മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകള്‍ക്കും മഹല്ലുകള്‍ക്കും നേരെ വിഘടിതര്‍ നടത്തുന്ന കയ്യേറ്റങ്ങള്‍ തുടര്‍ച്ചയായി കണ്ടില്ലാ എന്ന് നടിക്കുന്ന അധികാരികളുടെ നയം അപലപനീയമാണന്ന് സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.
സമാധാനപരമായി മുസ്‌ലിം സമുദായത്തിന്റെ ഉന്നമനത്തിനായി സമസ്ത നടത്തുന്ന പ്രവര്‍ത്തനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇത്തരം അക്രമങ്ങള്‍ നീതികരിക്കാനാവില്ലെന്നും ഇത്തരക്കാര്‍ക്കെതിരില്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന ഉപാധ്യക്ഷന്‍ അനസ് മാരായമംഗലം അധ്യക്ഷത വഹിച്ചു. എസ്.കെ.ജെ.എം.സി.സി മാനേജര്‍ എം.എ ചേളാരി യോഗം ഉദ്ഘാടനം ചെയ്തു. സൈനുദ്ദീന്‍ ഒളവട്ടൂര്‍, ഫുആദ് വെള്ളിമാട്കുന്ന്, മുനാഫര്‍ ഒറ്റപ്പാലം, സാജിര്‍ കൂരിയാട്, റിസാല്‍ ദര്‍ ആലുവ, സജീര്‍ കാടാച്ചിറ, ദുല്‍ക്കിഫില്‍ പുളിയാട്ട്കുളം, മനാഫ് കോട്ടോപ്പാടം, ശമീര്‍ ചെര്‍ക്കള, ഇസ്മാഈല്‍ കൂരിയാട്, യാസര്‍ അറഫാത്ത് ചെര്‍ക്കള തുടങ്ങിയവര്‍ സംസാരിച്ചു. ജന: സെക്രട്ടറി ശഫീഖ് മണ്ണഞ്ചേരി സ്വാഗതവും ട്രഷറര്‍ അമീന്‍ വിഴിഞ്ഞം നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen