തുഖ്‌ബ ഇസ്‍ലാമിക് സെന്‍റര്‍ സമസ്ത സമ്മേളന പ്രചാരണ പരിപാടികള്‍ക്ക് തുടക്കം

തുഖ്‌ബ ഇസ്‌ലാമിക് സെന്‍റര്‍ സമസ്ത
സമ്മേളന പ്രചാരണ ഫണ്ട്‌ ഉദ്ഘാടനം
ഇസ്‌ലാമിക് സെന്‍റര്‍ സൗദി നാഷണല്‍
കമ്മിറ്റി ജനറല്‍ സെക്രട്ടറി അസ്‌ലം
മൗലവി അടക്കാതോട് മാഹിന്‍
ഹാജിയില്‍ നിന്നും സ്വീകരിച്ച്‌
നിര്‍വഹിക്കുന്നു
തുഖ്‌ബ : സത്യ സാക്ഷികളാവുക എന്ന സന്ദേശവുമായി ഫെബ്രുവരി 23,24,25,26 തിയ്യതികളില്‍ മലപ്പുറം കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 85- ാം വാര്‍ഷിക സമ്മേളനത്തിന്‍റെ പ്രചാരണാര്‍ത്ഥം തുഖ്‌ബ ഇസ്‌ലാമിക് സെന്‍റര്‍ സ്വരൂപിക്കുന്ന ഫണ്ട്‌ ശേഖരണത്തിന്‍റെ ഉദ്ഘാടനം തുഖ്‌ബ ഖുവ്വത്തുല്‍ ഇസ്‌ലാം മദ്രസയില്‍ നടന്ന ചടങ്ങില്‍ ഇസ്‌ലാമിക് സെന്‍റര്‍ സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അസ്‌ലം മൗലവി അടക്കാതോട് മാഹിന്‍ ഹാജിയില്‍ നിന്നും സ്വീകരിച്ച്‌ നിര്‍വഹിച്ചു . മൂസ അല്‍ഖാസിമി നടുവില് ‍അധ്യക്ഷത വഹിച്ചു. ഉമര്‍ഓമശ്ശേരി, മുസ്തഫ ദാരിമി നിലംപൂര്‍, മരക്കാര്‍ കുട്ടി ഹാജി, മാമുഹാജി, അസീസ്‌കുറ്റിക്കാറ്റൂര്‍ , അബ്ദുല്‍ റസാഖ് കാസര്‍ഗോഡ്‌, നജീബ് ചീക്കിലോട്, ഉമറുല്‍ ഫാറൂഖ് ഫൈസി, നജീബ് ചീക്കിലോട്, അസീസ്‌ കുറ്റിക്കാട്ടൂര്‍ , ഫൈസല്‍ മൗലവി കണ്ണൂര്‍ , തുടങ്ങിയവര്‍ സംബന്ധിച്ചു. ബഹാവുദ്ദീന്‍ റഹ്‍മാനി പ്രമേയ പ്രഭാഷണം നടത്തി .ഹുസൈന്‍ ചെലേന്പ്ര സ്വാഗതവും എ .കെ .ഇബ്റാഹീം ഓമശ്ശേരി നന്ദിയും പറഞ്ഞു.