കേരളീയ വിദ്യാഭ്യാസ സംവിധാനം രാജ്യവ്യാപകമാക്കണം: സ്വാദിഖലി ശിഹാബ് തങ്ങള്‍
ബീംപൂര്‍: കേരളത്തില്‍ സാധിച്ചെടുത്ത വിദ്യാഭ്യാസ സംവിധാനങ്ങളാണ് സംസ്ഥാനത്തെ മുസ്ലിം മുന്നേറ്റത്തിന്റെയും സാംസ്കാരിക പുരോഗമനങ്ങളുടെയും അടിക്കല്ലെന്നും ഇത്തര വിദ്യാഭ്യാസരീതികളെ രാജ്യവ്യാപകമാക്കണമെന്നും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയുടെ വെസ്റ്റ് ബംഗാളിലെ ഓഫ് കാമ്പസിന്റെ കെട്ടിടോദ്ഘാടന കര്‍മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളേതര സംസ്ഥാനങ്ങളിലെ വ്യവസ്ഥാപിത വിദ്യാഭ്യാസ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ദാറുല്‍ ഹുദായുടെ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണ്. മുസ്ലിം മുന്നേറ്റത്തിന് വിദ്യാഭ്യാസ ഉത്ഥാനമാണ് പരിഹാരമെന്നും രാജ്യവ്യാപകമായി ഇത്തരം സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ മാത്രമേ ഇന്ത്യയില്‍ മുസ്ലിം മുന്നേറ്റം സാധ്യമാകൂയെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.
പുതിയ അധ്യായന വര്‍ഷം ഓഫ് കാമ്പസിലെ സെക്കണ്ടറി ഒന്നാം വര്‍ഷത്തിലേക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ ക്ലാസ് ഉദ്ഘാടനവും തങ്ങള്‍ നിര്‍വ്വഹിച്ചു. വെസ്റ്റ് ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 80 വിദ്യാര്‍ത്ഥികള്‍ക്കാണ് പുതിയ വര്‍ഷം പ്രവേശനം നല്‍കിയത്.
മുഫ്തി ഗുലാം സമദാനി ഇസ്ലാംപൂര്, മുഫ്തി നൂറുല്‍ ഹുദാ നെല്ഹട്ടി, അനസ് ഹുദവി അരിപ്ര, യു.ശാഫി ഹാജി ചെമ്മാട്, എന്‍.സി റശീദ് ഹാജി ഫറോക്ക്, കെ. മമ്മദ് ഫൈസി, അബ്ദുല്ല ഹാജി ഓമച്ചപ്പുഴ, മുഹമ്മദ് കുട്ടി പാലത്തിങ്ങല്‍, ഇബ്രാഹീം ഹാജി തയ്യിലക്കടവ്, ജാസിം ഓമച്ചപ്പുഴ, എം.കെ ശാഫി ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Darul Huda Islamic University