സമസ്‌ത സന്ദേശ യാത്രക്ക്‌ കാസര്‍കോട്‌ ജില്ലയില്‍ ഉജ്വല സ്വീകരണം

കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ നയിക്കുന്ന സമസ്‌ത സന്ദേശ യാത്രക്ക്‌ കാഞ്ഞങ്ങാട്‌ നല്‍കിയ സ്വീകരണ സമ്മേളനം കാഞ്ഞങ്ങാട്‌ സംക്ത ജമാഅത്ത്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌ ജിഫ്‌രി മുത്തുകോയ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യുന്നു
കാഞ്ഞങ്ങാട്‌ : ടിപ്പുവിന്റെ പടയോട്ടങ്ങള്‍ക്ക്‌ കാതോര്‍ത്ത കാസര്‍കോടിന്റെ മണ്ണില്‍ സമസ്‌ത സന്ദേശ യാത്രക്ക്‌ ഊഷ്‌മള സ്വീകരണം. കഴിഞ്ഞ 23ന്‌ കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച യാത്ര കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലയിലെ പര്യടനങ്ങള്‍ക്ക്‌ ശേഷമാണ്‌ കാസര്‍കോട്‌ ജില്ലയിലേക്ക്‌ പ്രവേശിച്ചത്‌. നീലേശ്വരത്ത്‌ നിന്നും നൂറില്‍പരം ബൈക്കുകളുടെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ യാത്രാ നായകന്‍ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാരെ പ്രഥമ സ്വീകരണ കേന്ദ്രമായ കാഞ്ഞങ്ങാട്ടേക്ക്‌ ആനയിച്ചു. റോഡിന്റെ ഇരുവളങ്ങളിലും തിങ്ങി നിറഞ്ഞ ജനം യാത്രാ നായകനെയും നേതാക്കളെയും കൈവീശി അഭിവാദ്യമര്‍പ്പിച്ചു.
കാഞ്ഞങ്ങാട്‌ തെക്കെപുറത്ത്‌ സയ്യിദ്‌ ഉമര്‍ സമര്‍ഖന്ത്‌ നഗറില്‍ നടന്ന സ്വീകരണ സമ്മേളനം സമസ്‌ത മുശാവറ അംഗവും കാഞ്ഞങ്ങാട്‌ സംയുക്ത ഖാസിയുമായ സയ്യിദ്‌ മുഹമ്മദ്‌ ജിഫ്‌രി മുത്തുകോയ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. സംയുക്ത ജമാഅത്ത്‌ പ്രസിഡന്റ്‌ മെട്രോ മുഹമ്മദ്‌ ഹാജി അധ്യക്ഷത വഹിച്ചു. സൈനുല്‍ ആബീദിന്‍ തങ്ങള്‍, യു.എം. അബ്ദുറഹിമാന്‍ മൗലവി, എം.എ ഖാസിം മുസ്‌ലിയാര്‍, കെ.യു ദാവൂദ്‌ ഹാജി, അശ്‌റഫ്‌ മിസ്‌ബാഹി, കൂളിക്കാട്‌ കുഞ്ഞബ്ദുല്ല ഹാജി, ബശീര്‍ വള്ളിക്കോത്ത്‌, എ.ഹമീദ്‌ ഹാജി, ഖത്തര്‍ ഇബ്രാഹീം ഹാജി, ഖത്തര്‍ അബ്ദുല്ല ഹാജി, ഇബ്രാഹീം ഫൈസി ജെടിയാര്‍, റഷീദ്‌ ബെളിഞ്ചം, ശമീര്‍ ഐത്തമി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, ആനമങ്ങാട്‌ മുഹമ്മദ്‌ കുട്ടി ഫൈസി, ഇ.കെ അബൂബക്കര്‍ നിസാമി, സി.മുഹമ്മദ്‌ കുഞ്ഞി, ടി.പി അലി ഫൈസി, എം.മൊയ്‌തു മൗലയവി, ഇ.കെ മഹ്‌മൂദ്‌ മുസ്‌ലിയാര്‍, സി.കെ.കെ മാണിയൂര്‍, എസ്‌.കെ ഹംസ ഹാജി, പി.മുഹമ്മദ്‌ കുഞ്ഞി മാസ്റ്റര്‍, സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ ഫൈസി, ഉമര്‍ തൊട്ടിയില്‍, മുബാറക്‌ ഹസൈനാര്‍ ഹാജി, നാസര്‍ മാസ്റ്റര്‍,എന്‍.പി അബ്ദുറഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു.