SKSSF സ്‌നേഹ തണല്‍ ഉല്‍ഘാടനം ചെയ്തു

തൃശൂര്‍: അനാഥ അഗതികളായ കുട്ടികള്‍ക്ക് പെരുന്നാള്‍ വസ്ത്രം വിതരണം ചെയ്യുന്ന പദ്ധതി 'സ്‌നേഹ തണല്‍' തൃശൂര്‍ എം ഐ സിയില്‍ കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ജില്ലയിലെ മുന്നൂറോളം അനാഥകള്‍ക്ക് വസ്ത്രം വിതരണം ചെയ്യുന്നതിനുളള ഫണ്ട് അദ്ദേഹം മേഖലാ കമ്മിറ്റികള്‍ക്ക് കൈമാറി.
സമസ്ത കേന്ദ്ര മുശാവറ അംഗവും സ്‌നേഹ തണല്‍ രക്ഷാധികാരിയുമായ ശൈഖുനാ ചെറുവാളൂര്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സ്ദ്ധീഖ് ബദ്‌രി ആമുഖ പ്രഭാഷണം നടത്തി. എസ് കെ എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം സ്വാഗത പ്രഭാഷണം നടത്തി. സ്‌നേഹ തണല്‍ ചെയര്‍മാന്‍ ഓണമ്പിളളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ദുബൈ എസ് കെ എസ് എസ് എഫ് മുഅല്ലിംകള്‍ക്ക് ആദരവായി നല്‍കുന്ന തുക എസ് കെ എസ് എസ് എഫ് യു എ ഇ നാഷണല്‍ കമ്മറ്റി സെക്രട്ടറി ഹുസൈന്‍ ദാരിമി അകലാട് കൈമാറി.
വി കെ ഹംസ ലേക്‌ഷോര്‍, അബുഹാജി ആറ്റൂര്‍, ത്രീ സ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി, സി എ റഷീദ്, നാസര്‍ ഫൈസി തിരുവത്ര, സി എ ഷംസുദ്ധീന്‍, അബൂബക്കര്‍ സിദ്ധീഖ് ഖത്തര്‍, അഡ്വ: ഹാഫിള് അബൂബക്കര്‍, ഷാഹിദ് കോയ തങ്ങള്‍, സത്താര്‍ ദാരിമി, കബീര്‍ ഫൈസി പുത്തന്‍ചിറ, സിദ്ധീഖ് ഫൈസി മങ്കര, സൈനുദ്ധീന്‍ ഹാജി കൂര്‍ക്കഞ്ചേരി, ഹാരിസ് തൈക്കാട്, ജാബിര്‍ യമാനി, ഷാഹുല്‍ പഴുന്നാന, ഷറഫുദ്ധീന്‍ കൂട്ടുപാത, സിറാജുദ്ധീന്‍ തെന്നല്‍ തുടങ്ങിയവര്‍ സംസാരിച്ചു. എസ് കെ എസ് എസ് എഫ് ദമാം കമ്മിറ്റി നല്‍കുന്ന പെന്‍ഷന്‍ ജില്ലാ ദാഇക്കുളള തുകയും പരിപാടിയില്‍ വിതരണം ചെയ്തു. ജില്ലാ ട്രഷറര്‍ മെഹ്‌റൂഫ് വാഫി നന്ദി പറഞ്ഞു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur