കാസര്‍കോട് : സമസ്തകേന്ദ്ര മുശാവറ ഉപാധ്യക്ഷനും 
മംഗലാപുരം-ചെമ്പരിക്ക സംയുക്ത ഖാസിയുമായിരുന്ന സി.എം.അബ്ദുല്ല മൗലവിയുടെ 
സ്മരണാര്‍ത്ഥം ദാറുല്‍ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി സംഘടന 
പുറത്തിറക്കിയ തെളിച്ചം ഖാസി സി.എം. അബ്ദുല്ല മൗലവി സ്പെഷ്യല്‍ പതിപ്പ് മദ്രസ്സ 
മനേജ്മെന്റ് അസോസിയേഷന് സംസ്ഥാന വൈസ്പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി 
ഗോള്‍ഡന്‍ അബ്ദുള്‍ ഖാദറിന് നല്കി പ്രകാശനം ചെയ്തു. സമസ്ത ജില്ലാജനറല്‍ 
സെക്രട്ടറി യു.എം.അബ്ദുള്‍ റഹ്മാന് മൗലവി, സുന്നിയുവജനസംഘം ജില്ലാപ്രസിഡണ്ട് 
എം.എ.ഖാസി മുസ്ലിയാര്, സുന്നിമഹല്ല് ഫെഡറേഷന് ജില്ലാജനറല്‍ സെക്രട്ടറി 
പി.ബി.അബ്ദുറസാഖ് എം.എല്‍.എ, സെക്രട്ടറി ഖത്തര്‍ ഇബ്രാഹിം ഹാജി, 
എസ്.കെ.എസ്.എസ്.എഫ് ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ 
സെക്രട്ടറി റഷീദ് ബെളിഞ്ചം, പൈവളിഗ അബ്ദുള്‍ ഖാദര്‍ മുസ്ലിയാര്, സയ്യിദ് ഹാദി 
തങ്ങള്‍, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരീസ് ദാരിമി ബെദിര, മുഹമ്മദ് ഫൈസി കജ, 
ഹാഷിം ദാരിമി ദേലംപാടി, താജുദ്ദീന് ദാരിമി പടന്ന, സയ്യിദ് ഉമറുല്‍ ഫാറൂഖ് 
തങ്ങള്‍, പള്ളങ്കോട് അബ്ദുള്‍ ഖാദര്‍ മദനി, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, ഹബീബ് 
ദാരിമി പെരുമ്പട്ട, സത്താര്‍ ചന്തേര, മൊയ്തീന് ചെര്‍ക്കള തുടങ്ങിയവര്‍ 
സംബന്ധിച്ചു.
