സമസ്ത ബഹ്‌റൈന്‍ ആരോഗ്യ പഠന ക്ലാസ്സ് ഇന്ന് (വെള്ളി) മനാമ മദ്‌റസയില്‍

മനാമ: പ്രവാചക വൈദ്യത്തില്‍ ഡോക്ടറേറ്റ് നേടിയ യുവ പണ്ഢിതനും എസ് കെ എസ് എസ് എഫ് ഇബാദ് സ്റ്റേറ്റ് ഡയറക്ടരുമായ പ്രമുഖ വാഗ്മി ഡോ. സാലിം ഫൈസി കൊളത്തൂര്‍ ബഹ്‌റൈനിലെത്തി. ഇന്ന് (വെള്ളി) ജുമുഅക്ക് ശേഷം 2.30 ന് മനാമയിലെ സമസ്ത മദ്‌റസാ ഹാളില്‍ 'ആരോഗ്യത്തിന്റെ നബി ദര്‍ശനം' എന്ന വിഷയത്തില്‍ ക്ലാസ്സടുക്കും. ആരോഗ്യ കാര്യത്തില്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രവാചക വൈദ്യത്തില്‍ നിന്നും വിശ്വാസികള്‍ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും അദ്ധേഹം വിശദീകരിക്കും. 
സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര മദ്‌റസയായ മനാമയിലെ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ ഹയര്‍ സെക്കന്‍ഡറി മദ്‌റസയുടെ 20ാം വാര്‍ഷികാഘോഷ ത്രൈമാസ കാമ്പയിനായ 'തസ്ബീത്ത് 2015' ന്റെ ഭാഗമായാണ് ഡോ.സാലിംഫൈസി കൊളത്തൂര്‍ ബഹ്‌റൈനിലെത്തിയത്. 
'തസ്ബീത്ത് 2015'ന്റെ ഭാഗമായി ബഹ്‌റൈനിലുടനീളം വിവിധ പരിപാടികളില്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച് അദ്ധേഹം സംസാരിക്കും. ഇന്ന് (വെള്ളി) മഗ്‌രിബിന് ശേഷം പ്രവര്‍ത്തകര്‍ക്കുള്ള പഠന ക്ലാസ്സ് സമസ്ത ആസ്ഥാനത്ത് നടക്കും.
നാളെ (ശനി) കാലത്ത് 9.30 ന് 'സന്താനങ്ങള്‍ നമ്മുടെ സമ്പത്ത്' എന്ന വിഷയത്തില്‍ വനിതാ പഠന ക്ലാസ്സ്, വൈകിട്ട് 5 മണിക്ക് സ്റ്റുഡന്‍സ് മോട്ടിവേഷന്‍ ക്ലാസ്സ്, തുടര്‍ന്ന് രാത്രി 8.30 ന് 'ജന്നാത്തുല്‍ ഫിര്‍ദൗസ്' എന്ന വിഷയത്തില്‍ പാക്കിസ്ഥാന്‍ ക്ലബ്ബിലും പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
തന്റെ പഠന ക്ലാസ്സുകളിലെല്ലാം സംശയ നിവാരണത്തിന് തുറന്ന അവസരം നല്‍കുന്നതും ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്ക് മത ഗ്രന്ഥങ്ങളും ശാസ്ത്ര സത്യങ്ങളും സമന്വയിപ്പിച്ച് മറുപടി നല്‍കുന്നതും ഇദ്ധേഹത്തിന്റെ പ്രത്യേകതയാണ്. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ നിന്ന് ഫൈസി ബിരുദവും തുടര്‍ന്ന് ഭൗതിക ബിരുദങ്ങളും കരസ്ഥമാക്കിയ സാലിം ഫൈസിക്ക് ഈയിടെയാണ് പ്രവാചക വൈദ്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചത്. ശ്രീലങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റിയില്‍ നടന്ന റിസര്‍ച്ചിനെ തുടര്‍ന്നായിരുന്നു ഡോക്ടറേറ്റ്.
വ്യാഴാഴ്ച കാലത്ത് ബഹ്‌റൈന്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ അദ്ധേഹത്തിന് ബഹ്‌റൈന്‍ സമസ്തയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കൂടുതല്‍ വിവരങ്ങള്‍ക്ക് 17227975, 33248017, 34090450.
ഫോട്ടോ: പ്രമുഖ വാഗ്മി ഡോ.സാലിം ഫൈസി കൊളത്തൂരിന് ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ സമസ്തയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
- samastha news