തേഞ്ഞിപ്പലം: തദ്‌രീബ്; അധ്യാപന, അധ്യയന രംഗവും മദ്‌റസാ-റെയ്ഞ്ച് ജില്ലാ പ്രവര്‍ത്തനങ്ങളും സജീവമാക്കുന്നതിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പുതിയ അദ്ധ്യയന വര്‍ഷത്തില്‍ (2015-16) സംഘടിപ്പിക്കുന്ന സാരഥീസംഗമം കണ്ണൂര്‍ ജില്ലയിലെ ചാലാട് ഇല്‍ഫത്തുല്‍ ഇസ്‌ലാം കാമ്പസില്‍വെച്ച് നടത്താന്‍ തീരുമാനിച്ചു.
സാരഥീസംഗമത്തിലും പഠനക്യാമ്പിലും റെയ്ഞ്ച് സെക്രട്ടറി, പ്രസിഡണ്ട്, ചെയര്‍മാന്‍, ട്രഷറര്‍. റെയ്ഞ്ച് മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് കൗണ്‍സില്‍യോഗം ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു.
ചേളാരി മുഅല്ലിം പ്രസ്സ് ഓഡിറ്റോറിയത്തില്‍ സി. കെ. എം. സ്വാദിഖ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. എം. എം. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, ഒ. എം. ശരീഫ് ദാരിമി കോട്ടയം, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഡോ. എന്‍. എ. എം. അബ്ദുല്‍ ഖാദിര്‍, എം. എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, മോയിന്‍കുട്ടി മാസ്റ്റര്‍ മുക്കം, കെ. കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍ കോഴിക്കോട്, അബ്ദുസ്സമദ് മുട്ടം കണ്ണൂര്‍, എ. എം. ശരീഫ് ദാരിമി നീലഗിരി, പി. ഹസന്‍ മുസ്‌ലിയാര്‍ വണ്ടൂര്‍, എ. ആര്‍. ശറഫുദ്ദീന്‍ ബാഖവി തിരുവനന്തപുരം, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി മലപ്പുറം, ഹുസൈന്‍കുട്ടി പുളിയാട്ടുകുളം, എസ്. എം. ഹംസ മുസ്‌ലിയാര്‍ ചിക്മഗുളുരു, അബ്ദുല്‍ ഖാദര്‍ ദാരിമി ആലപ്പുഴ, അബൂബക്കര്‍ സാലൂദ് നിസാമി കാസര്‍കോഡ്, എം. എസ്. ഹാശിം ബാഖവി ഇടുക്കി, വി. എം. ഇല്യാസ് ഫൈസി തൃശൂര്‍, സംസാരിച്ചു. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക് സ്വാഗതവും എം. എ. ചേളാരി നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen