ആരാധനാലയങ്ങള്‍ സൗഹൃദ കേന്ദ്രങ്ങളാവണം : ഹമീദലി തങ്ങള്‍

കമ്പളക്കാട്‌ ടൗണ്‍ മസ്‌ജിദിന്റെ കട്ടിളവെക്കല്‍
കര്‍മ്മം പാണക്കാട്‌ സയ്യിദ്‌ ഹമീദലി
ശിഹാബ്‌ തങ്ങള്‍ നിര്‍വ്വഹിക്കുന്നു
കമ്പളക്കാട്‌ : മസ്‌ജിദുകളും മറ്റു ആരാധനാലയങ്ങളും മതസൗഹാര്‍ദ്ദ കേന്ദ്രങ്ങളും മാനവിക പുരോഗതിയുടെ അടിസ്ഥാനവുമാണെന്ന്‌ പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ അഭിപ്രായപ്പെട്ടു. പുനര്‍നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന കമ്പളക്കാട്‌ ടൗണ്‍ മസ്‌ജിദിന്റെ കട്ടിള വെക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്‌ത ജില്ലാ പ്രസിഡണ്ട്‌ കെ ടി ഹംസ മുസ്‌ ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. വി പി മൊയ്‌തു ഹാജി, കെ ടി അബ്‌ദുന്നാസിര്‍ ദാരിമി, എം എം ഇമ്പിച്ചിക്കോയ മുസ്‌ ലിയാര്‍, എം എ മുഹമ്മദ്‌ ജമാല്‍, വി പി മുഹമ്മദ്‌കുട്ടി ഹാജി, പി കെ അഹ്‌ മദ്‌കുട്ടി ഹാജി, വി പി അമ്മദ്‌ ഹാജി, പി സി ഇബ്രാഹിം ഹാജി, കെ കെ ഹംസ ഹാജി, പി ടി കുഞ്ഞബ്‌ദുള്ള ഹാജി, കുന്നത്ത്‌ മൊയ്‌തു ഹാജി, സുലൈമാന്‍ ദാരിമി ഏലംകുളം, പി ടി അഷ്‌റഫ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.  നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ കെ കെ അഹ്‌ മദ്‌ ഹാജി സ്വാഗതവും ഹാരിസ്‌ ബാഖവി നന്ദിയും പറഞ്ഞു.