പുതു തലമുറയില്‍ റോള്‍ മോഡലുകള്‍ വളര്‍ന്നു വരണം: ഹമീദലി ശിഹാബ് തങ്ങള്‍

തിരുവനന്തപുരം: മാതൃകാപരമായ ജീവിതം നയിക്കുന്നതിലൂടെ മതപ്രബോധനം നിര്‍വഹിച്ച പൂര്‍വ സൂരികളെ പിന്തുടര്‍ന്ന് പുതുതലമുറക്ക് റോള്‍ മോഡലുകളായി വളര്‍ന്നു വരാന്‍ സാധിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം എം ഇ എസ് ഓഡിറ്റോറിയത്തില്‍ നടന്ന എസ് കെ എസ് എസ് എഫ് സൗത്ത് കേരള ഡെലിഗേറ്റ്‌സ് കോഫറന്‍സിന്റെ പ്രചാരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 2016 ആഗസ്റ്റ് 13, 14 തിയ്യതികളില്‍ തൊടുപുഴയില്‍ നടക്കുന്ന പരിപാടിയില്‍ ദക്ഷിണ മേഖലയിലെ വിദ്യാഭ്യാസ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സൗത്ത് കേരള ഡെലിഗേറ്റ്‌സ് കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുക. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് വിഴിഞ്ഞം സഈദ് മൗലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സയ്യിദ് അബ്ദുള്ള തങ്ങള്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തും. നസീര്‍ ഖാന്‍ ഫൈസി, തോക്കല്‍ ജമാല്‍, ഫഖുറുദ്ദീന്‍ ബാഖവി, ഷറഫുദ്ദീന്‍ ബാഖവി, അഹ്മദ് റഷാദി, നൗഫല്‍ കുട്ടമശ്ശേരി, ഷനവാസ് കണിയാപുരം, അബ്ദുസലാം വേളി, അബ്ദുള്ള മഹ്‌ളരി, അഡ്വ. ഹസീം മുഹമ്മദ് പ്രസംഗിച്ചു.
- SKSSF STATE COMMITTEE