ജിദ്ദ : കുളിര്‍മ്മ കുടുംബ വേദി, ജെ.ഐ.സി ഹജ്ജ് ഖാഫില സംയുക്ത ആഭിമുഖ്യത്തില്‍ ഹാജിമാര്‍ക്കായി സംഘടിപ്പിക്കപ്പെട്ട പ്രത്യേക ഹജ്ജ് പരിശീലന ക്ലാസ് ശ്രദ്ധേയമായി. അല്‍നൂര്‍ ഇന്‍റര്‍ നാഷണല്‍ സ്കൂളില്‍ നടന്ന പഠന വേദിയില്‍ അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ , ഹജ്ജ് ഉദ്ദേശിച്ചവര്‍ നടത്തേണ്ടുന്ന മുന്നൊരുക്കങ്ങളും പുറപ്പെടുന്ന നിമിഷം മുതല്‍ പരിപൂര്‍ണ്ണമായും തഹല്ലുല്‍ ആയി തിരിക്കുന്നതു വരെയുള്ള ഓരോ ഘട്ടങ്ങളിലും അനുവര്‍ത്തിക്കേണ്ടുന്ന കര്‍മ്മങ്ങളുടെ അതി സൂക്ഷ്മവും പ്രായോഗികവുമായ വിശകലനം പഠിതാക്കളില്‍ ആത്മവിശ്വാസം ഉയര്‍ത്തുന്നതായിരുന്നു.


കുളിര്‍മ്മ കുടുംബ വേദി ഭാരവാഹികളായി സയ്യിദ് സീതി കോയ തങ്ങള്‍ , അബ്ദുറഹ്‍മാന്‍ ഗൂഡല്ലൂര്‍ , ഉമ്മര്‍ കുട്ടി, അബ്ദുല്‍ ഗഫൂര്‍ പട്ടിക്കാട്, ഷൌക്കത്ത് വണ്ടൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ സംഗമത്തില്‍ ഖാഫില അംഗങ്ങള്‍ക്കു പുറമെ ജിദ്ദയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുടുംബങ്ങളും പങ്കെടുത്തു. കര്‍മ്മശാസ്ത്ര അവബോധം താരതമ്യേന കുറവായ ശരാശരി പ്രവാസികള്‍ക്ക് ഇത് വേറിട്ടൊരനുഭവമായി എന്നും ഇതിനു വേദിയൊരുക്കിയ ഇസ്‍ലാമിക് സെന്‍റര്‍ ഹജ്ജ് ഖാഫില, കുളിര്‍മമ കുടുംബ വേദി ഭാരവാഹികള്‍ അഭിനന്ദനമര്‍ഹിക്കുന്നുവെന്നും ക്ലാസില്‍ പങ്കെടുത്ത ഖാഫില അംഗങ്ങള്‍ അറിയിച്ചു.


- ഉസ്‍മാന്‍ എടത്തില്‍ 0966566152579 -