മമ്പുറത്ത് മൗലീദില്‍ പങ്കെടുക്കാന്‍ വിശ്വാസികളുടെ തിരക്ക്


തിരൂരങ്ങാടി : മമ്പുറം നേര്‍ച്ചയോടനുബന്ധിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് നടന്ന മൗലീദ് പാരായണത്തില്‍ പങ്കെടുക്കാന്‍ വിശ്വാസികളുടെ വന്‍ തിരക്ക്.

അബ്ദുള്‍ഖാദര്‍ ഫൈസി, ഇബ്രാഹിം ഫൈസി എന്നിവരുടെ നേതൃത്വത്തിലാണ് മൗലീദ് പാരായണം നടന്നത്. അബ്ദുസമദ് പൂക്കോട്ടൂരിന്റെ മതപ്രഭാഷണം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു.

സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, കെ.എം.സൈതലവിഹാജി, തോപ്പില്‍ കുഞ്ഞാപ്പുഹാജി, യു.ശാഫിഹാജി എന്നിവര്‍ പങ്കെടുത്തു.

ദാറുല്‍ഹുദയിലെ അധ്യാപകരും വിദ്യാര്‍ഥികളും നാട്ടുകാരുമടങ്ങുന്ന വളണ്ടിയര്‍മാരാണ് തിരക്ക് നിയന്ത്രിക്കാന്‍ രംഗത്തുള്ളത്.