സമസ്‌ത സമ്മേളനം; കാസര്‍ഗോഡ്‌ ജില്ലാ SKSSF കാമ്പസ്‌ ഡേ 15 ന്‌

കാസര്‍കോട്‌ : 2012 ഫെബ്രുവരി 23 മുതല്‍ 26 വരെ മലപ്പുറം കൂരിയാട്‌ വരയ്‌ക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ വെച്ച്‌ നടക്കുന്ന സമസ്‌ത കേരളജംഇയ്യത്തുല്‍ ഉലമയുടെ 85-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി SKSSF കാസര്‍കോട്‌ ജില്ലാകമ്മിറ്റി ഫെബ്രുവരി 15 ബുധനാഴ്‌ച ജില്ലയിലെ എല്ലാ കാമ്പസുകളിലും ജില്ലാകാമ്പസ്‌ വിംഗിന്റെ നേതൃത്വത്തില്‍ കാമ്പസ്‌ ഡേ ആചരിക്കാനും അതിന്റെ ഭാഗമായി സമസ്‌ത സമ്മേളനപ്രചരണത്തിന്റെ ലഘുലേഖ വിതരണം ചെയ്യാനും ജില്ലാസെക്രട്ടറിയേറ്റ്‌ യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഹാരീസ്‌ ദാരിമി ബെദിര, എം.എ.ഖലീല്‍, ഹാഷിം ദാരിമി ദേലംപാടി, സത്താര്‍ചന്തേര, മൊയ്‌തീന്‍ ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍, ബഷീര്‍ ദാരിമി തളങ്കര തുടങ്ങിയവര്‍ സംബന്ധിച്ചു.