കോഴിച്ചെന : ചെട്ടിയാംകിണര്‍ മനാറുല്‍ ഇസ്‌ലാം ഹയര്‍സെക്കണ്ടറി
മദ്രസക്ക് കേന്ദ്ര സര്‍ക്കാറിന്റെ നവീകരണ ഫണ്ട് മുഖേന ലഭിച്ച കമ്പ്യൂട്ടര്‍ ലാബ്
ഉദ്‌ഘാടനം വിദ്യാഭ്യാസ മന്ത്രി പി.കെ അബ്‌ദുറബ്ബ് നിര്‍വഹിച്ചു. ലൈബ്രറി ഉദ്‌ഘാടനം
പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അബ്‌ദുല്‍ റസാഖ്
നിര്‍വഹിച്ചു. മദ്രസ മാനേജിങ് കമ്മിറ്റി പ്രസിഡണ്ട് ടി. മുഹമ്മദ് ഹാജി ആധ്യക്ഷം
വഹിചച്ചു. ജനറല്‍ സെക്രട്ടറി കെ.കെ അബ്‌ദുറഹ്‌മാന്‍ ഹാജി സ്വാഗതം പറഞ്ഞു. പി.
ബഷീര്‍ എടരിക്കോട്, മജീദ് കുറ്റിപ്പാല, എന്‍. ശാഹുല്‍ഹമീദ്, കെ.കെ മുസ്ഥഫ, പി.എം
നൗഷാദ് അലി, എം.പി ഫഹദ്, പി.കെ മന്‍സൂര്‍ , പി.ടി അബ്‌ദു, എം.സി മുനീര്‍ ഹുദവി
എന്നിവര്‍ സംബന്ധിച്ചു.