ഉമറലി ശിഹാബ്‌ തങ്ങള്‍ സ്‌മാരക സൌദത്തിനു കോഴിക്കോട്ട് ശിലയിട്ടു

കോഴിക്കോട്‌: അന്യം നിന്നു പോവുന്ന വിശുദ്ധിയായിരുന്നു പാണക്കാട്‌ ഉമറലി ശിഹാബ്‌ തങ്ങളുടെ വലുപ്പമെന്ന്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. 
കോഴിക്കോട്‌ നിര്‍മിക്കുന്ന പാണക്കാട്‌ ഉമറലി ശിഹാബ്‌ തങ്ങള്‍ സ്‌്‌മാരക സൌധത്തിന്റെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമസ്‌ത സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. 
സാദിഖലി ശിഹാബ്‌ തങ്ങള്‍, അബ്ബാസ്‌ അലി ശിഹാബ്‌ തങ്ങള്‍, കോഴിക്കോട്‌ ഖാസി മുഹമ്മദ്‌ കോയ തങ്ങള്‍, എം സി മായിന്‍ഹാജി, ടി പി എം സാഹിര്‍, ഉമര്‍ ഫൈസി മുക്കം, അബ്‌്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, കെ മോയിന്‍കുട്ടി, എം സി ഖമറുദ്ദീന്‍ കാസര്‍കോട്‌, ഇബ്‌റാഹിം ഹാജി തിരൂര്‍, കാളാവ്‌ സൈതലവി മുസ്‌്‌ല്യാര്‍, അബ്‌്‌ദുല്ലഹാജി പാറക്കടവ്‌, സി എച്ച്‌ ത്വയ്യിബ്‌ ഫൈസി, പൊയ്‌ലൂര്‍ അബൂബക്കര്‍, കൊയപ്പത്തൊടി മുഹമ്മദലി ഹാജി, നാസര്‍ ഫൈസി കൂടത്തായി, അബ്‌്‌ദുര്‍റസാഖ്‌ ബുസ്‌താനി, ടി മാമുക്കോയ ഹാജി, ടി കെ പരീക്കുട്ടി ഹാജി, എവറസ്റ്റ്‌ കോയ, കൊട്ടോടത്ത്‌ മൊയ്‌തീന്‍കോയ, മുസ്‌തഫ ഹാജി ചെറിയക്കാട്‌, പി എ മൌലവി അച്ചനമ്പലം, മജീദ്‌ ദാരിമി, കബീര്‍ ആക്കോട്‌, എം കെ ഹംസ, ഇബ്‌റാഹിം ഹാജി എടച്ചേരി, സി പി ഇഖ്‌്‌ബാല്‍ സംസാരിച്ചു.

വെങ്ങപ്പള്ളി അക്കാദമി ദശവാര്‍ഷികം; “സ്‌ത്രീ; മതം, സമൂഹം” സെമിനാര്‍ ഇന്ന്‌ മന്ത്രി ഇബ്രാഹിം കുഞ്ഞ്‌ ഉദ്‌ഘാടനം ചെയ്യും

കുടുംബസംഗമം ശ്രദ്ധേയമായി; റശീദലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു
അക്കാദമി ദശവാര്‍ഷികത്തോടനുബന്ധിച്ച്‌ നടന്ന സ്ഥാപനകുടുംബസംഗമം പാണക്കാട്‌ സയ്യിദ്‌ റശീദലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യുന്നു
കല്‍പ്പറ്റ: വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമിയുടെ 10–ാം വാര്‍ഷിക വാഫി സനദ്‌ദാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന്‌ (വെള്ളി) 3 മണിക്ക്‌ ശംസുല്‍ ഉലമാ നഗരിയില്‍ സെമിനാര്‍ നടക്കും. 
പാണ-ക്കാട്‌ സയ്യിദ്‌ മുന-വ്വ-റലി ശിഹാബ്‌ തങ്ങള്‍ മോഡ-റേ-റ്റ-റാ-യുള്ള സെമി-നാര്‍ പൊതു-മ-രാ-മത്ത്‌ വകുപ്പ്‌ മന്ത്രി വി കെ ഇബ്രാ-ഹിം-കുഞ്ഞ്‌ ഉദ്‌ഘാ-ടനം ചെയ്യും. പ്രൊഫ-സര്‍ കെ ആലി-ക്കുട്ടി മുസ്‌ലിയാര്‍ വിഷ-യ-മ-വ-ത-രി-പ്പി-ക്കും. ഇ ടി മുഹ-മ്മദ്‌ ബഷീര്‍ എം പി മുഖ്യാ-തി-ഥി-യാ-വും. അബ്‌ദു-റ-ഹി-മാന്‍ രണ്ടത്താണി എം എല്‍ എ, എം ടി രമേ-ശ്‌, അഡ്വ: ടി സിദ്ദീ-ഖ്‌, സി കെ ശശീ-ന്ദ്രന്‍, നാസിര്‍ ഫൈസി കൂട-ത്തായി സംബ-ന്ധ-ിക്കും.
സമ്മേ-ള-ന-ത്തിന്റെ രണ്ടാം ദിവ-സ-മായ ഇന്ന-ലെ(-വ്യാ-ഴം) പ്രിന്‍സി-പ്പാ-ള്‍ കെ ടി ഹംസ മുസ്‌ലിയാ-രുടെ അദ്ധ്യ-ക്ഷ-ത-യില്‍ നടന്ന സ്ഥാ-പന കുടും-ബ-സം-ഗമം പാണ-ക്കാട്‌ സയ്യിദ്‌ റശീ-ദലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാ-ടനം ചെയ്‌തു. 
സി ഐ സി അസി. കോ–-ഓര്‍ഡി-നേ-റ്റര്‍ അഹ്‌മദ്‌ ഫൈസി കക്കാട്‌ വിഷ-യ-മ-വ-ത-രി-പ്പി-ച്ചു. താജ്‌മന്‍സൂര്‍ മാസ്റ്റര്‍, ജഅ്‌-ഫര്‍ ഹൈത്ത-മി, മിഹ്‌റാന്‍ ബാഖ-വി, ഹാഫിള്‌ ശി-ഹാബ്‌ ദാരി-മി, സജീര്‍ ഫൈസി, കബീര്‍ ഫൈസി, ജംഷാദ്‌ മാസ്റ്റര്‍ സം-സാ-രി-ച്ചു. 
അക്കാദമി മാനേജര്‍ എ കെ സുലൈമാന്‍ മൌലവി സ്വാഗതവും സി കുഞ്ഞിമുമ്മദ്‌ ദാരിമി നന്ദിയും പറഞ്ഞു.

ചേളാരിയിലെ ‘സമസ്‌ത ബസ്‌ സ്‌റ്റോപ്പ്‌' നാടിന്‌ സമര്‍പ്പിച്ചു

നാഷണല്‍ ഹൈവേയിലെ ചേളാരിയില്‍ സമസ്‌ത നിര്‍മ്മിച്ച ബസ്‌ സ്‌റ്റോപ്പ്‌ മാനേജര്‍ പിണങ്ങോട്‌ അബൂബക്കര്‍ സാഹിബ്‌ നാടിന്‌ സമര്‍പ്പിച്ചപ്പോള്‍

സ്വദേശിവല്‍കരണം: മടങ്ങി വരുന്നവർ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം

തിരുവനന്തപുരം: സഊദി അറേബ്യയിലെ സ്വദേശിവല്‍കരണ നടപടികളുടെ ഭാഗമായി നാട്ടില്‍ തിരികെ എത്തുന്ന പ്രവാസി മലയാളികള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റില്‍ (www.norka roots.net) റജിസ്റ്റര്‍ ചെയ്യാം. ഇതിനു പുറമെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ ഹെല്‍പ് ഡസ്‌കുകളിലൂടെയും തിരികെ എത്തുന്ന പ്രവാസികളുടെ വിവരം ശേഖരിക്കും. പ്രവാസി മലയാളികള്‍ വെബ്‌സൈറ്റിലൂടെയും വിമാനത്താവളങ്ങളിലെ ഹെല്‍പ് ഡസ്‌ക്കുകളിലൂടെയും വിവരങ്ങള്‍ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.- Web Desk

വെങ്ങപ്പള്ളി അക്കാദമി ദശവാര്‍ഷികത്തിന്‌ പ്രൌഢോജ്ജ്വല തുടക്കം; ഇന്ന്‌ കുടുംബസംഗമവും സര്‍ഗലയവും

ശംസുല്‍ ഉലമാ നഗര്‍:((കല്‍പറ്റ): സമന്വയ വിദ്യാഭ്യാസം സമൂഹ നന്മക്ക്‌ എന്ന പ്രമേയവുമായി വെങ്ങപ്പള്ളി ശംസുല്‍ഉലമ അക്കാദമി പത്താം വാര്‍ഷിക, ഒന്നാം സനദ്‌ദാന സമ്മേളനത്തിന്‌ പ്രൌഢോജ്ജ്വല തുടക്കം.  
ദശവാര്‍ഷിക പ്രതീകമായി പത്തു പതാകകള്‍  സ്വാഗതസംഘം ചെയര്‍മാന്‍പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍, കെ.ടി.ഹംസ മുസല്യാര്‍, വി.മൂസക്കോയ മുസല്യാര്‍, പാണക്കാട്‌ ശഹീറലി ശിഹാബ്‌ തങ്ങള്‍, എം.ഹസന്‍ മുസല്യാര്‍, ടി.സി.ആലി മുസല്യാര്‍, ആനമങ്ങാട്‌ അബൂബക്കര്‍ മുസല്യാര്‍, എസ്‌.മുഹമ്മദ്‌ ദാരിമി, എം.എം.ഇമ്പിച്ചിക്കോയ മുസല്യാര്‍, പി.അബ്‌ദുല്ലക്കുട്ടി ദാരിമി എന്നിവര്‍ ഉയര്‍ത്തി. 
തുടര്‍ന്ന്‌ നടന്ന എസ്‌ബിവി ടീന്‍സ്‌ മീറ്റ്‌ എം.എം.ഇമ്പിച്ചിക്കോയ മുസല്യാരുടെ അധ്യക്ഷതയില്‍ പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. സാങ്കേതികവിദ്യ മനുഷ്യനന്മയ്ക്ക്‌ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു കെ.മമ്മൂട്ടി ക്ലാസെടുത്തു. 
എം.കെ.ഇബ്രാഹിം മൌലവി, നൂറുദ്ദീന്‍ ഫൈസി, നവാസ്‌ ദാരിമി, അബ്‌ദുല്ലത്തീഫ്‌ വാഫി, നിസാമുദ്ദിന്‍ കുപ്പാടിത്തറ, അബൂബക്കര്‍ വലിയപാറ, പി.സി.ത്വാഹിര്‍, നൌഫല്‍ വെള്ളമുണ്ട എന്നിവര്‍ പ്രസംഗിച്ചു. ഇന്ന്‌ രാവിലെ പത്തിന്‌ ശംസുല്‍ ഉലമ നഗരിയില്‍ കുടുംബസംഗമം പാണക്കാട്‌ സയ്യിദ്‌ റഷീദലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ ഏഴിന്‌ കലാസന്ധ്യ ജില്ലാ പഞ്ചായത്ത്‌ സ്‌ഥിരം സമിതി അധ്യക്ഷന്‍ എം.മുഹമ്മദ്‌ ബഷീര്‍ ഉദ്‌ഘാടനം ചെയ്യും.
ശംസുല്‍ ഉലമാ നഗരിയില്‍ ഇന്ന്‌ 

രാവിലെ 10 മണിക്ക്‌ ശംസുല്‍ ഉലമാ നഗ-രി-യില്‍ പ്രിന്‍സി-പ്പാള്‍ കെ ടി ഹംസ മുസ്‌ലിയാ-രുടെ അദ്ധ്യ-ക്ഷ-ത-യില്‍ സ്ഥാപന കുടും-ബ-സം-ഗമം പാണ-ക്കാട്‌ സയ്യിദ്‌ റഷീ-ദലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാ-ടനം ചെയ്യും. സി ഐ സി കോ–-ഓര്‍ഡി-നേ-റ്റര്‍ അഹ്‌മദ്‌ ഫൈസി കക്കാ-ട്‌, താജ്‌ മന്‍സൂര്‍ മാസ്റ്റര്‍ വിഷ-യ-ങ്ങ-ള-വ-ത-രി-പ്പി-ക്കും. 
വാഫി, ഹിഫ്‌ള്‌, വനിതാ കോളേ-ജ്‌, സആദാ കോളേജ്‌ തുട-ങ്ങിയ സ്ഥാ-പ-ന-ങ്ങ-ളിലെ വിദ്യാര്‍ത്ഥി-കളും രക്ഷി-താ-ക്കളും സംബ-ന്ധി-ക്കും.
വൈകു-ന്നേരം 7 മണിക്ക്‌ ഹാമിദ്‌ റഹ്‌മാനി-യുടെ അദ്ധ്യ-ക്ഷ-ത-യില്‍ വിദ്യാര്‍ത്ഥി-ക-ളുടെ കലാ-സാ-ഹിത്യപരി-പാടി ജില്ലാപഞ്ചാ-യത്ത്‌ വിദ്യാ-ഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ എം മുഹ-മ്മദ്‌ ബഷീര്‍ ഉദ്‌ഘാ-ടനം ചെയ്യും.

കാന്തപുരം ശാഖാ SKSSF സമ്മേളനം നാളെ മുതൽ മസ്ജിദ് അങ്കണത്തിൽ

കാറമേല്‍ മഖാം ഉറൂസിനു തുടക്കമായി

പയ്യന്നൂര്‍: വടക്കെ മലബാറിലെ പ്രസിദ്ധമായ കാറമേല്‍ മഖാം ഉറൂസിന് തുടക്കമായി. സമസ്ത ജില്ലാ സെക്രട്ടറി മൗലാന മാണിയൂര്‍ അഹമ്മദ് മൗലവിയുടെ നേതൃത്വത്തില്‍ സിയാറത്ത് നടന്നു. തുടര്‍ന്ന് എന്‍.അബ്ദുള്‍ അസീസ് ഹാജി കൊടിയുയര്‍ത്തി. സ്വാഗതസംഘം ചെയര്‍മാന്‍ കെ.മുഹമ്മദ് മുസ്തഫയുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് റഷീദലി തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കെ.സി.കെ.അബ്ദുള്‍കരിം ഹാജി, എസ്.കെ.ഹംസ ഹാജി, പി.യൂസഫ്, എം.അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു. ഹനീഫ ഹുദവി ദേലമ്പാടി മുഖ്യ പ്രഭാഷണം നടത്തി. 
വ്യാഴാഴ്ച രാത്രി നടക്കുന്ന സ്വലാത്ത് വാര്‍ഷികാഘോഷത്തില്‍ സയ്യിദ് മശ്ഹൂര്‍ ആറ്റക്കോയ തങ്ങള്‍ അല്‍ അസ്ഹരി ആയിപ്പുഴ, സാജി ഹുഷമീര്‍ അല്‍ അസ്ഹരി ചേളാരി എന്നിവര്‍ മുഖ്യാതിഥികളാകും.

ഉമർ ഹുദവി പൂളപ്പാടത്തിന്റെ രണ്ടു ദിവസത്തെ പ്രഭാഷണം അബുദാബിയിൽ


ഹജ്ജ്‌: ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം മുംബൈയില്‍ തുടങ്ങി; കേരളത്തില്‍ നിന്നുള്ള രണ്‌ടു പേർ

കരിപ്പൂര്‍: കേന്ദ്ര ഹജ്ജ്‌ കമ്മിറ്റി നടത്തിവരുന്ന ഹജ്ജിന്റെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം തുടങ്ങി. മുംബൈയിലെ നടത്തുന്ന ട്രെയിനിങില്‍ കേരളത്തില്‍ നിന്നുള്ള രണ്‌ടു പേരാണു പങ്കെടുക്കുന്നത്‌. മാസ്റ്റര്‍ ട്രെയിനിങില്‍ പങ്കെടുക്കുന്ന രണ്‌ടു പേര്‍ കേരളത്തിലെത്തി മറ്റു ട്രെയിനര്‍മാര്‍ക്ക്‌ പരിശീലനം നല്‍കും. ഇവരാണു ഹജ്ജ്‌ തീര്‍ത്ഥാടകര്‍ക്കു പരിശീലന ക്ലാസെടുക്കുക.

മഹല്ല് ഭാരവാഹികളുടെ ശില്‌പശാല ആറിന്

ശ്രീകണ്ഠപുരം: സുന്നി മഹല്ല് ഫെഡറേഷന്റെ നേതൃത്വത്തില്‍ ശ്രീകണ്ഠപുരം മേഖലയിലെ 16 മഹല്ലുകളിലെ ജമാഅത്ത് ഭാരവാഹികള്‍ക്കായി നടത്തുന്ന ശില്പശാല ആറിന് രാവിലെ 10ന് ശ്രീകണ്ഠപുരം മാപ്പിള എ.എല്‍.പി. സ്‌കൂളില്‍ നടക്കും. അബ്ദുസമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും. സംഘാടക സമിതി യോഗത്തില്‍ എന്‍.പി.എം. ബാഖവി അധ്യക്ഷനായി. പി.ടി.മുഹമ്മദ്മാസ്റ്റര്‍, പി.എ.ഹൈദ്രോസ് ഹാജി, കബീര്‍ മണക്കടവ്, ടി.പി.അബ്ദുള്‍ ജബാര്‍ എന്നിവര്‍ സംസാരിച്ചു.

പാരമ്പര്യത്തിന്റെ നന്മയുമായി മതപഠനത്തിലെ നൂതനപദ്ധതി


വിജ്ഞാനം ഇസ്‌ലാമിന്റെ ജീവനാണെന്ന പ്രവാചകാധ്യാപനത്തിന്റെ നേരര്‍ത്ഥം അജ്ഞരായ ഒരു സമൂഹത്തില്‍ ഇസ്‌ലാം നിര്‍ജീവമാണെന്നാണ്. പ്രവാചകരെ അക്ഷരം പ്രതി അനുധാവനം ചെയ്യുന്നത് ജീവിതചര്യയാക്കിയ അനുചരന്മാര്‍ പരിശുദ്ധ ദീനിന്റെ പ്രകാശവുമായി തങ്ങള്‍ കടന്നു ചെന്നിടങ്ങളിലൊക്കെ വിജ്ഞാനത്തിന്റെ വിളക്കുമാടങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
തിരുനബിയുടെ കാലത്തുതന്നെ ഇസ്‌ലാം കടന്നുവന്ന പ്രദേശമാണ് കേരളമെന്ന് വിശ്വസിക്കപ്പെടുന്നു. കേരളത്തിലെത്തിയ പ്രബോധക സംഘം ആദ്യമായി ചെയ്തത് തദ്ദേശീയരോട് ചേര്‍ന്നുനിന്ന് തങ്ങള്‍ക്ക് ആരാധനാലയങ്ങള്‍ നിര്‍മിക്കുകയായിരുന്നു. പ്രസ്തുത കാലഘട്ടത്തിലെ കേരളീയ ജാതിപരിസരങ്ങളില്‍ 'എത്രയോ ദൂരം വഴിതെറ്റിനില്‍ക്കേണ്ട' അധ:സ്ഥിത സമൂഹം ജീവിത മോക്ഷം ലഭിക്കുന്നത് പോലെ ഇസ്‌ലാമിക തത്വസംഹിത

നിതാഖാത്ത് മറ്റൊരു അടിയന്തരാവസ്ഥയല്ല


എത്രയോ ലക്ഷം വിദേശികള്‍ക്ക് തൊഴിലും ജീവിതസൗകര്യങ്ങളും അനേകവര്‍ഷങ്ങളായി നല്‍കിവരുന്ന ഉദാരമനസ്‌കരായ ഭരണാധികാരികളാണ് സഊദി അറേബ്യയിലുള്ളത്. സ്വന്തം പൗരന്മാരുടെ താല്‍പര്യങ്ങള്‍ക്ക് നല്‍കിവരുന്ന അതേ പ്രാധാന്യം അന്യരാജ്യങ്ങളിലെ പൗരന്മാരുടെ കാര്യങ്ങളിലും അവര്‍ കാണിച്ചിട്ടുണ്ട്. അവിടെ ജോലി ചെയ്ത് സമ്പാദിച്ച കോടാനുകോടി ബില്ല്യന്‍ ഡോളര്‍ അന്യരാഷ്ട്രപൗരന്മാര്‍ സ്വന്തം രാഷ്ട്രങ്ങളിലേക്ക് കടത്തിക്കൊണ്ട് പോയിട്ടുണ്ട്. ഇപ്പോഴും അത് യഥേഷ്ടം തുടരുന്നു.
അന്യരാഷ്ട്ര പൗരന്മാരുടെ സഊദിഅറേബ്യയിലേക്കുള്ള വരവും അവിടെ അവര്‍ ചെയ്യുന്ന ജോലിയും അവരുടെ സേവനവേതന വ്യവസ്ഥകളും കടമകളും അവകാശങ്ങളുമൊക്കെ ആ രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ക്ക് പൂര്‍ണ്ണമായും വിധേയമായിരിക്കണമെന്നും അതെല്ലാം വ്യവസ്ഥാപിതമായിരിക്കണമെന്നും ആ രാജ്യം ആഗ്രഹിക്കുന്നതില്‍

മുഹമ്മദലി ശിഹാബ് തങ്ങള് സ്മാരക ആംബുലൻസ് സുള്ള്യയിൽ സർവീസ് ആരംഭിച്ചു

എസ്.കെ.എസ്.എസ്.എഫ് സുള്ള്യ-ഗൂണഡ്ക (ദക്ഷിണ കന്നഡ ജില്ല, കർണ്ണാടക) ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച മര്ഹൂം. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള് സ്മാരക ആംബുലൻസ് സർവീസ് 

സൗദി തൊഴില്‍ പ്രശ്‌നം: കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ഇടപെടണം: സമസ്ത

കോഴിക്കോട്: കേരളത്തിന്റെ രൂക്ഷമായ തൊഴിലില്ലായ്മക്ക് ഒരു പരിധിവരെ സഹായകമാവുകയും നമ്മുടെ ദരിദ്രനിര്‍മാര്‍ജനത്തില്‍ സൃഷ്ടിപരമായ പങ്കുവഹിക്കുകയും ഇന്ത്യയുടെ സമ്പദ് ഘടന പോലും മെച്ചപ്പെടുത്തുന്നതിന്നും, അനേകായിരം മതധര്‍മ സ്ഥാപനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇതെല്ലാം നിര്‍വ്വഹിച്ചു പോരുന്നതിലും വലിയപങ്കുവഹിച്ചുവരുന്നത് വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നവരിലൂടെയാണ്. സൗദി ഗവണ്‍മെന്റിന്റെ പുതിയ തൊഴില്‍ നിയമത്തിന്റെ ഭാഗമായി ഏകദേശം അഞ്ച് ലക്ഷത്തിലധികം കേരളക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനിടയുണ്ടെന്ന് പറയപ്പെടുന്നു. 
ഈ സാഹചര്യത്തില്‍ സംസ്ഥാന-കേന്ദ്ര ഗവണ്‍മെന്റുകള്‍ സൗദി ഗവണ്‍മെന്റുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി പ്രശ്‌ന പരിഹാരങ്ങള്‍ ഉണ്ടാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, എസ്.വൈ.എസ്. സംസ്ഥാന ജനറല്‍സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ നദ്‌വി, എസ്.എം.എഫ്. സംസ്ഥാന ട്രഷറര്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പ്രധാനമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും അയച്ച അടിയന്തിര സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

നിതാഖാത്ത്; അറബ് പ്രതിസന്ധിയും തൊഴില്‍ നിയമങ്ങളും

മരുഭൂമിയുടെ കൊടുംചൂടില്‍ ചോര നീരാക്കുമ്പോഴും ഗള്‍ഫുകാരന്‍ മനസില്‍ താലോലിക്കുന്ന വലിയ സ്വപ്‌നം നാട്ടിലേക്കുള്ള മടക്കയാത്രയാണ്. നാലു കാശുണ്ടാക്കണം, ജീവിതം കരകയറണം, കുടുംബത്തെ നല്ല നിലയിലെത്തിക്കണം തുടങ്ങി എണ്ണമറ്റ ആഗ്രഹങ്ങള്‍ക്കു നടുവില്‍ ആ വലിയ സ്വപ്‌നം തളച്ചിടപ്പെട്ടിരിക്കുന്നുവെന്ന് മാത്രം. നാട്ടില്‍ കുടുംബത്തോടൊപ്പം സ്വസ്ഥമായി കഴിയാനാണ് ശരാശരി ഗള്‍ഫുകാരെല്ലാം ആഗ്രഹിക്കുന്നത്. എന്നിട്ടും നിതാഖത്തിന്റെ പേരിലുള്ള ഇപ്പോഴത്തെ മടക്കം പ്രവാസികളിലും അവരുടെ കുടുംബത്തിലും ഉള്‍ക്കിടിലമുണ്ടാക്കുന്നത് എന്തുകൊണ്ട്? 
ഉത്തരം ലളിതമാണ്. വെറും കൈയോടെയുള്ള പ്രവാസിയുടെ മടക്കം അവനും കുടുംബവും മാത്രമല്ല, മലയാളികളില്‍ ആരും ആഗ്രഹിക്കുന്നില്ല. കാരണം കേരളീയന്റെ പത്രാസുകള്‍ക്കെല്ലാം ഗള്‍ഫ് വിയര്‍പ്പിന്റെ രുചിയും മണവുമുണ്ടല്ലോ. 'കേരള മോഡല്‍' എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന

SKSSF -TREND സമ്മര്‍ഗൈഡ് ഉദ്ഘാടനം ഇന്ന് കൊടുവള്ളിയിൽ

കൊടുവള്ളി: വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാലത്തിന്‍റെ ആഘോഷമായി എസ്.കെ.എസ്.എസ്.എഫ്. ട്രെന്‍റിന്‍റെ അവധിക്കാല വിദ്യാഭ്യാസ ക്യാന്പയിനായ 'സമ്മര്‍ ഗൈഡ്' പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കാലത്ത്  9 ന് പാണക്കാട് സയ്യിദ് അബാസലി ശിഹാബ് തങ്ങള്‍ കൊടുവള്ളികമ്മ്യൂണിറ്റി ഹാളിൽ  നിര്‍വഹിക്കും.
രാവിലെ 9.30 മുതല്‍ ആണ്‍കുട്ടികള്‍ക്കും രണ്ടുമണിമുതല്‍ പെണ്‍കുട്ടികള്‍ക്കുമാണ് ക്ലാസ്സുകള്‍. എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു 


സമസ്‌തയുടെ പാതയില്‍ അണിനിരക്കുക: ഹാഫിസ്‌ അഹ്‌ മദ്‌ കബീര്‍ ബാഖവി കാഞ്ഞാർ

ഹാഫിസ്‌ അഹ്‌ മദ്‌ കബീര്‍ ബാഖവി കാഞ്ഞാർ
മനാമ: ഒരു വിശ്വാസിയുടെ ആത്യന്തിക ലക്ഷ്യം പരലോക മോക്ഷമാണെന്നും അതു നേടിയെടുക്കാന്‍ മഹാന്മാരും സൂക്ഷമജ്ഞാനികളും നേതൃത്വം നല്‍കിയ ബഹുമാനപ്പെട്ട സമസ്‌തയുടെ പാതയില്‍ അണിനിരക്കണമെന്നും പ്രമുഖ വാഗ്മിയും യുവ പണ്‌ഢിതനുമായ ഹാഫിസ്‌ അഹ്‌ മദ്‌ കബീര്‍ ബാഖവി വിശ്വാസികളോടാഹ്വാനം ചെയ്‌തു.
മനാമ പാക്കിസ്‌താന്‍ ക്ലബ്ബില്‍ നടന്ന ത്രിദിന മത പ്രഭാഷണ പരമ്പരയുടെ സമാപനദിനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നുവദ്ധേഹം.
വിശ്വാസികള്‍ക്ക്‌ വരദാനമായി ലഭിച്ചതാണ്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയും പാണക്കാട്‌ തങ്ങള്‍ കുടുംബവും. പ്രതിസന്ധിഘട്ടങ്ങളില്‍ തനിക്ക്‌ പോലും അവര്‍ തുണയായിട്ടുണ്ട്‌. ഒരു വിശ്വാസിക്ക്‌ അവന്റെ മരണവും അനന്തര ജീവിതത്തിലെ മോക്ഷവുമാണ്‌ പ്രദാനം. എങ്ങിനെയെങ്കിലും ജീവിച്ച്‌ നന്നായി മരിക്കാന്‍ സാധ്യമല്ല, നന്നായി മരിക്കണമെങ്കില്‍ എപ്രകാരം ജീവിക്കണമെന്ന്‌ കാണിച്ചു തന്നവരാണ്‌ സമസ്‌ത നേതാക്കള്‍. തിരുവചനങ്ങളിലൂടെ നാം മനസ്സിലാക്കിയ മരണ സമയത്തെ ശുഭ സൂചകങ്ങള്‍ മാത്രമല്ല, മരണാനന്തരം അവരുടെ മോക്ഷത്തിനു വേണ്ടി തടിച്ചു കൂടിയവരും ഘട്ടം ഘട്ടമായി നിരവധി തവണയായി നടന്ന മയ്യിത്ത്‌ നമസ്‌കാരങ്ങളും അതിന്‌ സാക്ഷിയാണ്‌. മഹാ•ാരായ ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ല്യാര്‍, കണ്ണിയത്ത്‌ അഹ്മദ്‌ മുസ്ല്യാര്‍, മാനു മുസ്ലിയാര്‍, കാളമ്പാടി ഉസ്‌താദ്‌ എന്നിവരുടെ മരണ സന്ദര്‍ഭങ്ങള്‍ എടുത്തുദ്ധരിച്ചു കൊണ്ടദ്ധേഹം ഓര്‍മപ്പെടുത്തി.
ബഹ്‌റൈനിനെ സംബന്ധിച്ചിടത്തോളം ബഹ്‌റൈന്‍ സമസ്‌തയും കെ.എം.സി.സിയും വിശ്വാസികള്‍ക്ക്‌ അത്താണിയാണെന്നും പരസ്‌പര പൂരകങ്ങളായ അവക്ക്‌ രണ്ടിനും ശക്തിപകര്‍ന്ന്‌ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ മുഴുവന്‍ വിശ്വാസികളും തയ്യാറാവണമെന്ന്‌ പ്രത്യേകം ഉപദേശിച്ചു കൊണ്ടാണ്‌ ത്രിദിന പ്രഭാഷണ പരമ്പരക്കദ്ധേഹം സമാപനം കുറിച്ചത്‌.
ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാന്‍ കൂടിയായ സയ്യിദ്‌ ഫക്‌റുദ്ധീന്‍ കോയ തങ്ങള്‍ അദ്ധ്യക്ഷനായിരുന്നു. ഗുദൈബിയ ഏരിയയിലെ സമസ്‌ത മദ്‌റസാ വിപുലീകരണ ഫണ്ട്‌ ഹാശിം വില്ല്യാപ്പള്ളിയില്‍ നിന്ന്‌ ആദ്യ ഗഡു സ്വീകരിച്ച്‌ ബാഖവി നിര്‍വഹിച്ചു. തൊട്ടു മുന്‍ ദിവസങ്ങളിലെ പ്രഭാഷണ സിഡികള്‍ യഥാക്രമം ശിഫ ജസീറ ഡയരക്‌ടര്‍ ഹബീബ്‌ വേങ്ങൂര്‍, അറേബ്യന്‍ ഹോം ഡയരക്‌ടര്‍, അബൂബക്കര്‍ എന്നിവര്‍ക്ക്‌ കൈമാറി അശ്‌റഫ്‌ കാട്ടില്‍ പീടികയും വി.കെ.കുഞ്ഞഹമ്മദ്‌ ഹാജിയും നിര്‍വ്വഹിച്ചു.
അഹ്‌മദ്‌ കബീര്‍ ബാഖവിക്കുള്ള ബഹ്‌റൈന്‍ സമസ്‌തയുടെ ഉപഹാരം സമസ്‌ത അഡ്വൈസറിബോര്‍ഡംഗം എടവണ്ണപ്പാറ മുഹമ്മദ്‌ മുസ്ല്യാര്‍ അദ്ദേഹത്തിന്‌ സമര്‍പ്പിച്ചു. ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ പ്രസി മുഹമ്മദലി ഫൈസി സ്വാഗതവും ഏരിയ സെക്രട്ടറി നൂറുദ്ധീന്‍ മുണ്ടേരി നന്ദിയും പറഞ്ഞു.

വിശ്വാസികള്‍ ഒഴുകിയെത്തി; സമസ്‌ത പ്രഭാഷണപരമ്പരക്ക്‌ പ്രൌഢോജ്ജ്വലസമാപനം

പാക്കിസ്‌താന്‍ ക്ലബ്ബ്‌ നിറഞ്ഞു കവിഞ്ഞ സദസ്സ്  

മനാമ: ബഹ്‌റൈനിലെ പ്രത്യേക സാഹചര്യത്തിലും പ്രതിബന്ധങ്ങള്‍ മറികടന്ന്‌ വിവിധ ഏരിയകളില്‍ നിന്നായി സ്‌ത്രീ പുരുഷ ഭേദമന്യെ ആയിരങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ മനാമ പാക്കിസ്‌താന്‍ ക്ലബ്ബ്‌ അക്ഷരാര്‍ത്ഥത്തില്‍ വീര്‍പ്പു മുട്ടി. 

കഴിഞ്ഞ ആറു പതിറ്റാണ്ടിലാദ്യമായാണ്‌ പ്രവര്‍ത്തി ദിനമായിട്ടും ഒരു ആത്മീയ സദസ്സിന്‌ ഇത്രമാത്രം വിശ്വാസികള്‍ തിങ്ങി നിറഞ്ഞൊഴുകിയ ഒരു സദസ്സ്‌ താന്‍ കാണുന്നതെന്ന്‌ പാക്കിസ്‌താന്‍ ക്ലബ്ബ്‌ ചെയര്‍മാന്‍ ഇഫ്‌തിഖാര്‍ അഹമ്മദ്‌ ലോണിന്റെ സാക്ഷ്യപ്പെടുത്തല്‍. സംഘാടകരുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചെത്തിയ വിശ്വാസികളുടെ കുത്തൊഴുക്കിനു മുമ്പില്‍ അവശ്യമായ സൌകര്യങ്ങളൊരുക്കാന്‍ കഴിയാതെ സംഘാടകരും കുഴങ്ങി. 
കഴിഞ്ഞ ദിവസം മനാമയിലെ പാക്കിസ്‌താന്‍ ക്ലബ്ബാണ്‌ ഈ ചരിത്ര നിമിഷത്തിന്‌ വേദിയായത്‌. സമസ്‌ത കേരള സുന്നി ജമാഅത്തിന്റെ ഗുദൈബിയ ഘടകം സംഘടിപ്പിച്ച പ്രമുഖ വാഗ്മി ഹാഫിസ്‌ അഹ്‌ മദ്‌ കബീര്‍ ബാഖവിയുടെ ത്രിദിന മത പ്രഭാഷണ പരമ്പരയുടെ സമാപന ചടങ്ങിലാണ്‌ നിയന്തണാതീതമായി ഒഴുകിയെത്തിയ ആത്മീയ ദാഹികളായ ആയിരക്കണക്കിന്‌ വിശ്വാസി സമൂഹം ചരിത്രം സൃഷ്‌ടിച്ചത്‌. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും അസാമാന്യമായ തിരക്കനുഭവപ്പെട്ടിരുന്നതിനാല്‍ വിപുലമായ സൌകര്യവും ലൈറ്റ്‌ സൌണ്ട്‌ സംവിധാനങ്ങളുമാണ്‌ സമസ്‌ത ഒരുക്കിയിരുന്നതെങ്കിലും അവയെല്ലാം നിഷ്‌പ്രഭമാക്കിയ കുത്തൊഴുക്കാണ്‌ സമാപന ദിവസം അനുഭവപ്പെട്ടതെന്ന്‌ സംഘാടകരും അറിയിച്ചു. ഏതായാലും ചരിത്രം കുറിച്ച ചടങ്ങ്‌ സംഘടിപ്പിക്കാനായതില്‍ സന്തോഷമുണ്ടെങ്കിലും അനിയന്ത്രിതമായ തിരക്കില്‍ ആവശ്യമായ സൌകര്യങ്ങള്‍ ചെയ്യാന്‍ സാധിക്കാത്തതില്‍ ഖേദമുണ്ടെന്നും പരിപാടി വിജയിപ്പിക്കാന്‍ പരിശ്രമിച്ച മുഴുവന്‍ സഹോദരീ സഹോദരങ്ങള്‍ക്കും മീഡിയകള്‍ക്കും ഏറെ നന്ദിയുണ്ടെന്നും സംഘാടക സമിതിക്കു വേണ്ടി കണ്‍വീനറും സമസ്‌ത സെക്രട്ടറിമാരിലൊരാളുമായ അശ്‌റഫ്‌ കാട്ടില്‍പ്പീടിക അറിയിച്ചു. 

ബഹ്‌റൈന്‍ സമസ്‌ത സംഘടിപ്പിച്ച ത്രിദിന മത പ്രഭാഷണ പരമ്പരയില്‍ പങ്കെടുത്ത ഹാഫിസ്‌ അഹ്മദ്‌ കബീര്‍ ബാഖവി കാഞ്ഞാറിനുള്ള ബഹ്‌റൈന്‍ സമസ്‌തയുടെ ഉപഹാരം എടവണ്ണപ്പാറ മുഹമ്മദ്‌ മുസ്ല്യാര്‍ നല്‍കിയപ്പോള്‍

ഓമശ്ശേരി ഇസ്സത്തുല്‍ ഇസ്‌ലാം മദ്രസ വജ്രജൂബിലിക്ക് തുടക്കമായി

കൊടുവള്ളി: ഓമശ്ശേരി ഇസ്സത്തുല്‍ ഇസ്‌ലാം മദ്രസ വജ്രജൂബിലി ആഘോഷം പാണക്കാട് സയ്യിദ് അബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
പഴവൂര്‍ പി. ഇബ്രാഹിമില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് ഫ്‌ളാറ്റ് നിര്‍മാണ ഫണ്ട് ഉദ്ഘാടനവും എം.കെ. കോയാമുട്ടി ഹാജിക്ക് സി.ഡി. കൈമാറി മദ്രസയുടെ ചരിത്രം പ്രതിപാദിക്കുന്ന ഡോക്യുമെന്ററി പ്രകാശനവും തങ്ങള്‍ നിര്‍വഹിച്ചു.
യു.കെ. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഷാജഹാന്‍ റഹ്മാനി മുഖ്യപ്രഭാഷണം നടത്തി. കെ.കെ. മുഹമ്മദ് മുസ്‌ല്യാര്‍, പി.പി. അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍, എ.കെ. ഉണ്ണിമോയി, കാക്കാട് ബീരാന്‍ ഹാജി, സി.വി. മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. പി. ഹുസൈന്‍ സ്വാഗതവും വി.കെ. ഉമ്മര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മതപ്രഭാഷണം, ദഫ് മത്സരം, ഇശല്‍ വിരുന്ന്, ബുര്‍ദ മജ്‌ലിസ്, ദിക്‌റ് ദുഃആ സമ്മേളനം എന്നിവ നടക്കും.

ചാലപ്രം ചാത്തോത്ത് മസ്ജിദ് നൂറുല്‍ ഹുദാ ദര്‍സിന്റെ ആറാം വാര്‍ഷികാഘോഷം

നാദാപുരം: ചാലപ്രം ചാത്തോത്ത് മസ്ജിദ് നൂറുല്‍ ഹുദാ ദര്‍സിന്റെ ആറാം വാര്‍ഷികാഘോഷം എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
കെ.പി.സി. തങ്ങള്‍ അധ്യക്ഷത വഹിച്ചു. റഫീഖ് അഹമ്മദ് ബാഖവി തിരുവനന്തപുരം മുഖ്യപ്രഭാഷണം നടത്തി. എം.കെ. അഷ്‌റഫ്, ടി.എച്ച്. പോക്കര്‍, സി.കെ. ബഷീര്‍, അബ്ദുല്‍ ലത്തീഫ് ദാരിമി, തന്‍വീര്‍ കുനിയില്‍, സഈദ് മുസ്‌ല്യാര്‍, പൊന്നാണ്ടി ഹമീദ്, മുബാഷി കോവുമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു. സി.കെ. മുഹമ്മദ് അസ്‌ലം സ്വാഗതവും പി.പി. ഉവൈസ് നന്ദിയും പറഞ്ഞു. 'ദഅ്‌വാ മീറ്റി'ല്‍ ആത്മ സംസ്‌കരണം എന്ന വിഷയം ടി.എച്ച്. മസ്ഊദ് മുസ്‌ല്യാര്‍ അവതരിപ്പിച്ചു. കെ.ഒ. മര്‍വാന്‍, സി.കെ. റമീസ്, ടി.കെ. ഷഫ്‌നാസ് എന്നിവര്‍ പ്രസംഗിച്ചു. ബുധനാഴ്ച വൈകിട്ട് 7 മണിക്ക് 'വിജ്ഞാനവേദി'യില്‍ ഷുക്കൂര്‍ സൈനി ആലപ്പുഴ പ്രഭാഷണം നടത്തും. ഒരാഴ്ച നീളുന്ന ആഘോഷ പരിപാടികള്‍ 7ന് സമാപിക്കും.

കുറ്റിയാടി-ദേവര്‍കോവില്‍ മസ്ജിദിന് തറക്കല്ലിട്ടു

കുറ്റിയാടി: ആരാധനാലയങ്ങള്‍ സാംസ്‌കാരിക കേന്ദ്രങ്ങളാവണമെന്നും അവ നിലനിര്‍ത്തേണ്ടത് വിശ്വാസികളുടെ കടമയാണെന്നും, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ദേവര്‍കോവില്‍ സൗത്തില്‍ നിര്‍മിക്കുന്ന മസ്ജിദിന്റെ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.കെ. ഉമ്മര്‍ അധ്യക്ഷതവഹിച്ചു. ഒ.വി. ലത്തീഫ്, വി.പി. കുഞ്ഞബ്ദുള്ള, സി.എസ്.കെ.തങ്ങള്‍, സയ്യിദ് ശറഫുദീന്‍, കെ.വി. ജമാല്‍, എം.കെ.കുഞ്ഞമ്മദ്, ടി.എം. ബഷീര്‍, പി.എം. ലത്തീഫ്, ടി.കെ. കുഞ്ഞബ്ദുള്ള, ഇ. അബ്ദുള്‍ അസീസ്, ഒ. രവീന്ദ്രന്‍, യു.ടി. കുഞ്ഞമ്മദ് കുട്ടിഹാജി, പി.കെ. മജീദ്, കെ.കെ. കുഞ്ഞമ്മദ്കുട്ടിഹാജി, കെ.പി. സലാം, കെ.പി. ഫരീദ്, ടി.എച്ച്. അമ്മത്, സി.കെ. പോക്കര്‍ എന്നിവര്‍ സംസാരിച്ചു.

പീഡന കേസുകളുടെ വർദ്ധന; കേരളത്തിൽ അനാഥ–അഗതിമന്ദിരങ്ങള്‍ക്കായി പുതിയ നിയമം വരുന്നു

 ഒരു വര്‍ഷത്തിനകം  പുതിയ ക്രമീകരണങ്ങള്‍ നടത്തിയില്ലെങ്കിൽ ലൈസന്‍സ്‌ റദ്ദാക്കും
മലപ്പുറം: പീഡനങ്ങളും മനുഷ്യാവകാശലംഘനങ്ങളും പെരുകുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തില്‍ അനാഥ–അഗതിമന്ദിരങ്ങളുടെ നടത്തിപ്പിനായി സര്‍ക്കാര്‍ പുതിയ നിയമം കൊണ്‌ടുവരുന്നു. 50 വര്‍ഷത്തിനു ശേഷമാണ്‌ ഇത്തരത്തിലുള്ള നിയമപരിഷ്‌കരണത്തിനു സര്‍ക്കാര്‍ ഒരുങ്ങുന്നത്‌. വിദഗ്‌ധ സമിതി തയ്യാറാക്കിയ പുതിയ നിയമം മന്ത്രിസഭയുടെ അംഗീകാരത്തിനു ശേഷം നിയമസഭയില്‍ അവതരിപ്പിക്കും. 
അടുത്ത കാലത്തായി അഗതി–അനാഥമന്ദിരങ്ങളില്‍ വ്യാപകമായ ലൈംഗികചൂഷണം നടക്കുന്നതായും മനുഷ്യത്വരഹിതമായ സമീപനം നിലനില്‍ക്കുന്നതായും പരാതിയും കേസുകളുമുണ്‌ടായിരുന്നു. അതിനു തടയിടാനും കാരുണ്യസ്ഥാപനങ്ങള്‍ ആരോഗ്യകരമായി പ്രവര്‍ത്തിക്കാനും ലക്ഷ്യംവച്ചുള്ളതാണ്‌ നിയമനിര്‍മാണം. ഓര്‍ഫനേജ്‌ കണ്‍ട്രോള്‍ ബോര്‍ഡാണ്‌

നിലപാട് മാറുന്നതിന്റെ മുമ്പ് നിലനില്‍പ്പ് പരിശോധന വേണം-പിണങ്ങോട് അബൂബക്കർ സാഹിബ്

ഒരു വിശ്വാസിയുടെ പ്രഥമ പരിഗണന മതത്തിന്റെ പരിരക്ഷയാവണം
1980-89 കേരള മുസ്‌ലിംകള്‍ അനുഭവിച്ച പീഡനങ്ങള്‍ നവതലമുറകള്‍ക്ക് അധികമറിയണമെന്നില്ല. മുസ്‌ലിം സമൂഹത്തിന്റെ മതവ്യവഹാരങ്ങള്‍ നിര്‍വഹിച്ചുവന്നിരുന്ന മഹല്ല് തലങ്ങളില്‍ രൂക്ഷമായ സംഘര്‍ഷങ്ങള്‍ രൂപപ്പെട്ടുവന്നത് ഈ കാലഘട്ടത്തിലാണ്.
ഹിജ്‌റ 22, എ.ഡി 646ലാണ് കേരളത്തില്‍ പ്രഥമ മഹല്ലും പള്ളിയും സ്ഥാപിതമാവുന്നത്. (കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമുഅത്ത് പള്ളി) പിന്നീട് മുസ്‌ലിം സാംസ്‌കാരിക കൈമാറ്റത്തിന്റെ താവളങ്ങളായി മഹല്ലുകള്‍ രൂപപ്പെട്ടു. പ്രാമാണിക പണ്ഡിതരും പ്രമുഖ നേതാക്കളും ചരിത്രം അടയാളപ്പെടുത്തിയിട്ടുണ്ട്.
 മഖ്ദൂം പണ്ഡിതര്‍, ഖാജാ ഖാസിം, ഖാജാ അംമ്പര്‍, ഖാളി മുഹമ്മദ്, മമ്പുറം തങ്ങള്‍, വെളിയങ്കോട് ഉമര്‍ ഖാളി, വരക്കല്‍ തങ്ങള്‍, ബാഫഖി തങ്ങള്‍, പൂക്കോയ തങ്ങള്‍, കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ തുടങ്ങിയ സാത്വികരുടെ നായകത്വത്തില്‍ രൂപപ്പെട്ടുവരികയും വികസിക്കുകകയും ചെയ്ത മഹല്ല് തലം പിന്നീട് ചിലര്‍ പരസ്പരം പോര്‍വിളികളുടെ

ഉമർ ഹുദവി പൂളപ്പാടത്തിന്റെ പ്രഭാഷണം വെള്ളി, ശനി ദിവസങ്ങളിൽ അബുദാബിയിൽ

അബുദാബി: കേരളത്തിലെ നൂറുകണക്കിന് വേദികളിൽ മത പ്രഭാഷണം നടത്തി അനുവാചകരെ ആത്മീയ വെളിച്ചത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന പ്രഗത്ഭ വാഗ്മിയും പടന്ന ജുമുആ മസ്ജിദ് ഖതീബുമായ ഉമർ ഹുദവി പൂളപ്പാടം അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ഏപ്രിൽ 5, 6 (വെള്ളി, ശനി) ദിവസങ്ങളിൽ പ്രഭാഷണം നടത്തുന്നു. രാത്രി 8.30 നു നടക്കുന്ന  പ്രഭാഷണത്തിൽ  സുന്നീ സെന്റർ, എസ്.കെ.എസ്.എസ്.എഫ് എന്നിവയുടെ നേതാക്കൾ സംബന്ധിക്കും. പ്രഭാഷണ സദസ്സിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി അബുദാബി സുന്നീ സെന്റർ,  എസ്.കെ.എസ്.എസ്.എഫ് അബുദാബി-കാസറഗോഡ് ജില്ലാ കമ്മിറ്റി എന്നിവർ അറിയിച്ചു.​

പരലോക ചിന്ത ധാര്‍മ്മിക ജീവിതത്തിന്‌ പ്രേരകം : ഹാഫിസ്‌ കബീര്‍ ബാഖവി

ബഹ്‌റൈന്‍ സമസ്‌ത സംഘടിപ്പിച്ച ത്രിദിന മത പ്രഭാഷണ പരമ്പരയില്‍ ഹാഫില്‌ കബീര്‍ ബാഖവി കാഞ്ഞാര്‍ പ്രഭാഷണം നടത്തുന്നു
മനാമ: മരണത്തെ കുറിച്ചും മരണാനന്തര ലോകത്തെ കുറിച്ചുമുള്ള ചിന്തകളും വിചാരങ്ങളുമുണ്ടെങ്കില്‍ മാത്രമേ മനുഷ്യരില്‍ ധാര്‍മ്മിക ബോധം ഉടലെടുക്കുകയുള്ളൂവെന്നും അതിന്റെ അഭാവമാണ്‌ അഭിനവ ലോകത്തെ അരാജകത്തത്തിന്റെയും മൃഗീയ സ്വഭാവങ്ങളുടെയും മൂലഹേതുവെന്നും പ്രമുഖ വാഗ്മിയും പണ്‌ഢിതനുമായ ഹാഫിസ്‌ അഹ്‌മദ്‌ കബീര്‍ ബാഖവി കാഞ്ഞാര്‍ പ്രസ്‌താവിച്ചു.
സമസ്‌ത കേരള സുന്നി ജമാഅത്തിന്റെ നേതൃത്വത്തില്‍ മനാമ പാക്കിസ്‌താന്‍ ക്ലബ്ബില്‍ നടന്നുവരുന്ന ത്രിദിന മത പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നുവദ്ധേഹം.
വിശ്വാസികളെ സംബന്ധിച്ചിടത്തോളം ധാര്‍മ്മികതയും ജീവിത വിശുദ്ധിയും അവന്റെ അവിഭാജ്യ ഘടകമാണ്‌. ലക്ഷ്യം മാത്രമല്ല അവന്റെ മാര്‍ഗ്ഗവും നന്നായിരിക്കണമെന്നത്‌ മതത്തിന്റെ കല്‍പ്പനയാണ്‌. ഏതുവിധേനയും പണം സമ്പാദിച്ചു നല്ല രീതിയില്‍ ചിലവഴിക്കുന്നതോ നല്ല മാര്‍ഗ്ഗത്തില്‍ സമ്പാദിച്ച്‌ തെറ്റായ രീതിയില്‍ ചിലവഴിക്കുന്നതോ മതം അംഗീകരിക്കുന്നില്ല. അതിന്റെ സമ്പാദനവും വിനിയോഗവും എല്ലാ ഘട്ടത്തിലും തീര്‍ത്തും ന•യിലായിരിക്കണം. 
ഒരു വ്യക്തിയുടെ സമ്പാദനത്തിന്‌ പരിധി നിശ്ചയിക്കപ്പെട്ടിട്ടില്ലായെങ്കിലും സമ്പാദനത്തിന്റെ ചില മേഖലകളില്‍ വര്‍ഷം തോറും പാവപ്പെട്ടവന്റെ അവകാശമായി സകാത്തും ധര്‍മ്മവും ഇസ്ലാം നിജപ്പെടുത്തിയിട്ടുണ്ട്‌. അവ യഥാര്‍തഥ രൂപത്തില്‍ അവകാശികള്‍ക്കു നല്‍കുമ്പോഴേ തന്‍റെ സമ്പാദ്യം പൂര്‍ണ്ണമായും ശുദ്ധമാവുകയുള്ളൂവെന്നും ഇല്ലെങ്കില്‍ അതേ കുറിച്ചെല്ലാം പരലോകത്ത്‌ വെച്ച്‌ ചോദ്യങ്ങളും തുടര്‍ന്നു ശിക്ഷയും ഏറ്റുവാങ്ങേണ്ടിവരുമെന്നും അദ്ധേഹം ഓര്‍മ്മിപ്പിച്ചു.
ഐഹിക ലോകത്ത്‌ കാണുന്ന സുഖാഢംഭരങ്ങളില്‍ രമിക്കാതെ ശാശ്വതമായ സുഖാഢംബരങ്ങള്‍ നേടുന്നവരായി തീരാന്‍ പ്രവാസികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നമ്മുടെ വിശ്വാസങ്ങള്‍ ചൂഷണം ചെയ്യുന്നവരെയും ഈമാന്‍(വിശ്വാസം)നഷ്‌ടപ്പെടുത്തുന്നവരെ കുറിച്ചും കൃത്യമായ ബോധം എല്ലാവര്‍ക്കും ഉണ്ടായിരിക്കണമെന്നും അദ്ധേഹം പറഞ്ഞു.
ആത്മീയ മായ വഴി നമുക്ക്‌ മുമ്പില്‍ പ്രവര്‍ത്തിയിലൂടെ കാണിച്ചു തരുന്ന മഹാ•ാരുടെ നേതൃത്വമാണ്‌ സമസ്‌തക്കുള്ളതെന്നും സമസ്‌തയുടെ കീഴില്‍ അണിനിരന്ന്‌ ഗുരുത്വവും പൊരുത്തവുമുള്ള യഥാര്‍ത്ഥ സുന്നത്ത്‌ ജമാഅത്തിന്റെ പ്രവര്‍ത്തകരായി മാറാന്‍ എല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം പ്രത്യേകം അഭ്യര്‍ത്ഥിച്ചു.

'ധന മോഹം; നാം അറിയേണ്ടത്

'ധന മോഹത്തെ കുറിച്ച് നിങ്ങള്‍ വല്ലാതെ സ്‌നേഹിക്കുന്നു' എപ്പോഴെങ്കിലും ധനം മോഹിക്കാത്ത മനുഷ്യരുണ്ടാവില്ല. മനുഷ്യ മനസ്സിന്റെ പ്രകൃതം അതാണ്. മനുഷ്യരുടെ നിലനില്‍പ്പിന്റെ മാര്‍ഗമായാണ് ധനത്തെ നിശ്ചയിച്ചിട്ടുള്ളതെന്ന് അല്ലാഹു പ്രഖ്യാപിച്ചിട്ടുണ്ട്. (വി.ഖു: 4: 5) വിഭവങ്ങളില്‍ പെട്ടതാണല്ലോ ധനം.
എല്ലാത്തിനെയും സൃഷ്ടിച്ച് സംവിധാനിച്ച് സംരക്ഷിക്കുന്ന അല്ലാഹു തന്നെയാണ് ആത്യന്തികമായി മനുഷ്യനുള്ള വിഭവങ്ങളും വിതരണം ചെയ്യുന്നത്. വിഭവ വിതരണത്തിലെ അല്ലാഹുവിന്റെ മാനദണ്ഡം മനുഷ്യന് വ്യക്തമാക്കിക്കൊടുത്തിട്ടില്ല. അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വിശാലമാക്കിക്കൊടുക്കുകയും മറ്റു ചിലര്‍ക്ക് നിയന്ത്രിച്ച് കുറച്ചുമാത്രം കൊടുക്കുകയും ചെയ്യുന്നു എന്ന കാര്യം ഖുര്‍ആന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട് (30: 37)
ധനം അല്ലാഹുവിന്റേതാണ്. അത് ലഭ്യമായവന്‍ അതിന്റെ ഓഹരി ലഭ്യമല്ലാത്തവര്‍ക്ക് പങ്കുവെച്ച് നല്‍കണം എന്ന് തീരുമാനിച്ചതും അല്ലാഹു തന്നെയാണ്. അത് ലഭ്യമായവന്റെ കടമയും ലഭ്യമല്ലാത്തവന്റെ അവകാശവുമായി അല്ലാഹു നിശ്ചയിച്ചു. അവനവന്റെയും കുടുംബത്തിന്റെയും മിതമായ ആവശ്യം കഴിച്ചുളളത് മറ്റുള്ളവര്‍ക്ക് നല്‍കാന്‍ നിര്‍ദ്ദേശിക്കുന്ന ധാരാളം പരാമര്‍ശങ്ങള്‍ ഖുര്‍ആനിലുണ്ട്.

SKSSF പ്രതിഷേധസമരം നടത്തിയത് സമസ്‌തയുടെ അനുമതിയോടെ: എസ്‌.കെ.എസ്‌.എസ്‌.എഫ്‌

കോഴിക്കോട്‌:വ്യാജകേശവും അനുബന്ധ സത്യവാങ്‌മൂലവും സംബന്ധിച്ച് കഴിഞ്ഞ ദിവസം എസ്‌.കെ.എസ്‌.എസ്‌.എഫ്‌ കോഴിക്കോട്‌ നടത്തിയ പ്രതിഷേധറാലിയും പൊതുസമ്മേളനവും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അനുമതി യോടെ യാണ്  നടത്തിയതെന്നും അതുമായി ബന്ധപെട്ട കുപ്രചരണങ്ങൾ തിരിച്ചറിയണമെന്നും സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങളും ജന:സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസിയും പ്രസ്ഥാവനയില്‍ പറഞ്ഞു.
വ്യാജകേശം 
പ്രസ്‌തുത പരിപാടി വിജയിപ്പിക്കാന്‍ സമസ്‌തയുടേയും കീഴ്‌ഘടകങ്ങളുടേയും ആഹ്വാനം മാധ്യമങ്ങളില്‍ വന്നതാണെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ ശരിയല്ലെന്നും അവര്‍ പറഞ്ഞു. അനുബന്ധ സത്യവാങ്‌മൂലം സംബന്ധിച്ച നടപടി ക്രമങ്ങള്‍ ബോധ്യപെടുത്താന്‍ മുഖ്യ മന്ത്രിയുമായുള്ള ചര്‍ച്ചക്ക്‌ ശേഷം ഇതുവരെ ആരും സംഘടന ഭാരവാഹികളെ ബന്ധപെട്ടിട്ടില്ല എന്നാല്‍ അതിന്‌ ചുമതല പെടുത്തപെട്ടവരുമായി നിരന്തരം ബന്ധപെട്ടെങ്കിലും തത്‌സമ്പന്ധമായി ഒരു നീക്കവും നടന്നിട്ടെല്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ സമരത്തിന്‌ തുടക്കം കുറിച്ചത്‌. സമരത്തിന്‌ നേത്രത്വം കൊടുത്തത്‌ ലീഗ്‌ വിരുദ്ധരാണെന്നുള്ള പ്രചാരണം ശരിയല്ല. അത്തരം ഒരു നിലപാട്‌ സംഘടനക്കില്ലെന്നും അവര്‍ പറഞ്ഞു. സംഘടനയില്‍ വിഭാഗീയതയുണ്ടെന്ന്‌ വരുത്തി തീര്‍ത്ത്‌ വിഷയം വഴിതിരിച്ച്‌ വിടാനുള്ള ചില കേന്ദ്രങ്ങളുടെ നീക്കം വിലപ്പോവില്ലെന്നും പ്രസ്‌താവനയില്‍ പറഞ്ഞു.

വ്യാജകേശ ചൂഷണം അവസാനിപ്പിക്കണം: എസ്‌.എം.എഫ്‌

വടകര: പ്രവാചകന്റെ തിരുകേശം എന്ന പേരില്‍ സമുദായത്തെ തെറ്റിദ്ധരിപ്പിച്ച്‌ പണപ്പിരിവു നടത്തി ഇത്‌ സൂക്ഷിക്കാനെന്ന പേരില്‍ 40കോടിയുടെ പള്ളി നിര്‍മ്മിക്കാനും ആത്മീയ ചൂഷണം തുടരുവാനുള്ള നീക്കത്തില്‍ നിന്ന്‌ കാന്തപുരം സുന്നികള്‍ പിന്‍മാറണമെന്നും കാന്തപുരത്തിന്റെ മര്‍ക്കസില്‍ സൂക്ഷിച്ചിട്ടുള്ള മുടിയും വെള്ളവും വ്യജമാണെന്ന്‌ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടിരിക്കെ ഇതിന്റെ പേരില്‍ ചൂഷണം അവസാനിപ്പിച്ച്‌ സമുദായത്തോട്‌ മാപ്പ്‌ പറയണമെന്നും അടക്കാതെരുവ്‌ നൂറുല്‍ ഇസ്ലാം മദ്രസയില്‍ ചേര്‍ന്ന സമസ്‌ത കേരള സുന്നി മഹല്ല്‌ ഫെഡറേഷന്‍ വടകര മിന്‍തഖ അഭിപ്രായപ്പെട്ടു.
ഇത്തരം ചൂഷണത്തിന്‌ കൂട്ടുനില്‍ക്കുന്ന സര്‍ക്കാറും ചില രാഷ്ട്രീയ നേതാക്കളും പ്രവാചക നിന്ദയെ പ്രോത്സാഹിപ്പിക്കുന്ന നീക്കത്തില്‍ നിന്ന്‌ പിന്തിരിയുന്നതാണ്‌ നല്ലതെന്നും കണ്‍വന്‍ഷന്‍ മുന്നറിയിപ്പ്‌ നല്‍കി.കെ.എം കുഞ്ഞമ്മദ്‌ മുസ്ല്യാര്‍ അദ്ധ്യക്ഷത വഹിച്ചു.എ.വി അബ്ദുറഹിമാന്‍ മുസ്ല്യാര്‍,മുഹമ്മദ്‌ പടിഞ്ഞാറത്തറ,വരയില്‍ മൊയ്‌തു ഹാജി,സി.എച്ച്‌ റസാഖ്‌ ഹാജി,എ കെ അബ്ദുറഹിമാന്‍,എം കെ കുഞ്ഞിമമ്മു എന്നിവര്‍ സംസാരിച്ചു.

നിതാഖാത്ത്; അരക്ഷിതാവസ്ഥക്കപ്പുറത്ത് പ്രതീക്ഷകള്‍ പൂക്കുന്നു ..

ദമ്മാം: രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പുതിയ തൊഴില്‍ പരിഷ്‌ക്കാരങ്ങളെ എങ്ങനെ അതി ജയിക്കുമെന്നറിയാതെ അരക്ഷിതാവസ്ഥയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന സാധാരണക്കാരായ തൊഴില്‍ കുടിയേറ്റക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ചില വസ്തുതകള്‍ കൂടി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതിനു സഊദി അധികൃതര്‍ ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന നിയമ നടപടികള്‍ക്ക് മുമ്പ് ഇഖാമ ചുകപ്പിലായവര്‍ സുരക്ഷിത മായ മാര്‍ഗങ്ങള്‍ തേടുകയോ ഫ്രീ വിസയിലുള്ളവര്‍ നിയമം പിടികൂടുന്നതിന് മുമ്പ് തിരിച്ചു വരവിന്

ഇന്‍റര്‍നെറ്റ് യുഗത്തില്‍ പ്രത്യേകിച്ച് ഒരു ദിനമെന്തിനാണ്; നമുക്കിപ്പോള്‍ എന്നും ഏപ്രില്‍ ഫൂളല്ലേ?

നാം ഇന്ന് ജീവിക്കുന്നത് നമ്മുടെ നാട്ടിലും വീട്ടിലും മാത്രമല്ല, ഇന്‍റര്‍നെറ്റില്‍ കൂടെയാണ്. ഇന്റര്‍നെറ്റ് ലോകത്തും നാം പൌരനാണ്. അവിടെ നമുക്ക് പ്രത്യേക പേജുകളുണ്ട്. അഡ്രസുണ്ട്. വിവിധ ഗ്രൂപ്പുകളില്‍ നാം അംഗങ്ങളാണ്. ഒരുപക്ഷെ യഥാര്‍ഥ ജീവിതം ഓഫീസിനും വീടിനുമിടിയിലെ തിരക്കിനിടയില്‍ ഇല്ലാതെയാകുമ്പോള്‍‍ നാമൊക്കെ ജീവിച്ചു തീര്‍ക്കന്നത് ഫൈസ്ബുക്ക്പോലെയുള്ള സോഷ്യല്‍ നെറ്റുവര്‍ക്കിങ്ങ് സൈറ്റുകളിലാണ്. അവിടെ നമ്മള് ‍പുതിയാ കാര്യങ്ങളില്‍ അഭിപ്രായപ്പെടുന്നു. അന്യന് ചെവി കൊടുക്കുന്നു. അത് ലൈക് ചെയ്യുന്നു. പലതും മറ്റുള്ളവനുമായി പങ്കുവെക്കാനായി ഷെയറുകയും ചെയ്യുന്നു.

തല സ്ഥാനത്തും 'ജിന്നുകൾ പിടിമുറുക്കി' പള്ളിയില്‍ സംഘര്‍ഷം; പോലീസ് കാവലില്‍ ജുമുഅ

തിരുവനന്തപുരം:  ജിന്ന് വിവാദം തലസ്ഥാനത്തും പുകയുന്നു. കെ എന്‍ എം ഔദ്യോഗിക വിഭാഗത്തിന് കീഴിലുള്ള തലസ്ഥാനത്തെ മുജാഹിദ് പള്ളിയുടെ നിയന്ത്രണം പിടിക്കാന്‍ ‘ജിന്ന്’ വിഭാഗം ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. ബഹളത്തിനൊടുവില്‍ പോലീസ് കാവലില്‍ ജുമുഅ നടന്നെങ്കിലും തര്‍ക്കം തുടരുകയാണ്. വൈകുന്നേരം തിരുവനന്തപുരം ആര്‍ ഡി ഒയുടെ നേതൃത്വത്തില്‍ ഇരു വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയെങ്കിലും സമവായമുണ്ടായില്ല. ഒടുവില്‍ തിങ്കളാഴ്ച വരെ സ്റ്റാറ്റസ്‌കോ നിലനിര്‍ത്താന്‍ ആര്‍ ഡി ഒ മുഹമ്മദ് മുസ്തഫ ഉത്തരവിട്ടു. തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് പള്ളിയുടെ നിയന്ത്രണം ആര്‍ ഡി ഒ ഏറ്റെടുക്കും.മാസങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന പ്രശ്‌നം ഇന്നലെ പൊട്ടിത്തെറിയിലെത്തുകയായിരുന്നു. ജിന്ന് വിവാദവുമായി ബന്ധപ്പെട്ട് കെ എന്‍ എം ജില്ലാ കമ്മിറ്റിയും അതിന് കീഴില്‍ ഊറ്റുകുഴിയില്‍ പ്രവര്‍ത്തിക്കുന്ന സലഫി സെന്ററിന്റെയും പള്ളിയുടെയും കമ്മിറ്റികളെല്ലാം പിരിച്ചുവിട്ട് അഡ്‌ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കെ എന്‍ എം സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പള്ളി കമ്മിറ്റി പിരിച്ചുവിട്ടത്. നേരത്തെയുണ്ടായിരുന്ന ചില ഭാരവാഹികളെ നിലനിര്‍ത്തിയാണ് അഡ്‌ഹോക്ക് കമ്മിറ്റിയുണ്ടാക്കിയിരുന്നത്. രണ്ട് മാസത്തോളമായി ഇവരുടെ നേതൃത്വത്തിലാണ് പള്ളിയുടെ പ്രവര്‍ത്തനം നടന്നിരുന്നത്. ലഘുലേഖ വിതരണത്തെയും സലഫി സെന്ററില്‍ നടക്കുന്ന പഠന ക്ലാസിനെ ചൊല്ലിയും ഇടക്കിടെ വാക്കേറ്റവും കൈയാങ്കളിയും നടന്നിരുന്നു.ഇതിനിടെ, പിരിച്ചുവിട്ട ഭാരവാഹികളും ജിന്ന് അനുകൂല വിഭാഗവും ഇന്നലെ ജുമുഅക്ക് മുമ്പായി പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. മുന്‍സിഫ് കോടതിയില്‍ നിന്നുള്ള ഒരു ഉത്തരവും ഇവരുടെ കൈവശമുണ്ടായിരുന്നു. സംഘടിച്ചെത്തിയ ഇവര്‍ നിലവിലുണ്ടായിരുന്ന ഇമാം സക്കീര്‍ ഹുസൈനെയും പള്ളിയിലെ സെക്യൂരിറ്റി ജീവനക്കാരനെയും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇമാമിനോട് ജുമുഅക്ക് നേതൃത്വം നല്‍കരുതെന്നും ആവശ്യപ്പെട്ടു. പള്ളി ഓഫീസിലെ രേഖകള്‍ പലതും ഇതിനിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കടത്തിക്കൊണ്ടുപോയി.

സംഘര്‍ഷാവസ്ഥയായതോടെ ജുമുഅക്കെത്തിയ പലരും അപ്പോള്‍ തന്നെ മറ്റു പള്ളികളിലേക്ക് നീങ്ങി. സംഭവമറിഞ്ഞ് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നിന്ന് പോലിസെത്തിയെങ്കിലും ഇരു വിഭാഗങ്ങളും വിട്ടുവീഴ്ചക്ക് തയ്യാറായില്ല. ജിന്ന് വിഭാഗം തങ്ങള്‍ക്ക് അനുകൂലമായ കോടതി ഉത്തരവുണ്ടെന്ന് പോലീസിനെ അറിയിച്ചു. പിന്നീട് പോലീസ് കാവലില്‍ ജിന്ന് അനുകൂല വിഭാഗം നിര്‍ദേശിച്ച ഇമാമിന്റെ നേതൃത്വത്തിലാണ് ജുമുഅ നടന്നത്.
പള്ളിയുമായി ബന്ധപ്പെടുന്ന യഥാര്‍ഥ വിഭാഗം തങ്ങളാണെന്നും അകാരണമായാണ് കമ്മിറ്റി പിരിച്ചുവിട്ടതെന്നുമാണ് ജിന്ന് വിഭാഗത്തിന്റെ വാദം. എന്നാല്‍, മറ്റു ജില്ലകളില്‍ നിന്നുള്ള ആളുകളെ ഇറക്കുമതി ചെയ്ത് പള്ളിയുടെ നിയന്ത്രണം പിടിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഔദ്യോഗിക വിഭാഗവും ആരോപിക്കുന്നു.
ഇരു വിഭാഗവും വീണ്ടും ഏറ്റുമുട്ടല്‍ ഉണ്ടാകുമെന്ന സാഹചര്യം വന്നതോടെയാണ് പ്രശ്‌നത്തില്‍ ആര്‍ ഡി ഒ ഇടപെട്ടത്. തുടര്‍ന്ന്, കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ വൈകുന്നേരം രണ്ട് മണിക്കൂര്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇരുവിഭാഗങ്ങളും വിട്ടുവീഴ്ചക്ക് തയാറാകാതെ വന്നതോടെ പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ആര്‍ ഡി ഒ തീരുമാനിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ പത്ത് മണിവരെ നേരത്തെയുണ്ടായിരുന്ന രീതിയില്‍ ആരാധനാ കര്‍മങ്ങള്‍ നടത്താനും ആര്‍ ഡി ഒ ഉത്തരവിട്ടിട്ടുണ്ട്.-WebDesk.

ഇസ്സത്തുല്‍ ഇസ്‌ലാം മദ്രസ വജ്രജൂബിലി ആഘോഷം ഇന്ന് മുതൽ

കൊടുവള്ളി: ആറ് പതിറ്റാണ്ട് പിന്നിടുന്ന ഓമശ്ശേരി ഇസ്സത്തുല്‍ ഇസ്‌ലാം മദ്രസയുടെ വജ്രജൂബിലി ആഘോഷ പരിപാടികള്‍ ഏപ്രില്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ വിവിധ പരിപാടികളോടെ നടക്കും. തിങ്കളാഴ്ച വൈകിട്ട് ഏഴിന് നടക്കുന്ന ജൂബിലി ഉദ്ഘാടനവും ഇസ്സത്തുല്‍ ഇസ്‌ലാം മദ്രസയുടെ ചരിത്രം പ്രതിപാദിക്കുന്ന ഡോക്യുമെന്ററി പ്രകാശനവും ഫ്‌ളാറ്റ് നിര്‍മാണ ഫണ്ട് ഉദ്ഘാടനവും പാണക്കാട് സയ്യിദ് അബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. 
ഷാജഹാന്‍ റഹ്മാനി കമ്പളക്കാട് പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വലിയ്യുദ്ദീന്‍ ഫൈസി വാഴക്കാട്, മുസ്തഫ ദാരിമി അടിവാരം, സദഖത്തുള്ള ദാരിമി അരീക്കോട് എന്നിവര്‍ പ്രഭാഷണം നടത്തും. ആറ്, ഏഴ് തിയ്യതികളില്‍ ദഫ് മത്സരം, പൂര്‍വ വിദ്യാര്‍ഥികളുടെ ഇശല്‍ വിരുന്ന്, ബുര്‍ദ മജ്‌ലിസ് തുടങ്ങിയ പരിപാടികള്‍ നടക്കും. എട്ടിന് നടക്കുന്ന ദിക്‌റ് ദുഃആ സമ്മേളനം കോട്ടുമല ബാപ്പു മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. ചേലക്കാട് മുഹമ്മദ് മുസ്‌ല്യാര്‍ നേതൃത്വം നല്കും.