസ് ഹാജി, ടി.കെ.സി അബ്ദുൽ ഖാദിർ ഹാജി, ഒ.എം മുഹമ്മദ് ഹാജി, മദ്‍റസ   കേന്ദ്ര നവീകരണ ബോർഡ് അംഗമായി തെരെഞ്ഞെടുത്ത എസ്.കെ ഹംസ ഹാജി എന്നിവരെ സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ധീൻ മുസ്‍ലിയാർ ആദരിച്ചു. ബശീർ ഫൈസി, താജുദ്ധീൻ അസ്‍അദി, സുബൈർ ഖാസിമി, ശമീർ ഹൈതമി സംസാരിച്ചു. ഹാരിസ് അൽ ഹസനി മെട്ടമ്മൽ സ്വാഗതവും നൌഷാദ് തെക്കെക്കാട് നന്ദിയു പറഞ്ഞു.

സമൂഹത്തിന്റെ നന്മയും സമൃദ്ധിയും വികസനത്തിന്റെ ഭാഗം : ഉമ്മന്‍ ചാണ്ടി

മുണ്ടക്കുളം ശംസുല്‍ ഉലമാ കോംപ്ലക്‌സ് വാര്‍ഷിക സമ്മേളനത്തിന് പ്രോജ്ജ്വല സമാപനം
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു
കൊണ്ടോട്ടി : മുണ്ടക്കുളം ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ആറാം വാര്‍ഷിക മഹാ സമ്മേളനത്തിന് പ്രോജ്വല സമാപനം. മെയ് 1മുതല്‍ മുണ്ടക്കുളം ജലാലിയ്യ നഗറില്‍ ആരംഭിച്ച സമ്മേളന സമാപനം പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ഏതു വിശ്വാസമാണെങ്കിലും നന്മയാണ് ഉയരേണ്ടതെന്നും, സമൂഹത്തിന്റെ സമൃദ്ധിയും വികസനവും നന്മയും സൗഹാര്‍ദത്തിലൂടെ കൈവരിക്കാനാവൂ എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സമൂഹത്തിന് നന്മയും സമൃദ്ധിയും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹാജനകമാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ പോരാ, ജനങ്ങളും സഹകരിക്കണം. സമൂദായ സൗഹാര്‍ദം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. കാമ്പസില്‍ നിര്‍മിച്ച പളളിയുടെ ഉദ്ഘാടനവും ശരീഅത്ത് കോളേജിന്റെ ശിലാസ്ഥാപനവും പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. അറിവാണ് മനുഷ്യനെ ഉയര്‍ത്തുന്നത്. വിജ്ഞാനം പ്രസരിപ്പുക്കുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ് തങ്ങള്‍ ഓര്‍മിപ്പിച്ചു. പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി ഇ.അഹമ്മദ് വിശിഷ്ടാധിതിയായിരുന്നു. സൗത്ത് ആഫ്രിക്കന്‍ അംബാസിഡര്‍ ശൈഖ് അബ്ദുല്ല യൂസുഫ് ഇസ്മാഈല്‍ അബ്ദുല്‍ അലി, അജ്മാന്‍ മുന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ശൈഖ് അബ്ദുല്ല യൂസുഫ് അബ്ദുല്‍ അലി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഇവര്‍ക്ക് മന്ത്രി ഇ.അഹമ്മദ് ഉപഹാരം സമര്‍പ്പിച്ചു. നഴ്‌സറി സ്‌കൂള്‍ ശിലാസ്ഥാപനം പി.കെ അബ്ദുറബ്ബ് നിര്‍വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സമാപനപ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, എം.പി മുസ്ഥഫല്‍ ഫൈസി, എം.സി മായീന്‍ ഹാജി, ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍, കെ.മുഹമ്മദുണ്ണി ഹാജി, എം.ല്‍., വി.വി പ്രകാശ്, .മുഹമ്മദ് കുഞ്ഞി, അഡ്വ.ബീരാന്‍കുട്ടി, പി.എ ജബ്ബാര്‍ ഹാജി, എം.സി മുഹമ്മദാജി, ജില്ലാ കലക്ടര്‍ എം.സി മോഹന്‍ ദാസ്, കെ.വി മുഹമ്മദാജി, അബ്ദുല്‍ ഗഫൂര്‍ തിരുവനന്തപുരം, കാളാവ് സൈതലവി മുസ്‌ലിയാര്‍, ഒളവണ്ണ അബൂബക്കര്‍ ദാരിമി, എസ്.കെ.പി.എം തങ്ങള്‍, കുട്ടിഹസ്സന്‍ ദാരിമി, സൈന്‍ മൊയ്തീന്‍ കുട്ടി, കെ.കെ ആലിബാപ്പു, കെ.എ സഗീര്‍, തെറ്റന്‍ മൊയ്തീന്‍ ഹാജി, മൊയ്തീന്‍ കുട്ടി ഹാജി വേങ്ങര എന്നിവര്‍ പ്രസംഗിച്ചു. ശൈഖുനാ സി.കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്ത്വം നല്‍കി. ജന.സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ ദാരിമി മുണ്ടക്കുളം സ്വാഗതവും പി.ഇബ്രാഹീം മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
പുതുതായി നിര്‍മിക്കുന്ന ജമാലിയ്യ ശരീഅത്ത് കോളേജിന്
ഹൈദറലി ശിഹാബ് തങ്ങള്‍ തറക്കില്ലിടുന്നു

കാമ്പസ് മസ്ജിദ് ഉദ്ഘാടനം ചെയ്ത് ഹൈദറലി
ശിഹാബ് തങ്ങള്‍ സംസാരിക്കുന്നു

വെങ്ങപ്പള്ളി അക്കാദമി; ഹിഫ്‌ള് കോളേജില്‍ ഇന്റര്‍വ്യൂ ഇന്ന് (06)

കല്‍പ്പറ്റ : ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള വിദ്യാര്‍ത്ഥികളെ തെരെഞ്ഞെടുക്കുന്നതിനായി ഇന്ന് (തിങ്കള്‍) രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂ നടക്കും. 7-ാം തരം സ്‌കൂളും 5-ാം തരം മദ്‌റസയും പാസായ 12 വയസ്സില്‍ കവിയാത്ത ആണ്‍കുട്ടികള്‍ക്ക് 3 വര്‍ഷം കൊണ്ട് ഖുര്‍ആന്‍ മനഃപാഠമാക്കുന്നതോടൊപ്പം എസ് എസ് എല്‍ സിയും നല്‍കുന്ന രീതിയിലുള്ളതാണ് കോഴ്‌സ്.
സ്ഥാപനത്തില്‍ നിന്ന് ഇതിനകം ഇരുപതിലധികം വിദ്യാര്‍ത്ഥികള്‍ ഹിഫ്‌ള് പൂര്‍ത്തിയാക്കി സനദ് നേടിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ എസ് എസ് എല്‍ സി പരീക്ഷയിലും മികച്ച വിജയമാണ് വിദ്യാര്‍ത്ഥികള്‍ നേടിയത്. അപേക്ഷാഫോറം വാങ്ങിയവരും താല്‍പര്യമുള്ളവരും പൂരിപ്പിച്ച അപേക്ഷയുമായി രാവിലെ വെങ്ങപ്പള്ളി അക്കാദമിയില്‍ എത്തിച്ചേരേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.   

അഖില കേരള ഖുര്‍ആന്‍ ഹിഫ്‌ള് മത്സരം ഇന്ന് സമാപിക്കും; സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും

 2 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുകള്‍
തൃശൂര്‍: രണ്ട് ദിനങ്ങളായി തൃശൂര്‍ എം.ഐ.സി മസ്ജിദ് കോമ്പൗണ്ടില്‍ നടന്നുവരുന്ന അഖില കേരള ഖുര്‍ആന്‍ ഹിഫ്‌ള് മത്സരം ഇന്ന് സമാപിക്കും. കാലത്ത് 8 മണിക്ക് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കും. വൈകിട്ട് 4 മണിക്കാരംഭിക്കുന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. എം.ഐ.സി പ്രസിഡന്റ് ആര്‍.വി സിദ്ധീഖ് മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി ഖുര്‍ആന്‍ വിഭാഗം തലവന്‍ ശൈഖ് അല്‍ ഖാരി അല്‍ മുഖ് രി മുഹമ്മദ് അല്‍ മുറയ്ജ് മുഖ്യാഥിതിയായിരിക്കും. അദ്ധേഹത്തിന്റെ ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ശ്രുതിമധുരമായ ഖുര്‍ആന്‍ പാരായണം സദസ്സിന് നവ്യാനുഭവമാകും. ഡോ. ബഹാഉദ്ദീന്‍ നദ്‌വി, ജി.എം സ്വലാഹുദ്ദീന്‍ ഫൈസി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ യഥാക്രമം ഖുര്‍ആന്‍ അത്ഭുതങ്ങളുടെ അക്ഷയ ഖനി, ഖുര്‍ആനിന്റെ നേര്‍വഴി, ഖുര്‍ആനും ശാസ്ത്രവും എന്നീ വിഷയങ്ങളില്‍ സംസാരിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് എസ് എം കെ തങ്ങള്‍ ബാ അലവി, സമസ്ത മുശാവറ അംഗം എം കെ എം കുഞ്ഞുമുഹമ്മദ് മുസ്ലി.യാര്‍, തേറമ്പില്‍ രാമകൃഷ്ണന്‍ എം എല്‍ എ, മേയര്‍ ഐ പി പോള്‍, കെ വി മൊയ്തുട്ടി ഹാജി, കൗണ്‍സിലര്‍ മുകേഷ് കൂളപ്പറമ്പില്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. ഹിഫ്‌ള് മത്സരത്തിലെ വിജയികള്‍ക്ക് 2 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിക്കും.

SYS മലപ്പുറം ജില്ലാ സ്വലാത്ത് ജാഥ നടത്തി

മലപ്പുറം "പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ടിലേക്ക്" എന്ന പ്രമേയത്തില്‍ നടത്തപ്പെടുന്ന എസ്.വൈ.എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി എസ്.വൈ.എസ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എസ്.വൈ.എസ് ആദര്‍ശ മുഖമുഖത്തിന്റെ മുന്നോടിയായി വെന്നിയൂരില്‍ നടന്ന സ്വലാത്ത് ജാഥയില്‍ നിന്നും.

മുണ്ടക്കുളം ശംസുല്‍ ഉലമാ കോപ്ലക്‌സ്; കരിഷ്മാ മന്‍സര്‍ എക്‌സിബിഷന് തുടക്കമായി .

കൊണ്ടോട്ടി : കാഴ്ച്ചയുടെ പുതു വിസ്മയലോക തീര്‍ത്ത്, മനുഷ്യ മനസ്സുകളെ കോരിത്തരിപ്പിക്കുന്ന രംഗങ്ങള്‍ അവതരിപ്പിച്ച് കരിഷ്മാ മന്‍സര്‍ എക്‌സിബിഷന് തുടക്കമായി . മുണ്ടക്കുളം ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് വിദ്യര്‍ത്ഥി സംഘടന ജാസിയ ആണ് എക്‌സിബിഷന്‍ സജ്ജീകരിച്ചത്. 
മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനം മലപ്പുറം എസ്.പി സേതുരാമന്‍ ഉദ്ഘാടനം ചെയ്യും. അധര്‍മങ്ങളുടെ കൂത്തരങ്ങായി മാറിയ ലോകത്തിന് ധാര്‍മികയുടെ പാഠങ്ങള്‍ പകര്‍ന്ന് നല്‍കുന്ന പ്രദര്‍ശനങ്ങളും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ കാണാപ്പുറങ്ങളും ദുരന്തങ്ങളും വിശദീകരിക്കുന്ന കാഴ്ച്ചകളും എക്‌സിബിഷനിലുണ്ട്. പണത്തിനും ലഹരിക്കും പിന്നാലെ പായുന്ന മനുഷ്യന് ചിന്തിക്കാനും ഗ്രഹിക്കാനും ഉതകുന്ന കാഴ്ച്ചകള്‍ പ്രദര്‍ശനത്തെ ശ്രദ്ദേയമാക്കുന്നു. സുഖ സൗകര്യങ്ങളില്‍ മുഴുകി ജീവിക്കുന്ന മനുഷന് പ്രദര്‍ശനം താക്കീത് നല്‍കുന്നു

SKSSF സംസ്ഥാന കമ്മറ്റി; അബ്ബാസലി ശിഹാബ് തങ്ങള്‍ വീണ്ടും പ്രസിഡണ്ട്‌, ഓണംപിള്ളി മുഹമ്മദ് ഫൈസി ജനറല്‍ സെക്രട്ടറി

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ടായി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറിയായി ഓണംപിള്ളി മുഹമ്മദ് ഫൈസിയെയും വീണ്ടും തെരഞ്ഞെടുത്തു.
സത്താര്‍ പന്തലൂര്‍ വര്‍ക്കിംഗ് സെക്രട്ടറിയും അയ്യൂബ് കൂളിമാട് ട്രഷററുമാണ്. സിദ്ദീഖ് ഫൈസി വെണ്‍മണല്‍-കണ്ണൂര്‍, അബ്ദുര്‍റഹീം ചുഴലി-മലപ്പുറം, അബ്ദുല്ല കുണ്ടറ-കൊല്ലം, നവാസ് പാനൂര്‍-ആലപ്പുഴ, ഉമര്‍ ദാരിമി-ദക്ഷിണ കന്നട (വൈസ് പ്രസിഡണ്ടുമാര്‍), ഇബ്രാഹിം ഫൈസി ജെഡിയാര്‍-കാസര്‍ക്കോട്, മുസ്തഫ അഷ്‌റഫി കക്കൂപ്പടി- പാലക്കാട്, റഷീദ് ഫൈസി വെള്ളായിക്കോട്-കോഴിക്കോട്, റഫീഖ് അഹമ്മദ് തിരൂര്‍-മലപ്പുറം, മമ്മുട്ടി മാസ്റ്റര്‍ തരുവണ-വയനാട് (സെക്രട്ടറിമാര്‍), ഡോ. ബിശുറുല്‍ ഹാഫി-മലപ്പുറം, ഷാനവാസ് മാസ്റ്റര്‍-തിരുവനന്തപുരം, അബ്ദുസലാം ദാരിമി കിണവക്കില്‍- കണ്ണൂര്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറിമാര്‍), ഹബീബ് ഫൈസി കോട്ടോപ്പാടം-പാലക്കാട്, ജി.എം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ-പാലക്കാട്, കെ.എന്‍.എസ് മൗലവി-കോഴിക്കോട്, സുബുലുസലാം വടകര- കോഴിക്കോട്, മുജീബ് ഫൈസി പൂലോട്-കോഴിക്കോട്, ആര്‍.വി സലീം കുറ്റിക്കടവ്-കോഴിക്കോട്, ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍-മലപ്പുറം, ആഷിഖ് കുഴിപ്പുറം-മലപ്പുറം, പ്രൊഫ. അബ്ദുറഹീം കൊടശ്ശേരി- മലപ്പുറം, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍-മലപ്പുറം, ബഷീര്‍ ഫൈസി ദേശമംഗലം-തൃശൂര്‍, ഇബ്രാഹിം ഫൈസി പഴുന്നാന-തൃശൂര്‍, റഷീദ് ബെളിഞ്ചം-കാസര്‍കോട്, ഷഹീര്‍ പാപ്പിനിശ്ശേരി-കണ്ണൂര്‍, ആരിഫ് ഫൈസി-കൊടക്, പരീദ്കുഞ്ഞ്-എറണാകുളം, ശുഐബ്-നീലഗിരി, ഡോ. ജാബിര്‍ ഹുദവി-തിരുവനന്തപുരം, അഹമ്മദ് വാഫി ഫൈസി കക്കാട്, പ്രൊഫ. അബ്ദുല്‍ മജീദ് കൊടക്കാട് (സെക്രട്ടേറിയറ്റ് അംഗങ്ങള്‍), എന്നിവരാണ് മറ്റു ഭാരവാഹികള്‍.
കഴിഞ ദിവസം തൃക്കരിപ്പൂര്‍ മട്ടുമ്മലില്‍ സമാപിച്ച സംസ്ഥന കൗണ്‍സിലാണ് ഭാരവാഹികൾ നിലവിൽ വന്നത്.
തെരഞ്ഞെടുപ്പിന് ഉസ്താദ്‌ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് നേതൃത്വംനല്കി.
സാമുദായിക ധ്രുവീകരണം ഉണ്ടാക്കി കേരളീയ സമൂഹത്തില്‍ ശിഥിലീകരണ ചിന്തകള്‍ വളര്‍ത്താന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ആസൂത്രിത ശ്രമം വിവിധ മത സമുദായങ്ങള്‍ തിരിച്ചറിയണമെന്ന് സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

കേരളത്തിന്റെ നവോത്ഥാനം സാധ്യമായത് ഇസ്ലാമിലൂടെ : എസ്.പി സേതുരാമന്‍

കൊണ്ടോട്ടി : കേരളത്തിന്റെ നവോത്ഥാനം സാധ്യമായത് ഇസ്‌ലാമിലൂടെയാണെന്നും കേരള സമൂഹത്തില്‍ നിലനിന്നിരുന്ന ദുരാചാരങ്ങളും അസാംസ്‌കാരിക പ്രവര്‍ത്തനങ്ങളും നിലച്ചുപോയത് ഇസ്‌ലാമിന്റെ പ്രചാരണത്തിലൂടെയായിരുന്നുവെന്നും മലപ്പുറം എസ്.പി സേതുരാമന്‍ പ്രസ്താവിച്ചു. മുണ്ടക്കുളം ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കരിഷ്മ മന്‍സര്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലപ്പുറത്തോട് വിടപറയുന്നതില്‍ അതിയായ ദു:ഖമുണ്ടെന്നും മലപ്പുറത്തുകാരുടെ മനസ്സ് നിഷ്‌കളങ്കമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെ നടന്ന മെഡിക്കല്‍ ക്യാമ്പ് മുഹമ്മദുണ്ണിഹാജി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍ അമ്പാടി ആരോഗ്യ ബോധവല്‍കരണം നടത്തി. പി.എ ജബ്ബാര്‍ ഹാജി അധ്യക്ഷത വഹിച്ചു. 3മണിക്ക് നടന്ന വിദ്യര്‍ത്ഥി യുവജന സമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി അധ്യക്ഷത വഹിച്ചു. സമസ്തയുടെ വിദ്യര്‍ത്ഥി പടയണി എന്ന വിശയം സത്താര്‍ പന്തല്ലൂര്‍ അവതരിപ്പിച്ചു.
വൈകുന്നേരം 7ന് ആദര്‍ശസമ്മേളനം റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം സമുദായത്തിന്റെ ആത്മീയ രംഗം കളങ്കപ്പെടുത്തന്നവരെ ചെറുത്തുതോല്‍പിക്കണമെന്നും അത്തരക്കാരെ തുരത്താന്‍ മത പണ്ഡിതന്‍മാര്‍ രംഗത്തിറങ്ങേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുല്‍ ഗഫൂര്‍ അന്‍വരി വിശയമവതരിപ്പിച്ച് സംസാരിച്ചു. കുഞ്ഞാണി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
നാളെ 3മണിക്ക് മഹല്ല് നേതൃസമ്മേളനം സയ്യിദ് മുഹമ്മദ് ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്ല മുസ്‌ലിയാര്‍ കൊട്ടപ്പുറം വിശയമതരിപ്പിക്കും. വൈകുന്നേരം 8മണിക്ക് നടക്കുന്ന ദിക്‌റ് ദുആ മജ്‌ലിസിന്ന് ശൈഖുനാ അത്തിപ്പറ്റ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.

യുവജനങ്ങള്‍ ധാര്‍മികത കൈവെടിയരുത് : സ്വാദിഖലി ശിഹാബ് തങ്ങള്‍

കൊണ്ടോട്ടി : യുവജനങ്ങളും വിദ്യാര്‍ത്ഥികളും സമൂഹത്തിന്റെ പ്രധാന ഭാഗമാണെന്നും ധാര്‍മികയിലൂന്നിയായിരിക്കണം അവരുടെ പ്രവര്‍ത്തനങ്ങളെന്നും സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുണ്ടക്കുളം ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന വിദ്യാര്‍ത്ഥി യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുവാക്കളുടെ സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ദേയമായ സെഷനില്‍ സമസ്തയുടെ വിദ്യാര്‍ത്ഥി പടയണി എന്ന വിശയം സത്താര്‍ പന്തല്ലൂര്‍ അവതരിപ്പിച്ചു.

കൊട്ടപ്പുറം സംവാദം; യാഥാര്‍ത്ഥ്യമെന്ത്‌?സുന്നിസമ്മേളനം 9ന്‌ വ്യാഴാഴ്‌ച

തെയ്യോട്ടുചിറ SKSSF വാര്‍ഷികവും കല്ലൂര്‍ ഉസ്താദ് അനുസ്മരണവും മെയ് 10-12

സമസ്ത പൊതു പരീക്ഷ; കുവൈത്ത് റൈഞ്ചിന് 100% വിജയം

കുവൈത്ത് സിറ്റി : സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് 2013 മാര്‍ച്ചില്‍ നടത്തിയ പൊതു പരീക്ഷയില്‍ കുവൈത്ത് റൈഞ്ചിലെ ഇസ്‌ലാമിക് സെന്ററിനു കീഴില്‍ നടത്തപ്പെടു ദാറുത്തര്‍ബിയ അബ്ബാസിയ, ദാറു തഅ്‌ലീമില്‍ ഖുര്‍ആന്‍ ഫഹാഹീല്‍ എന്നീ മദ്‌റസകളിലെ വിദ്യാര്‍ത്ഥികള്‍ 100% വിജയം കരസ്ഥമാക്കി. അഞ്ചാം ക്ലാസ്സില്‍ ഇസ്മായില്‍ ഇബ്രാഹിം ഒന്നാം സ്ഥാനവും ഫാത്വിമ ശംസുദ്ധീന്‍ രണ്ടാം സ്ഥാനവും റുസ്ഫിദ യാസ്മിന്‍ മൂന്നാം സ്ഥാനവും കരസ്ഥതമാക്കി. ഏഴാം ക്ലാസ്സില്‍ അന്‍ജല്‍ ബഷീര്‍ ഒന്നാം സ്ഥാനവും ജുമാസ് ശരീദ് മുഹമ്മദ് രണ്ടാം സ്ഥാനവും സ്വാദിഖ് മൂന്നാം സ്ഥാനവും കരസ്ഥതമാക്കി. വിജയികളെ ഇസ്‌ലാമിക് സെന്റര്‍ കേന്ദ്ര കമ്മിറ്റിയും മദ്‌റസ മാനേജ്മന്റ് കമ്മിറ്റികളും അഭിനന്ദിച്ചു.

ആലപ്പുഴ - തൃക്കുന്നപ്പുഴ എസ്.കെ.എസ്.എസ്.എഫ് മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റാലിയും പൊതുസമ്മേളനവും മെയ്‌ 12ന്


മുണ്ടക്കുളം ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്‌ലാമിക് കോപ്ലക്‌സ് ആറാം വാര്‍ഷിക സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

കൊണ്ടോട്ടി:മുണ്ടക്കുളം ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്‌ലാമിക് കോപ്ലക്‌സിന്റെ ആറാം വാര്‍ഷിക സമ്മേളനത്തിന് തുടക്കമായി . അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന് ബുധനാഴ്ച ഒമ്പതിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പതാക ഉയർത്തി . എസ്.കെ.എസ്.എസ്.എഫ് കൊണ്ടോട്ടി ഏരിയ സര്‍ഗലയം സി.പി. സൈതലവി ഉദ്ഘാടനം ചെയതു . രാത്രി ഏഴിനുള്ള ഉദ്ഘാടനസമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനംചെയ്തു .
വ്യാഴാഴ്ച 10ന് നടക്കുന്ന 'കുരുന്നുകൂട്ടം' പരിപാടി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കുടുംബസംഗമം 2.30ന് പാണക്കാട് ഹമീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. രാത്രി 7.30ന് ജലാലിയ്യ റാതീബ് നടക്കും
മൂന്നിന് നടക്കുന്ന ആരോഗ്യക്യാമ്പ് കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ ഉദ്ഘാടനംചെയ്യും. കരിഷ്മ മന്‍സര്‍ പ്രദര്‍ശനം എസ്.പി കെ. സേതുരാമന്‍ ഉദ്ഘാടനംചെയ്യും. മൂന്നിന് നടക്കുന്ന വിദ്യാര്‍ഥി യുവജനസമ്മേളനം റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. രാത്രി ഏഴിന് ആദര്‍ശസമ്മേളനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും
നാലിന് എസ്.എം.കെ സര്‍ഗ പ്രതിഭാസംഗമം ബി.എസ്.കെ. തങ്ങള്‍ ഉദ്ഘാടനംചെയ്യും. മഹല്ല് നേതൃസംഗമം കോഴിക്കോട് ഖാസി സയ്യിദ് ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനംചെയ്യും. രാത്രി എട്ടിനുള്ള ദിക്‌റ് ദുആ മജ്‌ലിസിന് അത്തിപ്പറ്റ മുഹ്‌യുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ നേതൃത്വംനല്‍കും.
അഞ്ചിന് എട്ടിന് നടക്കുന്ന എംപ്ലോയീസ് മീറ്റ് പ്രൊഫ. ഓമാനൂര്‍ മുഹമ്മദ് ഉദ്ഘാടനംചെയ്യും. പ്രവാസിസംഗമം ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും.
ജലാലിയ്യ മസ്ജിദ് ഉദ്ഘാടനവും ശരീഅത്ത് കോളേജ് ശിലാസ്ഥാപനവും നാലിന് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. സമാപനസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും
പത്രസമ്മേളനത്തില്‍ പി.എ. ജബ്ബാര്‍ഹാജി, അബ്ദുള്‍ഗഫൂര്‍ ദാരിമി, ടി. മരക്കാരുട്ടിഹാജി, അബ്ദുറഹ്മാന്‍ മൗലവി, ഷാഹുല്‍ഹമീദ് മുണ്ടക്കുളം, ശിഹാബ് കുഴിഞ്ഞൊളം, കെ.എസ്. ഇബ്രാഹിം മുസ്‌ലിയാര്‍ എന്നിവര്‍ പങ്കെടുത്തു.

കാഴ്ച്ചയുടെ അത്ഭുതലോകം തീര്‍ത്ത് ''കരിഷ്മ മന്‍സര്‍'' ഇന്ന് (03) തുടങ്ങും

കൊണ്ടോട്ടി : കാഴ്ച്ചയുടെ പുതു വിസ്മയലോക തീര്‍ത്ത്, മനുഷ്യ മനസ്സുകളെ കോരിത്തരിപ്പിക്കുന്ന രംഗങ്ങള്‍ അവതരിപ്പിച്ച് കരിഷ്മാ മന്‍സര്‍ എക്‌സിബിഷന് ഇന്ന് തുടക്കമാവും. മുണ്ടക്കുളം ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് വിദ്യര്‍ത്ഥി സംഘടന ജാസിയ ആണ് എക്‌സിബിഷന്‍ സജ്ജീകരിച്ചത്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനം മലപ്പുറം എസ്.പി സേതുരാമന്‍ ഉദ്ഘാടനം ചെയ്യും.
അധര്‍മങ്ങളുടെ കൂത്തരങ്ങായി മാറിയ ലോകത്തിന് ധാര്‍മികയുടെ പാഠങ്ങള്‍ പകര്‍ന്ന് നല്‍കുന്ന പ്രദര്‍ശനങ്ങളും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ കാണാപ്പുറങ്ങളും ദുരന്തങ്ങളും വിശദീകരിക്കുന്ന കാഴ്ച്ചകളും എക്‌സിബിഷനിലുണ്ട്. പണത്തിനും ലഹരിക്കും പിന്നാലെ പായുന്ന മനുഷ്യന് ചിന്തിക്കാനും ഗ്രഹിക്കാനും ഉതകുന്ന കാഴ്ച്ചകള്‍ പ്രദര്‍ശനത്തെ ശ്രദ്ദേയമാക്കുന്നു. സുഖ സൗകര്യങ്ങളില്‍ മുഴുകി ജീവിക്കുന്ന മനുഷന് പ്രദര്‍ശനം താക്കീത് നല്‍കുന്നു.

ബന്ധങ്ങള്‍ തകരുന്നത് സമൂഹത്തിന് ദോശം ചെയ്യും ഹമീദലി ശിഹാബ് തങ്ങള്‍

കൊണ്ടോട്ടി : കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നത് നല്ല പ്രവണതയല്ലന്നും ബന്ധങ്ങള്‍ ബന്ധനങ്ങളാകുന്ന ഇക്കാലത്ത് കുടുംബബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുകയും അതുവഴി ഒരു നവസമൂഹത്തിന്റെ സൃഷ്ടിപ്പിനും പുതുതലമുറ ശ്രദ്ദിക്കേണ്ടതുണ്ടെന്നും ഹമീദലി ശിഹാബ് തങ്ങള്‍ പ്രസ്ഥാവിച്ചു. ശംസുല്‍ ഉലമാമെമ്മോറിയല്‍ ഇസ്ലാമിക് കോംപ്ലക്‌സിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. ഇസ്ലാമിക കുടുംബ വ്യവസ്ഥിതിയും നാട്ടാചാരങ്ങളും എന്ന വിശയം ഷാജഹാന്‍ റഹ്മാനി കംബ്ലക്കാട് അവതരിപ്പിച്ചു. പാശ്ചാത്യ സംസ്‌കാരത്തിനൊത്ത് കോലം കെട്ടുന്നതാണ് കുടുംബബന്ധങ്ങള്‍ തകരാനുള്ള പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു.

കരിപ്പൂര്‍ ആഞ്ചിറക്കലിൽ വിഘടിതർ ജുമുഅ തടസപ്പെടുത്തി; ഖത്തീബിനെ വലിച്ചിറക്കി

കൊണ്ടോട്ടി: കരിപ്പൂര്‍ ആഞ്ചിറക്കല്‍ ജുമുഅത്ത് പള്ളിയില്‍ കാന്തപുരം വിഭാഗം ജുമുഅ തടസപ്പെടുത്തി അക്രമമഴിച്ചുവിട്ടു. സംഭവത്തില്‍ ദര്‍സ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു.
ഏറെ കാലമായി വിഘടിതർ ആധിപത്യം പറഞ്ഞ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ഞായറാഴ്ച കരിപ്പൂര്‍ എസ്.ഐയുടെ സാന്നിധ്യത്തില്‍ ചര്‍ച്ചക്ക് വെച്ചിരുന്നു. ഇതിനിടെയാണ് നൂറിലേറെ  വരുന്ന വിഘടിതർ ഇന്നലെ പള്ളിയില്‍ അക്രമം അഴിച്ചു വിട്ടത്. 
പരിക്കേറ്റ ദര്‍സ് വിദ്യാര്‍ത്ഥികളായ ലുഖ്മാന്‍ (16), വാഹിദ് (13), ജില്‍ നാസ് (12), കെ. സൈതു (13), നാട്ടുകാരായ പി.എ. അസ്‌ക്കര്‍ (32), കെ. കുഞ്ഞാപ്പു (30), പി.എ. മൊയ്തീന്‍ (40), ജംഷീര്‍ (27), കബീര്‍ (40) എന്നിവരെ ചെറുവണ്ണൂര്‍ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 
ഖത്തീബിനെ വലിച്ചിറക്കി ജുമുഅ തടസപ്പെടുത്തിയ നടപടിയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു. ഒരുമയോടെ കഴിയുന്ന മഹല്ലുകളില്‍ ഭിന്നിപ്പുണ്ടാക്കി സമൂഹത്തില്‍ ഛിദ്രത ഉണ്ടാക്കുന്ന വിഘടിത വിഭാഗത്തിനെതിരെ വിവിധ പാര്‍ട്ടികള്‍ പ്രതിഷേധിച്ചു. 
എസ്.കെ.എസ്.എസ്.എഫ് കൊണ്ടോട്ടി ഏരിയാ കമ്മറ്റി പ്രതിഷേധിച്ചു. യു.കെ.എം ബശീര്‍ മൗലവി അധ്യക്ഷത വഹിച്ചു. ശിഹാബ് കുഴിഞ്ഞൊളം ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ്. സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ.എ. റഹ്മാന്‍ ഫൈസി, ജില്ലാ നേതാക്കളായ പി.പി. മുഹമ്മദ് ഫൈസി, സലീം എടക്കര, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, പി.എ. ജബ്ബാര്‍ ഹാജി, അബ്ദുല്‍ കരീം ദാരിമി ഓമാനൂര്‍, എസ്.കെ.എസ്.എസ്.എഫ് നേതാക്കളായ സത്താര്‍ പന്തല്ലൂര്‍, ശിഹാബ് കുഴിഞ്ഞളം, അലി അക്ബര്‍ ഊര്‍ക്കടവ്, റാഫി കുറുപ്പത്ത്, സമദ് വാഴയൂര്‍, സലീം യമാനി, ഷുക്കൂര്‍ വെട്ടത്തൂര്‍, സിദ്ദീഖ് പള്ളിപ്പുറായഎന്നിവരും പ്രതിഷേധിച്ചു.-Saturday

വാഫി കോഴ്സിനു അപേക്ഷക്കാനുള്ള സമയം അന്ത്യഘട്ടത്തില്‍

അപേക്ഷാ ഫോമും പ്രോസ്പെക്റ്റ്‌സും ഡൌണ്‍ലോഡ് ചെയ്യാന്‍ www.wafycic.com എന്ന സൈറ്റ്‌ സന്ദര്‍ശിക്കാവുന്നതാണ്

SKSSF മീത്തലങ്ങാടി യൂണിറ്റ് 11-ാം വാര്‍ഷിക സമ്മേളനം മെയ് 26 വരെ

'TREND' സിവില്‍ സര്‍വീസ് പരിശീലനം; പുതിയ ബാച്ച് ഉദ്ഘാടനം മെയ് 5ന്

കോഴിക്കോട് : SKSSF വിദ്യാഭ്യാസ-ഗൈഡന്‍സ് വിഭാഗമായ ട്രെന്റിന് കീഴില്‍ സിവില്‍ സര്‍വീസ് പരിശീലനത്തിനായി നടക്കുന്ന 'സ്റ്റെപ്' പദ്ധതിയുടെ പുതിയ ബാച്ച് മെയ് 5 നു രാവിലെ 10 മണിക്ക് കേരള സഹകരണ വകുപ്പ് മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍ നിന്നുമായി വിവിധ ഘട്ടങ്ങളില്‍ നടത്തിയ പൊതുപ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് സ്റ്റെപ് പരിശീലനം നല്‍കുന്നത്. അബുദാബി സ്റ്റേറ്റ് എസ്.കെ. എസ്.എസ്.എഫിന്റെ സഹകരണത്തോടെ തുടര്‍ച്ചയായ അഞ്ചു വര്‍ഷമാണ് പരിശീലനം നല്‍കുക. സിവില്‍ സര്‍വീസ് രംഗത്ത് കേരളത്തിലെ വിദ്യാര്‍ത്ഥി- കളുടെ സാന്നിദ്ധ്യം വര്‍ദ്ദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്റ്റെപ് പദ്ധതി ഷാര്‍ജ സ്റ്റേറ്റ് എസ്.കെ.എസ്.എസ്.എഫിന്റെ സഹകരണത്തോടെ കഴിഞ്ഞ വര്‍ഷം പരിശീലനം ആരംഭിക്കുകയുണ്ടായി.
തൃശൂര്‍ അറഫ കാമ്പസില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ഓണംപിള്ളി മുഹമ്മദ് ഫൈസി, സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ അബൂദാബി, കെ.എം ഹംസ, പ്രൊഫ. നാഗരാജന്‍ ഡല്‍ഹി, എം.എം റഫീഖ് ഷാര്‍ജ, എസ്.വി മുഹമ്മദലി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.
പ്രഥമ ബാച്ചിന്റെ ത്രിദിന റസിഡന്‍ഷ്യല്‍ ക്യാമ്പ് മെയ് 5,6.7 തിയ്യതികളില്‍ നടക്കും. വിവിധ സെഷനുകളിലായി മുഹമ്മദലി ശിഹാബ് ഐ..എസ്, ബി.ചക്രപാണി, ജിജോ മാത്യൂ, മുനീര്‍ കൊണ്ടോട്ടി, ഡോ.ബഷീര്‍ ഫൈസി ദേശമംഗലം, ആഷിഫ് കെ.പി തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും.
സംസ്ഥാന സമിതി യോഗത്തില്‍ ശാഹുല്‍ ഹമീദ് മേല്‍മുറി അധ്യക്ഷത വഹിച്ചു. റഹീം ചുഴലി, ഖയ്യൂം കടമ്പോട്, അലി.കെ.വയനാട് പ്രസംഗിച്ചു. റിയാസ് നരിക്കുനി സ്വാഗതവും റഷീദ് കോടിയൂറ നന്ദിയും പറഞ്ഞു.

SKSSF STEP - Civil Service Orientation Project രണ്ടാം ബാച്ച് ഉദ്ഘാടനം മെയ് 5 ന് തൃശൂരില്‍

സമസ്ത മദ്രസകള്‍ക്ക് വേനലവധി ആരംഭിച്ചു

സമസ്താലയം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള മദ്രസകളില്‍ മെയ് ഒന്നുമുതല്‍ വേനലവധി ആരംഭിക്കുമെന്ന് ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ് മുട്ടം അറിയിച്ചു. 
വേനലവധി കഴിഞ്ഞ് മെയ് 11ന് മദ്രസകള്‍ തുറക്കും.

SKSSF സംസ്ഥാന കൗണ്‍സില്‍ ക്യാമ്പ് ഇന്ന് സമാപിക്കും


കാസര്‍കോട്: പോരിടങ്ങളില്‍ സാഭിമാനം എന്ന പ്രമേയവുമായി എസ്.കെ .എസ്.എസ് .എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച് വന്ന മെമ്പര്‍ഷിപ്പ് കാമ്പയിന് സമാപനം കുറിച്ച് കൊണ്ടുള്ള സംസ്ഥന കൗണ്‍സില്‍ ക്യാമ്പ് ഇന്ന് സമാപ്പിക്കും മെയ് 1 ന് (ബുധന്‍) രാവിലെ 10 മണിക്ക് പഴയ കൗണ്‍സില്‍ യോഗവും ഉച്ചയ്ക്ക് 1 മണിക്ക് പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള ജനറല്‍ കൗണ്‍സില്‍ യോഗവും നടക്കും 
വൈകുന്നേരം 4 മണിക്ക് നടക്കുന്ന പുതിയ സംസ്ഥാന ഭാരവാഹികള്‍ക്കുള്ള സ്വീകരണ പരിപാടി സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം.അബ്ദുല്‍ റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്യും. പുതിയ സംസ്ഥാന ഭാരവാഹികളെ സമസ്ത കേന്ദ്ര മുശാവറ അംഗം ഖാസി ത്വാഖ അഹ്മദ് മുസ്‌ലിയാര്‍ അല്‍ അസ്ഹരി ആദരിക്കും. വിവിധ സെഷനുകളില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, എം.എ.ഖാസിം മുസ്ല്യാര്‍, മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍, മെട്രോ മുഹമ്മദ് ഹാജി, പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, ഖത്തര്‍ ഇബ്രാഹിം ഹാജി, താജുദ്ദീന്‍ ദാരിമി പടന്ന, റഷീദ് ബെളിഞ്ചം തുടങ്ങിയവര്‍ സംബന്ധിക്കും.വൈകുന്നേരം 7മണിക്ക് നടക്കുന്ന സമാപന സംഗമം മാണിയൂര്‍ അഹമ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. കൂട്ടുപ്രാര്‍ത്ഥനയ്ക്ക് സമസ്ത ജനറല്‍. സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.

മുണ്ടക്കുളം ശംസുല്‍ ഉലമ കോംപ്ലക്‌സ്‌; പഞ്ച ദിന വാര്‍ഷിക സമ്മേളനം ഇന്നാരംഭിക്കും

കൊണ്ടോട്ടി: മുണ്ടക്കുളം ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്‌്‌ലാമിക്‌ കോംപ്ലക്‌സിന്റെ ആറാംവാര്‍ഷിക സമ്മേളനത്തിന്‌ ഇന്ന്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ തുടക്കമാകും.
അഞ്ചു ദിവസം നീണ്‌ടുനില്‍ക്കുന്ന സമ്മേളനത്തില്‍ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.നാളെ പത്തിന്‌ കുരുന്നുകൂട്ടം സെഷന്‍ മുഈനലി ശിഹാബ്‌ തങ്ങള്‍ പാണക്കാട്‌ ഉദ്‌ഘാടനം ചെയ്യും. മൂന്നിന്‌ രാവിലെ ഏഴിന്‌ മെഡിക്കല്‍ ക്യാംപ്‌ മുഹമ്മദുണ്ണി ഹാജി എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും.ശനിയാഴ്‌ച മൂന്നിന്‌ മഹല്ല്‌ നേതൃസംഗമം കോഴിക്കോട്‌ ഖാസി ജമലുല്ലൈലി തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. 
സമാപന ദിവസമായ ഞായറാഴ്‌ച രാവിലെ എട്ടിന്‌ എംപ്ലോയീസ്‌ മീറ്റ്‌ പ്രഫ. ഓമാനൂര്‍ മുഹമ്മദ്‌ ഉദ്‌ഘാടനം ചെയ്യും.വൈകീട്ട്‌ നാലിന്‌ ജലാലിയ്യ മസ്‌ജിദ്‌ ഉദ്‌ഘാടനവും ശരീഅത്ത്‌ കോളജ്‌ ശിലാസ്ഥാപനവും ഹൈദരലി ശിഹാബ്‌ തങ്ങള്‍ നിര്‍വഹിക്കും. 
സമാപന മഹാസമ്മേളനം വൈകീട്ട്‌ നാലിന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്‌ടി ഉദ്‌ഘാടനം ചെയ്യും.വാര്‍ത്താസമ്മേളനത്തില്‍ പി എ ജബാര്‍ ഹാജി, അബ്ദുല്‍ ഗഫൂര്‍ ദാരിമി മുണ്‌ടക്കുളം, ടി മരക്കാരുട്ടി ഹാജി, അബ്ദുറഹിമാന്‍ മൌലവി ഓമാനൂര്‍, ശാഹുല്‍ ഹമീദ്‌ മുണ്‌ടക്കുളം, ശിഹാബ്‌ കുഴിഞ്ഞോളം, കെ എസ്‌ ഇബ്രാഹിം മുസ്‌്‌ല്യാര്‍ പങ്കെടുത്തു.

ഒളവട്ടൂര്‍ നുസ്‌റത്തുല്‍ ഇസ്‌ലാം റൂബിക്ക് ഉജ്ജ്വല ജൂബിലി സമാപനം

കൊണ്ടോട്ടി: സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന അധാര്‍മിക പ്രവണതകളെ തടഞ്ഞ് ധര്‍മത്തിന് വേണ്ടി നിലകൊള്ളാന്‍ പണ്ഡിതന്‍മാര്‍ ആര്‍ജവം കാണിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ല്യാര്‍ അഭിപ്രായപ്പെട്ടു. ഒളവട്ടൂര്‍ നുസ്‌റത്തുല്‍ ഇസ്‌ലാം റൂബി ജൂബിലി സമാപന സമ്മേളനത്തില്‍ ഉദ്‌ബോധന പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമസ്ത ഉപാധ്യക്ഷന്‍ എം.ടി. അബ്ദുല്ല മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു.
സമാപന സമ്മേളനം കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുന്നാസിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മത ഭൗതിക സമന്വയ വിദ്യാഭ്യാസം നേടി പുറത്തിറങ്ങിയ 23 യുവ പണ്ഡിതര്‍ക്ക് തങ്ങള്‍ 'ശഹാദ' സമര്‍പ്പിച്ചു. പുതിയ ഹാഫിളുകള്‍ക്കുള്ള ഉപഹാരവും പ്രവാസി ഭാരതീയ സമ്മാന ജേതാവ് പി. ബാവഹാജി, മുഹമ്മദലി ഹാജി എന്നിവരെ ആദരിക്കല്‍ കര്‍മവും തങ്ങള്‍ നിര്‍വഹിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിന്‍ ഹാജി, ബി.എസ്.കെ. തങ്ങള്‍, കെ.എ. റഹ്മാന്‍ ഫൈസി, അബ്ദുല്‍കരീം മുസ്‌ല്യാര്‍ ഏ.ആര്‍. നഗര്‍, കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, പി.എ. ജബ്ബാര്‍ ഹാജി, സക്കീര്‍ ഹുസൈന്‍, ഡോ. അലിഅസ്ഗര്‍ ബാഖവി, ആസിഫ് ദാരിമി പ്രസംഗിച്ചു. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. അബ്ദുറഹ്മാന്‍ മൗലവി ഒളവട്ടൂര്‍ സ്വാഗതവും എം.സി. അബ്ദുറഹിമാന്‍ ഫൈസി നന്ദിയും പറഞ്ഞു.
കുരുന്നുകൂട്ടം പുളിയക്കോട് ഉമര്‍ ദാരിമി ഉദ്ഘാടനം ചെയ്തു. യാസിര്‍ യമാനി അധ്യക്ഷത വഹിച്ചു. സൈനുല്‍ ആബിദീന്‍ മാസ്റ്റര്‍ ക്ലാസെടുത്തു. പൂര്‍വവിദ്യാര്‍ത്ഥി സംഗമം ഡോ. അലിഅസ്ഗര്‍ ബാഖവി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം മുസ്‌ല്യാര്‍, സാദിഖലി മാസ്റ്റര്‍ ചീക്കോട്, കെ.എസ്. ആനക്കച്ചേരി മുഹമ്മദ് മാസ്റ്റര്‍ പങ്കെടുത്തു. സത്താര്‍ വിളയില്‍ സ്വാഗതവും അബ്ദുല്‍കരീം നിസാമി നന്ദിയും പറഞ്ഞു.

വ്യാജ കേശം; ചൂഷണത്തിന് 'കൊണ്ഗ്രസ് നേതാക്കളുടെ' പിന്തുണ(?)യും കൂലിയെഴുത്തുകാരുടെ ത്യാഗവും


കൊണ്ഗ്രസ് പ്രീതിക്കായി ലീഗിനെതിരെ കാന്തപുരത്തിന്റെ
'ഒളിയമ്പും' മുഖ്യ മന്ത്രിക്ക് പ്രത്യേക 'ഉപഹാരവും'

എന്തിന്..?  
കൊച്ചി: മുസ്ലിം ന്യൂനപക്ഷ ത്തിന്റെ രക്ഷാകര്‍തൃത്വം മുസ്ലിം ലീഗിനില്ലെന്ന്‌ വ്യക്തമാക്കും വിധം കാന്തപുരം മുസ്ലിം ലീഗിനെതിരെ വീണ്ടും പരോക്ഷമായി രംഗത്ത്‌.. കഴിഞ്ഞ ദിവസം സമാപിച്ച എസ്‌.എസ്‌.എഫ്‌  സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുമ്പോഴാണ്‌ കാന്തപുരം തന്റെ മനസ്സിലടക്കിപിടിച്ച ലീഗ്‌ വിരോധം പരോക്ഷമായി മുഖ്യമന്ത്രിയടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ വീണ്ടും പ്രകടിപ്പിച്ചത്‌.. 
ന്യൂനപക്ഷ സമുദായങ്ങളെയും ന്യൂനപക്ഷങ്ങളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സംഘടനകളെയും രണ്‌ടായി കാണണമെന്നും മത സമൂഹങ്ങളുടെ രക്ഷാകര്‍തൃത്വം രാഷ്ട്രീയ പ്രസ്‌ഥാനങ്ങള്‍ ഏറ്റെടുക്കരുതെന്നു കൂടിഅദ്ദേഹം പറഞ്ഞിരിക്കുന്നു .
ഇത്രയുമാണ് വാർത്ത‍ .. ഇനി വിശേഷം
മുമ്പ്‌ ലീഗിനെ തോല്‍പ്പിക്കാനും  മാര്കിസ്റ്റുകാരെ വിജയിപ്പിക്കാനും  പരസ്യമായി ആഹ്വാനം ചെയ്‌തിരുന്ന ടിയാൻ പലപ്പോഴായി അമളികൾ പിണഞ്ഞതിനെ തുടർന്ന് പരസ്യ നിലപാടുകൾ തിരഞ്ഞെടുപ്പുകൾക്കു മുമ്പ് എടുത്തിരുന്നില്ല. ഫല പ്രഖ്യാപനത്തിനു ശേഷം അവകാശ വാദവുമായി രംഗത്തു വരാറാണ്  പതിവ്. 
എങ്കിലും കഴിഞ്ഞ ലോക്സഭാ ഇലക്ഷനിലെ സ്വന്തം നോമിനിയായ ഹുസൈന്‍ രണ്ടത്താണിയുടെ ദയനീയ പരാജയത്തോടെ  കാന്തപുരം ഗ്രൂപ്പിന്റെ 'ശക്തി' തിരിച്ചറിഞ്ഞ സി.പി.എം, അവരെ പരിഗണിക്കാവുന്ന ഒരു വോട്ടുബാങ്കെല്ലെന്ന്‌ മനസ്സിലാക്കി പുറം തള്ളിയിരുന്നു..
എന്നാൽ ഈ ദയനീയ സ്ഥിതിയിൽ നിന്ന് കര കയറാൻ ഒരു 'ഏണി ' കിട്ടുമെന്ന് കരുതി ലീഗിനെ വിജയിപ്പിച്ചത് തങ്ങളാണെന്നും ഇല്ലെങ്കിൽ രണ്ടു സീറ്റിൽ മാത്രമായി അവർ ഒതുങ്ങുമായിരുന്നുവെന്നും 'ശൈഖുന' പ്രസ്താവിച്ചെങ്കിലും ഈ പാറ വെച്ച 'മഹാ(അ)സത്യം' വിഴുങ്ങാനോ പ്രചരിപ്പിക്കാനോ  സ്വന്തം അനുയായികൾ പോലും മുന്നോട്ടു വരാതായത്തോടെ  ഇപ്പോൾ  'ഏണി' പൂർണമായും കൈവിട്ട്  രക്ഷക്കായി  കോണ്‍ക്രസ്സുകാരുടെ 'കൈ' പിടിച്ചു കേഴുകയാണ് .. അതിനു കിട്ടിയതാവട്ടെ ലീഗിന്റെ മുജ്ജന്മ (പ്രയോഗം മാത്രം) ശത്രുവായ ആര്യാടനും. 
ആര്യാടനെ പ്രീതിപ്പെടുത്തിയല്ലേ  പറ്റൂ .. അതാണിപ്പോൾ 'മഹാ പ്രസ്താവന'യിലൂടെ  അവിടുന്ന് ഉരുവിട്ടിരിക്കുന്നത് .
അതിന്റെ വേദിയാവട്ടെ 'തൻറെ മക്കളുടെ' 'നാൽപ്പതു കഴിക്കുന്ന ' ഒരു 'മഖ്‌ബറ'യും (ആക്ഷേപമായി കരുതരുത്‌!,.. കാരണം.. കുറ്റം പറയരുതല്ലൊ!  തന്റെ ശക്തി തെളിയിക്കാനാണെങ്കിലും കേരളത്തിലങ്ങോളമിങ്ങോളമുള്ള കോളേജ്‌ ദര്‍സ്‌ വിദ്യാര്‍ത്ഥികളെയും വെള്ള പുതപ്പിച്ച ഞമ്മന്റെ ആളുകളെയും ഒരു ഇടുങ്ങിയ സ്ഥലത്ത്‌ നീളത്തിലിരുത്തിയാല്‍, പാവം കുഞ്ഞാടുകള്‍ക്കാണെങ്കിലും  അതൊരു 'മ്ഖബറ' തന്നെയല്ലെ)   
ഏതായാലും ഇനി കാത്തിരിക്കാം .. തൻറെ  ദേവൻ പ്രസാദിക്കുന്നതും കാത്ത് ...
പോസ്റ്റിനു മുമ്പ് 
  1. ജീവിതത്തിലാദ്യമായി കാണുന്ന രീതിയില്‍ കേരള മുഖ്യന്‌ സമ്മേളന വേദിയില്‍ വെച്ച്‌ ടിയാന്‍ ഒരു 'കനത്ത ഉപഹാര'വും കൂടി നല്‍കിയിരിക്കുന്നു. ഒപ്പം ഒരു പ്രത്യേക ‘ഡിസ്‌പ്ലിന്‍’പ്രശംസയും.(അതിന്റെ നേട്ടം ഇപ്പോൾ ചോദിക്കരുത്)
  2. മദീനയിലെ മണ്ണും പൊടിയും നിയമവിരുദ്ധമായി കടത്തി കൊണ്ടു വന്നത്‌ ചിലരുടെ ‘രോഗചികിത്സക്ക്‌’ ആണെന്നും ആയതിനാൽ തെറ്റില്ലെന്നുമാണ്‌  ഫിഖ്‌ഹിൽ ഉള്ളതെന്നാണ് ശൈഖുനാന്റെ പുതിയ വിശദീകരണം.
  3. ഇനി മുതല്‍ ‘കറാമത്തുള്ള മനുഷ്യര്‍’കേരളത്തില്‍ കൂടി വരാന്‍ സാധ്യതയുണ്ട്‌. കാരണം മഴമേഘവും മഴത്തുള്ളിയും കണ്ട്‌ മഴക്കുവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ മഴപെയ്യുമെന്നറിയാത്ത ഏതാനും ‘കൂപമണ്‌ഢൂപങ്ങള്‍’ ഭൂമി മലയാളത്തില്‍ മാത്രമേ ഉള്ളൂ..
'വിറക്കും' മുമ്പെ ..
ഏതായാലും ഈ 'മഹാ ത്യാഗ'ങ്ങളൊന്നും വെറുതെയാവില്ലെന്ന്‌ പ്രതീക്ഷിക്കാവുന്ന വിധം ടിയാന്റെ കൂലിയെഴുത്തുകാരുടെ തന്നെ തൂലികയിൽ പിറന്ന 'ഒരു കുറിപ്പ്‌' ഇക്കഴിഞ്ഞ ദിവസം പത്രവാര്‍ത്തയായി രൂപാന്തരപ്പെട്ട ഭാഗം താഴെ കാണുക:
വിഘടിത മോഹങ്ങൾ 'വരഞ്ഞു' തീർക്കുന്ന വിധം: ഒരു ചാനലിന്റെ ഓണ്‍ലൈൻ  പേജിൽ ഒരു 'കൂലിയെഴുത്തുകാരൻ  നൽകിയ  വിഘടിത കുറിപ്പ്, മറ്റൊരു ഓണ്‍ലൈൻ  പത്രത്തെ കൊണ്ട് അച്ചു നിരത്തിച്ച പ്പോൾ (പൈഡ്  വാർത്തകളെ താഴെ കാണും വിധം അടയാളപ്പെടുത്താനാവില്ലല്ലോ ?)


SSF സമ്മേളന ദിവസങ്ങളിൽ ചാനലുകളിലേക്ക് ഒഴുക്കിയ പണ ചാക്കുകളുടെ 'അടയാളമായി ' ചില ചാനൽ കാഴ്ചകൾ. 

SKSSF കരയാമുട്ടം യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ മതപ്രഭാഷണവും ദുആ സമ്മേളനവും മെയ് 5-7

തൃശൂര്‍ മേഖലാ സര്‍ഗലയത്തിനു ഉജ്വല സമാപനം; കാട്ടൂര്‍ ക്ലസ്റ്റര്‍ ഓവറോള്‍ ചാമ്പ്യന്മാര്‍

തൃശൂര്‍ : തൃശൂര്‍ മേഖലാ സര്‍ഗലയത്തിനു ഉജ്വല സമാപനം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ചേര്‍പ്പ്‌ , കൂര്‍ക്കഞ്ചേരി ക്ലസ്റ്ററുകളെ പിന്തള്ളി കാട്ടൂര്‍ ക്ലസ്റ്റര്‍ ജേതാക്കളായി. എം ഐ സി സെക്രട്ടറി സി എ ശംസുദ്ധീന്‍ സാഹിബ്‌ മത്സര പരിപാടികള്‍ ഉല്‍ഘാടനം ചെയ്തു. 35 ഇനങ്ങളിലായി സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങള്‍ നടന്നു. ചേര്‍പ്പ്‌ ക്ലസ്റ്ററില്‍ നിന്നുള്ള അഫ്സല്‍ കലാ പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു. ഓവറോള്‍ ചാമ്പ്യന്‍ ട്രോഫി, കലാ പ്രതിഭക്കുള്ള ട്രോഫി വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ എം ഐ സി യില്‍ മേയ് 3, 4, 5 തിയ്യതികളില്‍ നടക്കുന്ന അഖില കേരള ഹിഫ്ള് മത്സരത്തിന്‍റെ സമാപന സമ്മേളനത്തില്‍ സമ്മാനിക്കും. പ്രതിഭകളുടെ മാറ്റുരക്കലിന് സാക്ഷിയാകാന്‍ മേഖലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിരുന്നു. യഥാര്‍ത്ഥ കല ആസ്വദിച്ചതിന്‍റെ നിര്‍വൃതിയില്‍ സദസ്സ് പിരിയുമ്പോള്‍ അടുത്ത വര്‍ഷം കൂടുതല്‍ ഊര്‍ജസ്വലമായ മത്സരങ്ങള്‍ക്ക് സാക്ഷിയാകാം എന്ന പ്രതിജ്ഞ ഏവരും കൈകൊണ്ടു.

അഖില കേരള ഹിഫ്ള് മത്സരം പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും

സമാപന സംഗമത്തില്‍ പ്രശസ്ത ഖാരിഉം ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേര്‍സിറ്റിയിലെ ലക്ചററുമായ ശൈഖ് മുഹമ്മദ്‌ അല്‍ മുറൈജിയുടെ ഖുര്‍ആന്‍ പാരായണം ഉണ്ടായിരിക്കും
തൃശൂര്‍ (MIC) : മെയ് 3,4,5(വെള്ളി,ശനി,ഞായര്‍) തിയ്യതികളിലാണ് മത്സരം. വെള്ളിയാഴ്ച 4നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തൃശൂര്‍ ജില്ല പ്രസിഡന്‍റ് ബഹു:എസ എം കെ തങ്ങള്‍ ബാ അലവി പരിപാടികള്‍ ഉല്‍ഘാടനം ചെയ്യും.ശേഷം ഒന്നാം റൗണ്ട് മത്സരങ്ങള്‍ക്ക് തുടക്കമാകും. ശനിയാഴ്ച രണ്ടാം റൗണ്ട് മത്സരം. ഞായറാഴ്ച കാലത്ത് 9 മുതല്‍ ഒരു മണി വരെയാണ് ഫൈനല്‍ റൗണ്ട് മത്സരം.ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 50000 രൂപ വീതം ഒന്നാം സമ്മാനം, രണ്ടാം സമ്മാനം 25000, മൂന്നാം സമ്മാനം 10000വീതവും മറ്റു പ്രോത്സാഹന സമ്മാനങ്ങളും നല്‍കപ്പെടും.
മേയ് 5നു നടക്കുന്ന സമാപന സമ്മേളനം വൈകിട്ട് 4നു ആരംഭിക്കും. സംഗമത്തില്‍ പ്രശസ്ത ഖാരിഉം ഈജിപ്തിലെ അല അസ്ഹര്‍ യൂനിവേര്‍സിറ്റിയിലെ ലക്ചററുമായ ശൈഖ് മുഹമ്മദ്‌ അല്‍ മുറൈജിയുടെ ഒരു മണിക്കൂര്‍ നീളുന്ന അതിമനോഹരമായ ഖുര്‍ആന്‍ പാരായണം ഉണ്ടായിരിക്കും. ദാറുല്‍ ഹുദാ യുനിവേര്‍സിറ്റി വൈസ് ചാന്‍സലര്‍ ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ് വി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ,ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിക്കുംപരിപാടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗത സംഘം ചെയര്‍മാന്‍ ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി, കണ്‍വീനര്‍ ബഷീര്‍ ഹാജി എന്നിവര്‍ അറിയിച്ചു.

SKIC റിയാദ് ഫാമിലി ക്ലസ്റ്റര്‍ നാളെ (02)

SKSSF സംസ്ഥാന കൗണ്‍സിൽ ക്യാമ്പിന്ന് തൃക്കരിപ്പൂരിൽ തുടക്കമായി

കാസര്‍കോട്: പോരിടങ്ങളില്‍ സാഭിമാനം എന്ന പ്രമേയവുമായി എസ്.കെ .എസ്.എസ് .എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച് വന്ന മെമ്പര്‍ഷിപ്പ് കാമ്പയിന് സമാപനം കുറിച്ച് കൊണ്ട് തൃക്കരിപ്പൂര്‍ മട്ടുമ്മലില്‍ സംസ്ഥന കൗണ്‍സില്‍ ക്യാമ്പിന്ന് തുടക്കമായി. രാവിലെ 10 മണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ ടി.കെ.സി.അബ്ദുല്‍ ഖാദര്‍ ഹാജി പതാക ഉയത്തിയ ക്യാമ്പില്‍ വൈകുന്നേരം 5 മണിക്ക് നടക്കുന്ന ഉദ്ഘാട സമ്മേളനം ഡോ.ബഹാബുദ്ദീന്‍ നദവിയുടെ അധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.  
അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അഡ്വ.ഓണംപിള്ളി മുഹമ്മദ് ഫൈസി, ത്വയ്യിബ് ഫൈസി, കെ.ടി.അബ്ദുല്ല ഫൈസി തുടങ്ങിയവര്‍ ക്ലാസെടുത്തു. മെയ് 1 ന് (ബുധന്‍) രാവിലെ 10 മണിക്ക് പഴയ കൗണ്‍സില്‍ യോഗവും ഉച്ചയ്ക്ക് 1 മണിക്ക് പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള ജനറല്‍ കൗണ്‍സില്‍ യോഗവും നടക്കും 
വൈകുന്നേരം 4 മണിക്ക് നടക്കുന്ന പുതിയ സംസ്ഥാന ഭാരവാഹികള്‍ക്കുള്ള സ്വീകരണ പരിപാടി സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം.അബ്ദുല്‍ റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്യും. പുതിയ സംസ്ഥാന ഭാരവാഹികളെ സമസ്ത കേന്ദ്ര മുശാവറ അംഗം ഖാസി ത്വാഖ അഹ്മദ് മുസ്‌ലിയാര്‍ അല്‍ അസ്ഹരി ആദരിക്കും. വിവിധ സെഷനുകളില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, എം.എ.ഖാസിം മുസ്ല്യാര്‍, മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍, മെട്രോ മുഹമ്മദ് ഹാജി, പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, ഖത്തര്‍ ഇബ്രാഹിം ഹാജി, താജുദ്ദീന്‍ ദാരിമി പടന്ന, റഷീദ് ബെളിഞ്ചം തുടങ്ങിയവര്‍ സംബന്ധിക്കും.
വൈകുന്നേരം 7മണിക്ക് നടക്കുന്ന സമാപന സംഗമം മാണിയൂര്‍ അഹമ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. കൂട്ടുപ്രാര്‍ത്ഥനയ്ക്ക് സമസ്ത ജനറല്‍. സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.