ഈദുല്‍ ഫിത്തറിന് മൂന്ന് ദിവസത്തെ അവധിവേണം: SKSSF

കോഴിക്കോട്: ഈദുല്‍ ഫിത്തറിന് മൂന്ന് ദിവസം സര്‍ക്കാര്‍ അവധി അനുവദിക്കണമെന്ന് എസ് കെ എസ് എസ് എഫ്സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജന.സെക്രട്ടറി സത്താര്‍പന്തലൂരും സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പ്രഭല സമുദായമായ മുസ്‌ലീംകളുടെസുപ്രധാന ആഘോഷങ്ങളില്‍ ഒന്നായ ഈദുല്‍ ഫിത്തറിന് നിലവില്‍ അനുവദിക്കപ്പെടുന്ന ഒരു ദിവസത്തെ അവധിയുംനിയന്ത്രിതഅവധിയുമെല്ലാം മുസ്‌ലീം ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അപര്യാപ്തമാണ്. എല്ലാമത വിഭാഗങ്ങളുടേയും ആഘോഷങ്ങള്‍ സാമുദായിക സൗഹാര്‍ദ്ദത്തിന്റെകൂടിമാതൃകകളായി മാറിയ കേരളത്തില്‍ ഈദുല്‍ ഫിത്തറിന് കൂടി ആവശ്യമായ തോതില്‍ അവധി നല്‍കുന്നത് മതേതര സമൂഹത്തിന് നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാറിന്റെ ബാധ്യതാണ്. ആയിരക്കണക്കിന്സര്‍ക്കാര്‍ ജീവനക്കാരുടേയും വിദാര്‍ത്ഥികളുടേയും കാലങ്ങളായുള്ള ഈ ആവശ്യം ഈ വര്‍ഷം മുതല്‍ പരിഗണിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്ന് അവര്‍ സംയുക്ത പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.
- SKSSF STATE COMMITTEE