ഹാദിയ സെമിനാര്‍ നാളെ (11)

മലപ്പുറം : സമസ്‌ത എണ്‍പത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ (ഹുദവീസ്‌ അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ്‌ ആക്‌റ്റിവിറ്റീസ്‌) സംഘടിപ്പിക്കുന്ന `കേരള മുസ്‌ലിം നവോത്ഥാനം: സമസ്‌തയുടെ പങ്ക്‌' സെമിനാര്‍ പതിനൊന്നിന്‌ (ശനി) നടക്കുമെന്ന്‌ പ്രസിഡണ്ട്‌ സയ്യിദ്‌ ഫൈസല്‍ ഹുദവി അറിയിച്ചു. മലപ്പുറം കിളിയമണ്ണില്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാര്‍ അലീഗര്‍ യൂനിവേഴ്‌സിറ്റി മുന്‍ വി.സി ഡോ.പി.കെ അബ്‌ദുല്‍ അസീസ്‌ ഉദ്‌ഘാടനം ചെയ്യും. സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, സി.യൂസുഫ്‌ ഫൈസി മേല്‍മുറി, സി.പി മുഹമ്മദ്‌ എം.എല്‍.എ, പി.ഉബൈദുല്ല എം.എല്‍.എ, കെ.ടി ജലീല്‍ എം.എല്‍.എ, കെ.പി മുസ്ഥഫ, ശ്രീ. അഭിലാഷ്‌ മലയില്‍, ഡോ.സുബൈര്‍ ഹുദവി ചേകനൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.