പട്ടിക്കാട്: ശാസ്ത്ര-സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടവും പുതിയ ഉപയോഗ സംസ്‌കാരത്തിന്റെ കടുത്ത സ്വാധീനവും വ്യാപകമായി കൊണ്ടിരിക്കുന്ന പുതിയ കാലത്ത് ഉയര്‍ന്നു വരുന്ന കാലിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കാനും നേര്‍വഴി കാണിക്കാനും എല്ലാ മേഖലകളിലും പ്രാപ്തരായ പണ്ഡിതന്മാര്‍ ആവശ്യമാണെന്നും ജാമിഅഃ നൂരിയ്യക്കു കീഴില്‍ വളര്‍ന്നുവരുന്ന സ്ഥാപനങ്ങള്‍ ഇത്തരം കാഴ്ചപ്പാടുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പട്ടിക്കാട് ജാമിഅഃ ജൂനിയര്‍ കോളേജുകളുടെ കോഡിനേഷന്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. ജാമിഅഃ നൂരിയ്യഃ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തി. ഹാജി കെ മമ്മദ് ഫൈസി, പി. കുഞ്ഞാണി മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, കെ.പി.സി തങ്ങള്‍, എന്‍ സൂപ്പി, ടി.പി ഇപ്പ മുസ്‌ലിയാര്‍, നെല്ലായ കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, കാളാവ് സൈതലവി മുസ്‌ലിയാര്‍, ആദൃശ്ശേരി ഹംസകുട്ടി മുസ്‌ലിയാര്‍, പുത്തനഴി മൊയ്തീന്‍ മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഹംസ ഫൈസി ഹൈതമി, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ സംസാരിച്ചു.
ഫോട്ടോ: പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ ചേര്‍ന്ന ജൂനിയര്‍ കോളേജുകളുടെ സെനറ്റ് മീറ്റിംഗ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. എന്‍.സൂപ്പി, പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഹാജി കെ മമ്മദ് ഫൈസി സമീപം.
- Secretary Jamia Nooriya