സമസ്ത ലീഗല്‍ സെല്‍ ശില്‍പശാല നാളെ (22-08-2015)

കോഴിക്കോട്: സമസ്ത ലീഗല്‍ സെല്‍ സംസ്ഥാന ശില്‍പശാല നാളെ (22-08-2015) രാവിലെ 10 മണിക്ക് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. ചെയര്‍മാന്‍ ഹാജി കെ.മമ്മദ് ഫൈസി അദ്ധ്യക്ഷത വഹിക്കും. കണ്‍വീനര്‍ പി.എ.ജബ്ബാര്‍ ഹാജി സ്വാഗതം പറയും. എ.വി.അബ്ദുറഹിമാന്‍, എം.സി.മായിന്‍ഹാജി, പിണങ്ങോട് അബൂബക്കര്‍, അബ്ദുറഹിമാന്‍ കല്ലായി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി പ്രസംഗിക്കും. വിവിധ വിഷയങ്ങളില്‍ അഡ്വ: പി.വി. സൈനുദ്ദീന്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അഡ്വ. യു.എ.ലത്തീഫ് എന്നിവര്‍  ക്ലാസെടുക്കും. കെ. ഉമര്‍ ഫൈസി മുക്കം കര്‍മപദ്ധതി അവതരിപ്പിക്കും. കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ഗ്രൂപ്പ് ചര്‍ച്ചകളുടെ ക്രോഡീകരണം നടത്തും. വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സമാപന സെഷന്‍ ഉദ്ഘാടനവും ഐഡന്റിറ്റി കാര്‍ഡ് വിതരണവും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. ടി.കെ. പരീക്കുട്ടി ഹാജി അദ്ധ്യക്ഷതവഹിക്കും. ആര്‍.വി.കുട്ടി ഹസ്സന്‍ ദാരിമി, എസ്.കെ. ഹംസ ഹാജി, പി.കെ. മുഹമ്മദ്, പി. മാമുക്കോയ ഹാജി, ടി.അലി ബാവ പ്രസംഗിക്കും. മഹല്ല് സംവിധാനം കാര്യക്ഷമമാക്കല്‍, വഖഫ് ആക്ട്, സൊസൈറ്റീസ് രജിസ്‌ത്രേഷന്‍ നടപടികള്‍ എന്നിവ ചര്‍ച്ച ചെയ്യുന്ന ശില്‍പശാലയില്‍ സമസ്തയുടെ കീഴ്ഘടകങ്ങളുടെ ഭാരവാഹികളും ലീഗല്‍സെല്‍ എസ്.എം.എഫ്. എന്നിവയുടെ സംസ്ഥാന കൗണ്‍സിലര്‍മാരുമാണ് പങ്കെടുക്കുക.
- SKIMVBoardSamasthalayam Chelari