ഹജ്ജാജിമാര്‍ക്ക് സേവനം ചെയ്യാന്‍ വിഖായ വളണ്ടിയര്‍മാര്‍

ജിദ്ദ: വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വ്വഹിക്കാന്‍ എത്തുന്ന ഹാജിമാര്‍ക്ക് സേവനം ചെയ്യാന്‍ എസ്. കെ. എസ്. എസ്. എഫ് സേവന വിഭാഗമായ വിഖായയുടെ വളണ്ടിയര്‍മാര്‍ സജ്ജരാകുന്നു. ജിദ്ദ, മക്ക, ദമ്മാം, റിയാദ്, എന്നീ പ്രവിശ്യകളില്‍ നിന്നുള്ള എസ്. കെ. ഐ സിയുടെയും എസ്. വൈ. എസിന്റെയും പ്രവര്‍ത്തകരായിരിക്കും വിഖായയില്‍ അണിനിരക്കുക ഹാജിമാര്‍ കൂടുതല്‍ ബദ്ധിമുട്ടനുഭവിക്കുന്ന അറഫ, മിന, മുസ്ദലിഫ എന്നിവിടങ്ങളില്‍ കൂടുതല്‍ സന്നദ്ധ സേവകരെ സേവനസമര്പ്പണത്തിനായി വ്യന്യസിപ്പിക്കും. ഹജ്ജ് സേവനത്തിന് സന്നദ്ധരായ പ്രവര്‍ത്തകര്‍ക്ക് ഹജ്ജ് കര്‍മങ്ങളിലും വഴിയടയാളങ്ങളിലും ശരിയായ വിധം ഹാജിമാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനാവശ്യമായ പരിശീലനം നല്‍കുന്നതിനായി് ജിദ്ദാ പ്രവിശ്യയിലെ വളണ്ടിയര്‍മാര്‍ക്കുള്ള ട്രൈനിംഗ് ക്യാമ്പ് പ്രമുഖ പരിശീലകന്‍ റഫീഖ് ചെറുശ്ശേരിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ജിദ്ദാ ഇസ് ലാമിക് സെന്ററില്‍ വെച്ച് സംഘടിപ്പിച്ചു. സയ്യിദ് സഹല്‍ തങ്ങള്‍, മുസ്തഫ ബാഖവി ഊരകം, കരീം ഫൈസി, അലി മൗലവി, മുസ്തഫ ചെമ്പന്‍ എന്നിവര്‍ സംസാരിച്ചു. സവാദ് പേരാമ്പ്ര സ്വാഗതവും അബ്ദുല്‍ റഹ്മാന്‍ മുണ്ടക്കുളം നന്ദിയും പറഞ്ഞു. 
- noushad anwari