ദേവര്‍കോവില്‍
കുറ്റ്യാടി : SKSSF TREND
ദേവര്‍കോവില്‍
യൂണിറ്റ് 10, +2 വിദ്യാര്‍ത്ഥികള്‍ക്ക്
വേണ്ടി മോട്ടിവേഷന്‍ ക്ലാസ്
സംഘടിപ്പിച്ചു. എങ്ങിനെ
പഠിക്കണം, പരീക്ഷ
എഴുതണം എന്നതിനെ ആസ്പദമാക്കി
ഡോ. സന്തോഷ്
പട്ടാന്പി ക്ലാസ് എടുത്തു.
മഹല്ല് ഖത്തീബ്
സിദ്ദീഖ് ദാരിമി മഞ്ചേരി
ക്ലാസ് ഉദ്ഘാടനം ചെയ്തു.
നൂറ്റി അന്പതോളം
വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത
ക്ലാസില്‍ മുനീര്‍ ജി.വി.കെ.
സ്വാഗതവും
സ്വാബിത്ത് എം. അദ്ധ്യക്ഷതയും
വഹിച്ചു. മഹല്ല്
ജനറല്‍ സെക്രട്ടറി ടി.എച്ച്.
അഹ്‍മദ്
മാസ്റ്റര്‍, SKSSF ജില്ലാ
സെക്രട്ടറി മുസ്തഫ മാസ്റ്റര്‍
എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
അസാദ് കെ.പി.
നന്ദിയും
പറഞ്ഞു.
- ശൗക്കത്തലി
കെ.പി.
ദേവര്‍കോവില്‍