
ജിദ്ദ : എല്ലാ മുസ്‍ലിംകളും തീവ്രവാദികളല്ല, എന്നാല്‍ എല്ലാ തീവ്രവാദികളും മുസ്‍ലിംകളാണഅ എന്നുള്ള രീതിയിലുള്ള പ്രചാരണം ഉണ്ടാക്കി എടുക്കാന്‍ മീഡിയകള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും എന്നാല്‍ ധാര്‍മ്മികതയില്‍ ഊന്നിയ സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമെ കുപ്രചരണങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളുവെന്നും മുസ്‍ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി ടി.വി. ഇബ്രാഹീം പറഞ്ഞു. ഇസ്‍ലാമിക പ്രബോധന രംഗത്ത് പത്ത് വര്‍ഷം പൂര്‍ത്തീകരിക്കുന്ന ജിദ്ദ ഇസ്‍ലാമിക് സെന്‍ററിന്‍റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ദശ വര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി ആരംഭിക്കുന്ന മീഡിയ അക്കാദമിയുടെ ഉദ്ഘാടനം ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ നിരവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഇസ്‍ലാമിക് സെന്‍റര്‍ സാരഥി ടി.എച്ച്. ദാരിമി അധ്യക്ഷത വഹിച്ചു.
ആശയ പ്രചാരണ പ്രബോധന രംഗത്തിന് ഏറ്റവും ഉചിതമായ മാര്‍ഗ്ഗം അക്ഷരങ്ങള്‍ തന്നെയാണെന്നും, ഇസ്‍ലാമിക നാഗരികതയും പടര്‍ന്ന് പന്തലിച്ചത് അക്ഷരങ്ങളില്‍ കൂടി തന്നെയാണെന്നും ഗള്‍ഫ് മാധ്യമം ന്യൂസ് എഡിറ്റര്‍ കാസിം ഇരിക്കൂര്‍ പറഞ്ഞു. ആധുനിക പത്രമാധ്യമങ്ങള്‍ സൃഷ്ടിച്ച് വിടുന്ന ലൌ ജിഹാദ് പോലെയുള്ള വിഷയങ്ങള്‍ പ്രതിരോധിക്കാന്‍ ശേഷിയുള്ള മാധ്യമ പ്രവര്‍ത്തകര്‍ കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് ചടങ്ങില്‍ പ്രസംഗിച്ച എഴുത്തുകാരനായ ബഷീര്‍ വള്ളിക്കുന്ന് പറഞ്ഞു. അനാരോഗ്യകരമായ മത്സര പ്രവണതകള്‍ മാധ്യമങ്ങളെ മുഖ്യധാരയില്‍ എത്തിക്കുന്നതില്‍ വിഘാതം സൃഷ്ടിക്കുന്നുണ്ടെന്ന് മലയാളം ന്യൂസ് പത്രാധിപസമിതി അംഗവും ജെ.ഐ.സി. മീഡിയ അക്കാദമി ഡയറക്ടറുമായ സി.ഒ.ടി. അസീസ് പറഞ്ഞു.
ഇ.പി. ഉബൈദുല്ല വണ്ടൂര്‍ , ഉസ്‍മാന്‍ ഇരുന്പുഴി, ജാഫറലി പാലക്കോട്, പി.കെ. അബ്ദുസ്സലാം ഫൈസി, ഉസ്‍മാന്‍ ഇരിങ്ങാട്ടിരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജെ.ഐ.സി. മീഡിയ വിഭാഗം പുറത്തിറക്കിയ ശിഹാബ് തങ്ങള്‍ ജീവിതവും ദര്‍ശനവും എന്ന സി.പി. സൈതലവിയുടെ പ്രഭാഷണത്തിന്‍റെ വീഡിയോ സി.ഡി. പ്രകാശനം അബൂബക്കര്‍ അരിന്പ്രക്ക് നല്‍കി കണ്‍വീനര്‍ മജീദ് ടി.വി. ഇബ്രാഹീം നിര്‍വ്വഹിച്ചു. ജെ.ഐ.സി. മീഡിയ വിംഗ് കണ്‍വീനര്‍ മജീദ് പുകയൂര്‍ സ്വാഗതവും ഉസ്‍മാന്‍ എടത്തില്‍ നന്ദിയും പറഞ്ഞു. ജഅ്ഫര്‍ വാഫി ഖിറാഅത്ത് നടത്തി. ജേണലിസം ക്ലാസ് അടുത്ത വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുന്നതാണെന്ന് അക്കാദമി ഡയറക്ടര്‍ അറിയിച്ചു.
- മജീദ് പുകയൂര്‍ & ഉസ്‍മാന്‍ എടത്തില്‍ -