സമസ്‌ത സമ്മേളനം SKSSF സന്ദേശം പ്രകാശനം ചെയ്‌തു

കാസര്‍കോട്‌ : സത്യസാക്ഷികളാവുക എന്ന പ്രമേയവുമായി 2012 ഫെബ്രുവരി 23,24,25,26 തീയ്യതികളില്‍ മലപ്പുറം കൂരിയാട്‌ വരക്കല്‍ മുല്ലകോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്‌ത 85-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി SKSSF കാസര്‍കോട്‌ ജില്ലാകമ്മിറ്റി മഹല്ലുകളില്‍ വിതരണം ചെയ്യുന്ന സമസ്‌ത സമ്മേളന സന്ദേശം സുന്നിമഹല്ല്‌ ഫെഡറേഷന്‍ ജില്ലാസെക്രട്ടറി ഖത്തര്‍ ഇബ്രാഹിം ഹാജി ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാറിന്‌ നല്‍കി പ്രകാശനം ചെയ്‌തു. ജില്ലാജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം, പള്ളങ്കോട്‌ അബ്‌ദുള്‍ ഖാദര്‍ മദനി, ഹാരീസ്‌ ദാരിമി ബെദിര, റഷീദ്‌ ദാരിമി തളങ്കര, എം.എ.ഖലീല്‍, കെ.എല്‍.അബ്‌ദുല്‍ ഹമീദ്‌ ഫൈസി, ഖലീല്‍ ഹസനി, ഫാറൂഖ്‌ കൊല്ലംപാടി, ആലിക്കുഞ്ഞി ദാരിമി, ലത്തീഫ്‌ കൊല്ലംപാടി തുടങ്ങിയവര്‍ സംബന്ധിച്ചു.