മലപ്പുറം : കേരളത്തില്‍ കാലങ്ങളായി
നിലനില്‍ക്കുന്ന ആത്മീയ ചൈതന്യത്തിനും മതകീയ കാര്യങ്ങളോടുള്ള ജനങ്ങളുടെ
താത്‌പര്യത്തിന്റെയും പൂര്‍ണ ഉത്തരവാദിത്വം സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക്
ആണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസ്‌താവിച്ചു. സമസ്‌ത
എണ്‍പത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി
പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ (ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ്
ആക്‌റ്റിവിറ്റീസ്) `കേരള മുസ്‌ലിം നവോത്ഥാനം: സമസ്‌തയുടെ പങ്ക്' എന്ന വിഷയത്തില്‍
സംഘടിപ്പിച്ച സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം കിളിയമണ്ണില്‍ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ ദാറുല്‍ ഹുദാ
സെക്കന്ററി ഇന്‍സ്റ്റിറ്റിയൂട്ട് പ്രിന്‍സിപ്പാള്‍ സി. യൂസുഫ് ഫൈസി മേല്‍മുറി
അദ്ധ്യക്ഷത വഹിച്ചു. കെ.ടി ജലീല്‍ എം.എല്‍.എ, ശ്രീ. അഭിലാഷ് മലയില്‍
വിഷയമവതരിപ്പിച്ചു. ഡോ.സുബൈര്‍ ഹുദവി ചേകനൂര്‍ മോഡറേഷന്‍ നടത്തി. സി.എച്ച് ശരീഫ്
ഹുദവി സ്വാഗതം പറഞ്ഞു.