കാസര്‍കോട്: അണിചേരുക നീതികാക്കാന്‍ എന്ന പ്രമേയത്തില്‍ എസ്. കെ. എസ്. എസ്. എഫ് നടത്തിവരുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി ജില്ലാ ഇലക്ഷന്‍ വര്‍ക്ക്‌ഷോപ്പ് 24ന് നടക്കും. ഉച്ചയ്ക്കു രണ്ടു മണി മുതല്‍ ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസയിലാണ് പരിപാടി. യൂണിറ്റ് മുതല്‍ ജില്ലാതല ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള പരിശീലനം വര്‍ക്ക്‌ഷോപ്പില്‍ നടക്കും. ഇലക്ഷന്‍ കമ്മിഷണര്‍, ക്ലസ്റ്റര്‍, മേഖല, ജില്ലാ ഭാരവാഹികള്‍, റിട്ടേണിംഗ് ഓഫിസര്‍മാര്‍, നിരീക്ഷകന്മാര്‍, കോ ഓര്‍ഡിനേറ്റര്‍മാര്‍ ശില്‍പശാലയില്‍ പങ്കെടുക്കും.
ഇതുസംബന്ധിച്ച യോഗത്തില്‍ ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാഷിം ദേരിമി ദേലംപാടി, സുഹൈര്‍ അസ്്ഹരി പള്ളങ്കോട്, സിദ്ദീഖ് അസ്്ഹരി പാത്തൂര്‍, മുഹമ്മദലി, സുബൈര്‍ നിസാമി, ശറഫുദ്ദീന്‍ കുണിയ, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, മുഹമ്മദ് ഫൈസി, അഷ്‌റഫ് ഫൈസി, സിദ്ദീഖ് ബെളിഞ്ചം, യൂനുസ് ഹസനി, ഫക്രുദ്ദീന്‍ മേല്‍പറമ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee