ഇമാം ശാഫി ഇസ്‌ലാമിക്‌ അക്കാദമിക്ക്‌ ശിലയിട്ടു

കുമ്പള : കുമ്പള ബദ്‌രിയ്യാ നഗറില്‍ സ്ഥാപിക്കുന്ന ഇമാം ശാഫി ഇസ്‌ലാമിക്‌ അക്കാദിയുടെ വിവിധ സ്ഥാപനങ്ങള്‍ക്ക്‌ പാണക്കാട്‌ സയ്യിദ്‌ ബഷീറലി ശിഹാബ്‌ തങ്ങള്‍ ശിലയിട്ടു. ചെയര്‍മാന്‍ ഹാജി കെ. മുഹമ്മദ്‌ അറബി പതാക ഉയര്‍ത്തി. തുടര്‍ന്ന്‌ നടന്ന പൊതു സമ്മേളനം സമസ്‌ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനംചെയ്‌തു. സമസ്‌ത ഉപാധ്യക്ഷന്‍ ഖാസി സി.എം.അബ്ദുല്ല മൗലവി അധ്യക്ഷത വഹിച്ചു. നാസര്‍ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തി. ചെര്‍ക്കളം അബ്ദുല്ല, സയ്യിദ്‌ ബഷീറലി ശിഹാബ്‌ തങ്ങള്‍, സയ്യിദ്‌ എന്‍.പി.എം.സൈനുല്‍ ആബിദീന്‍ തങ്ങള്‍. യു.എം.അബ്ദുറഹ്‌മാന്‍ മൗലവി, ഒമാന്‍ മുഹമ്മദ്‌ ഹാജി, ഹാജി കെ.മുഹമ്മദ്‌ അറബി, സയ്യിദ്‌ അലി തങ്ങള്‍, തളങ്കര ഇബ്രാഹിം ഖലീല്‍, പി.ബി.അബ്ദുറസാഖ്‌. ഹാജി ടി.എം.കുഞ്ഞി, എം.അബ്ബാസ്‌, സോനാബസാര്‍ മമ്മൂഞ്ഞി ഹാജി, കെ.എ.ഹമീദ്‌ ഹാജി, എം.സി.ഖമറുദ്ദീന്‍, വി.പി.അബ്ദുല്‍ഖാദിര്‍ ഹാജി, ഗോള്‍ഡന്‍ അബ്ദുല്‍ഖാദിര്‍ പ്രസംഗിച്ചു. എം.എ.കാസിം മുസ്‌ലിയാര്‍ സ്വാഗതവും കെ.എല്‍.അബ്ദുല്‍ഖാദിര്‍ അല്‍ ഖാസിമി നന്ദിയും പറഞ്ഞു.

പ്രാസ്ഥാനിക സമ്മേളനം സയ്യിദ്‌ കെ.എസ്‌.അലി തങ്ങള്‍ ഉദ്‌ഘാടനംചെയ്‌തു. യു.എം.അബ്ദുറഹ്‌മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. സയ്യിദ്‌ എന്‍.പി.എം.സൈനുല്‍ ആബിദീന്‍ തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തി. മുട്ടം കുഞ്ഞിക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി. ചെര്‍ക്കളം അബ്ദുല്ല, നാസര്‍ ഫൈസി കൂടത്തായി, എം.എ.ഖാസിം മുസ്‌ലിയാര്‍, ഒമാന്‍ മുഹമ്മദ്‌ ഹാജി പ്രസംഗിച്ചു. കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ സ്വാഗതവും കെ.പി.ഹംസ നന്ദിയും പറഞ്ഞു.