അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാല പ്രഖ്യാപിക്കുക: SKSSF

കോഴിക്കോട്: നിര്‍ദിഷ്ട അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാല തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പായി നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രഖ്യാപിക്കണമെന്ന് എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച അറബിക് സര്‍വ്വകലാശാല ജാഗ്രതാ സദസ്സ് ആവശ്യപ്പെട്ടു. അറബിക് സര്‍വ്വകലാശാല രൂപീകരണം വര്‍ഗീയ വത്കരിക്കുന്നവിധം രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് ഉദ്ദരിച്ച് വാര്‍ത്തകള്‍ പ്രചരിക്കുകയും വിവാദ മാവുകയും ചെയ്ത സാഹചര്യത്തില്‍ നിജസ്ഥിതിയും നിലപാടും വിശദീകരിക്കുവാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്. സച്ചാര്‍ കമ്മിറ്റി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ നിശ്ചയിച്ച പാലോളി കമ്മീഷന്‍ നിര്‍ദേശിച്ച അറബിക് സര്‍വ്വകലാശാല സംബന്ധിച്ച് ഇടത് നേതാക്കള്‍ ഇപ്പോള്‍ മൗനം പാലിക്കുന്നതില്‍ ദുരൂഹതയുണ്ട്. സര്‍വ്വകലാശാല ഒരു സമുദായത്തിന്റെ ആവശ്യമായി ചുരുക്കി കൊണ്ടുവരാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്. സര്‍വ്വകലാശാലയുടെ ഘടന സുതാര്യമാക്കുകയും ആശങ്കകള്‍ ദൂരീകരിച്ച് ഫലപ്രദമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണം. നേരത്തെ പൊതു തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നരേന്ദ്രന്‍ കമ്മീഷന്‍ പാക്കേജ് പ്രഖ്യാപിച്ച് തുടര്‍ നടപടികള്‍ മരവിപ്പിക്കാന്‍ അവസരമൊരുക്കിയ അവസ്ഥ അറബിക് സര്‍വ്വകലാശാലയുടെ കാര്യത്തിലുണ്ടാവരുതെന്നും തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുമ്പ് തീരുമാനമുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങളുമായി രംഗത്ത് വരുമെന്നും ജാഗ്രതാ സദസ്സ് മുന്നറിയിപ്പ് നല്‍കി. . വിഷയത്തിന്റെ ഗൗരവം അധികൃതരെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി സെപ്തംബര്‍ ഒന്ന് മുഖ്യമന്ത്രിക്ക് “Sir, Make International Arabic University of Kerala a Reality - SKSSF” എന്ന സന്ദേശം ഒരു ലക്ഷം ഇ-മെയില്‍ അല്ലെങ്കില്‍ എസ്. എം. എസ് മുഖേന അയക്കും.

അറബിക് സര്‍വകലാശാലാ ജാഗ്രതാ സമിതി രൂപീകരിച്ചു


ഭാരവാഹികള്‍: സയ്യിദ് അബ്ബാസലി തങ്ങള്‍ ചെയര്‍മാന്‍, പ്രൊഫ: മജീദ് കൊടക്കാട് കണ്‍വീന്‍, സത്താര്‍ പന്തല്ലൂര്‍ കോര്‍ഡിനേറ്റര്‍, ഡോ: അലി നൗഫല്‍, പ്രൊഫ: നജ്മുദ്ദീന്‍ വയനാട്, ത്വയ്യിബ് ഹുദവി, മുസ്തഫ മുണ്ടുപാറ, മോയിന്‍കുട്ടി മാസ്റ്റര്‍, ഓണമ്പിളി മുഹമ്മദ് ഫൈസി, ഡോ: സുബൈര്‍ ഹുദവി, പ്രൊഫ: റഹീം കോടശ്ശേരി, സലീം എടക്കര, പി. ഷൗക്കത്ത്, ഡോ: വി. സുലൈമാന്‍. പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വി. സി ഡോ: എം അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു, ഡോ: പി. അന്‍വര്‍, പ്രൊഫ: ആബിദ് ഹുസൈന്‍ തങ്ങള്‍, ഡോ: സൈനുല്‍ ആബിദ് കോട്ട, ഡോ: അലി നൗഫല്‍, മുസ്തഫ മുണ്ടുപാറ, കെ മോയിന്‍ കുട്ടി, ഡോ: വി. സുലൈമാന്‍, എം. എസ്. എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ജി മുഹമ്മദ്. സത്താര്‍ പന്തല്ലൂര്‍, പ്രൊഫ: മജീദ് കൊടക്കാട്, സലീം എടക്കര, പി. ഷൗക്കത്ത്, സുലൈമാന്‍ എന്നിവര്‍ സംസാരിച്ചു.
- SKSSF STATE COMMITTEE