പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെ സ്ഥാപിതകാലം മുതല്‍ ജാമിഅഃ മസ്ജിദ് ഇമാമായിരുന്ന പനയത്തില്‍ മുത്തുക്കോയ തങ്ങള്‍ വേങ്ങൂര്‍ (71) നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ രോഗം കാരണം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, പി.എം.എസ്.എ പൂക്കോയ തങ്ങള്‍ തുടങ്ങിയ ആദ്യകാല നേതാക്കള്‍ക്കൊപ്പം ജാമിഅ നൂരിയ്യയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന തങ്ങള്‍ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരോട് വളരെ അടുത്തിടപഴകിയ വ്യക്തിത്വമായിരുന്നു.
പട്ടിക്കാട് പനയത്തില്‍ മാനു തങ്ങളുടെ മകനായി 1945ല്‍ ജനിച്ച തങ്ങള്‍ പട്ടിക്കാട് ജുമാ മസ്ജിദില്‍ നിന്നാണ് മതപഠനം നടത്തിയത്. അമാനത്ത് കോയണ്ണി മുസ്‌ലിയാര്‍, പേരയില്‍ ഇസ്മായില്‍ മുസ്‌ലിയാര്‍, ഉമര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരാണ് പ്രധാന ഉസ്താദുമാര്‍.
ശരീഫ ബീവിയാണ് ഭാര്യ. ശിഹാബുദ്ദീന്‍ തങ്ങള്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍, ഉമറലി തങ്ങള്‍, സുബൈര്‍ തങ്ങള്‍ ഫൈസി മക്കളാണ്. ശാഹിന ബീവി, ഹബീബ ബീവി, സുഹ്‌റ ബീവി, ശമീമ ബീവി മരുമക്കളാണ്. സഹോദരങ്ങള്‍ കുഞ്ഞിതങ്ങള്‍ എന്ന കുഞ്ഞാപ്പ തങ്ങള്‍, ഇമ്പിച്ചി ബീവി എന്ന കുഞ്ഞി ബീവി, ആയിശ ബീവി, ബീകുഞ്ഞി ബീവി.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, എ.പി മുഹമ്മദ് മുസ്‌ലിയാര്‍, ഹാജി കെ.മമ്മദ് ഫൈസി, ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, മാരായമംഗലം കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, കെ.കെ.സി.എം തങ്ങള്‍ വഴിപ്പാറ, ഉണ്ണിക്കോയ തങ്ങള്‍ കുരുവമ്പലം, പി. ഹമീദ് മസ്റ്റര്‍, ഇപ്പ മുസ്‌ലിയാര്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പ ഹാജി, വി മോയിമോന്‍ ഹാജി, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. വേങ്ങൂര്‍ ജുമാമസ്ജിദ് കബര്‍ സ്ഥാനില്‍ കബറടക്കി.
- Secretary Jamia Nooriya