ന്യൂഡല്‍ഹി : SKSSF ഡല്‍ഹി ചാപ്‌റ്റര്‍ നബദിനത്തോടനുബന്ധിച്ച്
സംഘടിപ്പിക്കുന്ന `യാദ്‌ഗാറെ മദീന' അക്കാദമിക സംസ്‌കാരിക വിരുന്ന് ഇന്ന് (ഫെബ്രു.
5) രാവിലെ പത്തു മണിക്ക് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍
നടക്കും. പ്രവാചകരുടെ ജീവിതത്തിലെ വിവിധ വിഷയങ്ങളില്‍ പ്രബന്ധാവതരണം, നബിദിന
സന്ദേശം, ആത്മീയ പ്രഭാഷണം, മലയാള ഗാനം, ഖവ്വാലി, നഅത്ത്, ഡോക്യൂമന്ററി പ്രദര്‍ശനം
തുടങ്ങിയ വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഡല്‍ഹിയിലെ വിവിധ
യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികളും മലയാളി സംഘടന നേതാക്കളും മറ്റും
അഭ്യുദയകാംക്ഷികളും പ്രത്യേകം ക്ഷണിതാക്കളാകും.