മമ്പുറം ആണ്ടുനേര്‍ച്ച ഒക്‌ടോബര്‍ 15 മുതല്‍

തിരൂരങ്ങാടി: ദക്ഷിണണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 177-ാമത് ആണ്ടുനേര്‍ച്ച ഒക്‌ടോബര്‍  15 മുതല്‍ 22 കൂടിയ ദിവസങ്ങളില്‍ വിപുലമായ രീതിയില്‍ നടത്താന്‍ ദാറുല്‍ ഹുദായില്‍ ചേര്‍ന്ന മാനേജിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. കൂട്ട സിയാറത്ത്, കൊടികയറ്റം, ഉദ്ഘാടന സമ്മേളനം,  മത പ്രഭാഷണ പരമ്പര, സ്വലാത്ത് മജ്‌ലിസ്, ദിക്‌റ് ദുആ സമ്മേളനം, അന്നദാനം തുടങ്ങിയ വിവിധയിനം പരിപാടികള്‍ ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് നടക്കും.
സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി. കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു.ശാഫി ഹാജി ചെമ്മാട്, കെ.പി ശംസുദ്ദീന്‍ ഹാജി വെളിമുക്ക് സംസാരിച്ചു.
- Darul Huda Islamic University